പിസ പാര്‍വതിയെ രക്ഷിക്കുമോ?
തമിഴും മലയാളവും പറ്റിച്ച പാര്‍വ്വതി ഓമനക്കുട്ടനെ ഹിന്ദി രക്ഷിക്കുമോ..
തമിഴില്‍ ബില്ല ടു വിലൂടെ സിനിമാ കരിയര്‍ ആരംഭിച്ച മിസ് ഇന്ത്യ 2008 പാര്‍വ്വതി ഓമനക്കുട്ടന്റെ മോഹം എല്ലാവരരെയും പോലെ സിനിമയില്‍ ഭാഗ്യം കണ്ടെത്താനായിരുന്നു. മലയാളിയായ പാര്‍വ്വതിക്ക് മിസ് ഇന്ത്യ പട്ടം ലഭിച്ച സമയത്ത് പ്രമുഖ താരങ്ങളുടെ സിനിമയില്‍ നായികയായി ക്ഷണം ലഭിച്ചെങ്കിലും ഹിന്ദിയില്‍ നടിയാകാനായിരുന്നു അവരുടെ താല്‍പര്യം. എന്നാല്‍ അതിനായുള്ള കാത്തിരിപ്പ് നീളുന്ന സമയത്താണ് തമിഴില്‍ അജിത്ത് അഭിനയിക്കുന്ന ബില്ല രണ്ടിലേക്കു ക്ഷണിക്കുന്നത്. ആദ്യ ബില്ല വന്‍ ഹിറ്റായിരുന്നു.

അജിത്തിന്റെ നായികയായി അരങ്ങേറിയാല്‍ പിന്നെ തിരിഞ്ഞുനോക്കേണ്ടിവരില്ല എന്നായിരുന്നു പാര്‍വതിയുടെ കണക്കുകൂട്ടല്‍. എന്നാല്‍ എല്ലാം തെറ്റിച്ചുകൊണ്ടാണ് ചിത്രം തിയറ്ററിലെത്തിയത്. അപ്പോള്‍ പാര്‍വ്വതിക്ക് ചെറിയൊരു വേഷം. അതില്‍ പാര്‍വതി പരിഭവം പറഞ്ഞതോടെ ആരും വിളിക്കാതായി. അങ്ങനെയാണ് മലയാളത്തിലെ മൂന്നാംകിട ചിത്രമായ കെ.ക്യു വില്‍ അഭിനയിക്കുന്നത്. പാര്‍വതിയെ പോലെയൊരാളെ ആരും ഈ ചിത്രത്തില്‍ പ്രതീക്ഷിച്ചിരുന്നില്ല. നടനായ ബൈജു ജോണ്‍സണ്‍ ആയിരുന്നു സംവിധായകനും നായകനും. പാര്‍വ്വതിയുടെ പേര് കൂടുതല്‍ മോശമാക്കാനേ ഇത് ഉപകരിച്ചുള്ളൂ.
മലയാളിയായ ബിജോയ് നമ്പ്യാര്‍ നിര്‍മിക്കുന്ന പിസയിലാണ് ഇപ്പോള്‍ പാര്‍വതി അഭിനയിക്കുന്നത്. തമിഴില്‍ വന്‍ ഹിറ്റായ പിസ ഹിന്ദിയില്‍ ഒരുക്കുന്നത് അക്ഷയ് അക്കിനേയി ആണ്. അക്ഷയ് ഒബ്‌റോയിയാണ് നായകന്‍. തമിഴില്‍ രമ്യ നമ്പീശന്റെ ചെയ്ത വേഷമാണ് ഹിന്ദിയില്‍ പാര്‍വതി ചെയ്യുന്നത്. വിജയ് സേതുപതിയായിരുന്നു നായകന്‍. ഹൊറര്‍ ചിത്രമായ പിസയുടെ രണ്ടാം ഭാഗം തമിഴില്‍ ഒരുങ്ങുകയാണിപ്പോള്‍.
തമിഴില്‍ ശ്രീകാന്ത് നായകനാകുന്ന നമ്പ്യാര്‍ എന്ന ചിത്രത്തില്‍ അതിഥി വേഷത്തില്‍ അഭിനയിക്കുന്നുണ്ട് പാര്‍വ്വതി. ഹിന്ദി പിസ രക്ഷപ്പെട്ടാല്‍ പാര്‍വതിയും രക്ഷപ്പെടും. ഇല്ലെങ്കിലോ...


Click it and Unblock the Notifications











