ദൃശ്യത്തെയും പിന്തള്ളി; സര്‍വ്വകാല കളക്ഷന്‍ റേക്കോഡ് നേടി പ്രേമം?

By Aswathi

നിവിന്‍ പോളിയെ യുതാരനിരയില്‍ ഏറ്റവും സ്വീകാര്യതയുള്ള നടനാക്കി മറ്റിയതിനൊപ്പം നിര്‍മാതാവിന് കൊനിറയെ പണം നേടികൊടുക്കുകയാണ് പ്രേമം. മെയ് 29ന് റിലീസ് ചെയ്ത ചിത്രം സര്‍വ്വകാല റെക്കോര്‍ഡുകള്‍ പൊട്ടിച്ചെറിഞ്ഞുകൊണ്ടാണ് ഇപ്പോഴും പ്രദര്‍ശനം തുടരുന്നത്. ദൃശ്യത്തെയും പിന്നോട്ടാക്കുമെന്ന് തിയേറ്ററുടമകള്‍ പറയുന്നു.

കേരളത്തില്‍ 80 തിയേറ്ററുകളിലും കേരളത്തിന് പുറത്ത് 85 തിയേറ്ററുകളിലും റിലീസ് ചെയ്ത ചിത്രം ആദ്യ നാല് ദിവസത്തിനുള്ളില്‍ 2,35,56000 രൂപ പ്രൊഡ്യൂസര്‍ക്ക് ലാഭമായി നേടിക്കൊടുത്തു. അനൗദ്യോഗികപരമായ കണക്കുകളും തിയേറ്ററുടമകള്‍ നല്‍കുന്ന കണക്കുകളും പ്രകാരമാണിത്.

ആദ്യ നാല് ദിവസത്തെ കളക്ഷനില്‍ ദൃശ്യം, ബാംഗ്ലൂര്‍ ഡേയ്‌സ് എന്നീ ചിത്രങ്ങളുടെ കളക്ഷന്‍ റെക്കോഡോണ് പ്രേമം തിരുത്തിയത്. അഞ്ചരക്കോടിക്ക് മുകളിലാണ് ഗ്രോസ്സ് കളക്ഷന്‍. ജൂണ്‍ ഒന്നിന് സ്‌കൂള്‍, കോളേജ് പ്രവേശന ദിനമായിട്ടും പ്രേമത്തിന് ഇടിവ് വന്നില്ല. തുടര്‍ന്ന് വായിക്കൂ...

ആദ്യ നാല് ദിവസം

ദൃശ്യത്തെയും പിന്തള്ളി; സര്‍വ്വകാല കളക്ഷന്‍ റേക്കോടഡ് നേടി പ്രേമം?

ആദ്യ നാല് ദിവസത്തിനുള്ളില്‍ തന്നെ പ്രേമം 2,35,56000 പ്രൊഡ്യൂസര്‍ക്ക് ലാഭമായി നേടിക്കൊടുത്തു. അനൗദ്യോഗികപരമായ കണക്കുകളും തിയേറ്ററുടമകള്‍ നല്‍കുന്ന കണക്കുകളും പ്രകാരമാണിത്.

പ്രേമത്തെയും ബാംഗ്ലൂര്‍ ഡെയ്‌സിനെയും വെട്ടി

ദൃശ്യത്തെയും പിന്തള്ളി; സര്‍വ്വകാല കളക്ഷന്‍ റേക്കോടഡ് നേടി പ്രേമം?

ആദ്യ നാല് ദിവസത്തെ കളക്ഷനില്‍ ദൃശ്യം, ബാംഗ്ലൂര്‍ ഡേയ്‌സ് എന്നീ ചിത്രങ്ങളുടെ കളക്ഷന്‍ റെക്കോഡോണ് പ്രേമം തിരുത്തിയത്. അഞ്ചരക്കോടിക്ക് മുകളിലാണ് ഗ്രോസ്സ് കളക്ഷന്‍. മലയാളത്തില്‍ ബോക്‌സോഫീസ് കളക്ഷനില്‍ ഒന്നാമതുള്ള ദൃശ്യത്തിന്റെ റെക്കോഡ് തുടര്‍ ആഴ്ചകളില്‍ പ്രേമം മറികടക്കുമെന്ന് ലിബേര്‍ട്ടി ബഷീര്‍ പറഞ്ഞു.

മികച്ച ഓപ്പണിങ്

ദൃശ്യത്തെയും പിന്തള്ളി; സര്‍വ്വകാല കളക്ഷന്‍ റേക്കോടഡ് നേടി പ്രേമം?

മേയ് 29ന് എണ്‍പത് തിയറ്ററുകളിലാണ് കേരളത്തില്‍ പ്രേമം പ്രദര്‍ശനത്തിനെത്തിയത്. റിലീസ് ദിനത്തിലെ മികച്ച ഇനീഷ്യലാണ് നേടിയത്. അമ്പത് ലക്ഷത്തോളം ഷെയര്‍ ചിത്രം നേടിയിരുന്നു. ഈ വര്‍ഷത്തെ ഏറ്റവും വലിയ ഓപ്പണിംഗാണ് പ്രേമത്തിന് ലഭിച്ചത്.

അഡീഷനല്‍ ഷോ

ദൃശ്യത്തെയും പിന്തള്ളി; സര്‍വ്വകാല കളക്ഷന്‍ റേക്കോടഡ് നേടി പ്രേമം?

പല തിയറ്ററുകളിലും ശനിയാഴ്ച മുതല്‍ രാത്രി പന്ത്രണ്ട് മണിക്ക് അഡീഷണല്‍ ഷോ നടത്തുകയാണ്. ദൃശ്യത്തിനും ബാംഗ്ലൂര്‍ ഡേയ്‌സിനും ഇത്രയും മികച്ച ആദ്യദിന കളക്ഷന്‍ ഉണ്ടായിട്ടില്ലെന്ന് തിയറ്ററുടമകള്‍ പറയുന്നു.

താരതമ്യം ചെയ്യമ്പോള്‍

ദൃശ്യത്തെയും പിന്തള്ളി; സര്‍വ്വകാല കളക്ഷന്‍ റേക്കോടഡ് നേടി പ്രേമം?

ദൃശ്യവും ബാംഗ്ലൂര്‍ ഡെയ്‌സുമായി താരതമ്യം ചെയ്യുമ്പോള്‍, ആദ്യ നാല് ദിവസത്തിനുള്ളില്‍ ദൃശ്യം നേടിയത് മൂന്ന് കോടിയോളം ഗ്രോസ് കളക്ഷനാണ്. മൂന്നാം വാരത്തോടെയാണ് ദൃശ്യം വന്‍ കളക്ഷനിലേക്ക് മുന്നേറിയത്. ബാംഗ്ലൂര്‍ ഡെയ്‌സ് ഏഴു ദിവസത്തിനുള്ളില്‍ മൂന്നേകാല്‍ കോടി രൂപയാണ് ഷെയര്‍ ഇനത്തില്‍ നേടിയത്.

നിവിന്‍ പോളി മുന്നിലേക്ക്

ദൃശ്യത്തെയും പിന്തള്ളി; സര്‍വ്വകാല കളക്ഷന്‍ റേക്കോടഡ് നേടി പ്രേമം?

പ്രേമം ഹിറ്റായതോടെ നിവിന്‍ പോളി യുവതാരനിരയില്‍ ഏറ്റവും സ്വീകാര്യതയുള്ള നടനായി. ഫഹദ് ഫാസില്‍, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരെക്കാള്‍ ബോക്‌സ് ഓഫീസ് ബ്‌ളോക്ക് ബസ്റ്ററുകളുള്ള താരമായിരിക്കുകയാണ് നിവിന്‍ പോളി.

വടക്കന്‍ സെല്‍ഫിയ്‌ക്കൊപ്പം

ദൃശ്യത്തെയും പിന്തള്ളി; സര്‍വ്വകാല കളക്ഷന്‍ റേക്കോടഡ് നേടി പ്രേമം?

ഈ വര്‍ഷത്തെ ഇതുവരെ പുറത്തിറങ്ങിയ സിനിമകളില്‍ ഏറ്റവും വലിയ വിജയവും നിവിന്‍ പോളി സിനിമകളുടേതായി മാറിയിരിക്കുകയാണ്. എഴുപതാം ദിവസത്തിലേക്ക് പ്രദര്‍ശനം തുടരുന്ന ഒരു വടക്കന്‍ സെല്‍ഫിക്കൊപ്പമാണ് നിവിന്റെ തന്നെ പ്രേമം തിയറ്ററുകളില്‍ മത്സരിക്കുന്നത്.

അല്‍ഫോണ്‍സ് പുത്രന്

ദൃശ്യത്തെയും പിന്തള്ളി; സര്‍വ്വകാല കളക്ഷന്‍ റേക്കോടഡ് നേടി പ്രേമം?

അല്‍ഫോണ്‍സ് പുത്രന്‍ എന്ന യുവസംവിധായകന്‍ മലയാളത്തിന്റെ വാണിജ്യസിനിമയിലെ ഏറ്റവും താരമൂല്യമുള്ള സംവിധായകനായും മാറിയിരിക്കുകയാണ്.

നിര്‍മാതവിന്റെ നേട്ടം

ദൃശ്യത്തെയും പിന്തള്ളി; സര്‍വ്വകാല കളക്ഷന്‍ റേക്കോടഡ് നേടി പ്രേമം?

അന്‍വര്‍ റഷീദിന്റെ രണ്ടാമത്തെ നിര്‍മ്മാണ സംരംഭമാണ് പ്രേമം. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡേയ്‌സ് ആണ് അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റ് ആദ്യമായി നിര്‍മ്മിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X