സംയുക്ത വര്‍മ തിരിച്ചുവരുമോ?

By Aswathi

മൂന്ന് വര്‍ഷം കൊണ്ട് പതിനേഴ് സിനിമകള്‍ മാത്രം ചെയ്ത് വെള്ളിത്തിരയില്‍ നിന്ന് അകന്നു നില്‍ക്കുന്ന സംയുക്തമ വര്‍മ എന്നും കടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ്. വീണ്ടും ചില വീട്ടുകാര്യങ്ങള്‍, സ്വയംവരപ്പന്തല്‍, മഴ, മധുരനൊമ്പരക്കാറ്റ്, മേഘമല്‍ഹാര്‍ തുടങ്ങി സംയുക്തയെ പ്രേക്ഷകര്‍ എക്കാലവും ഓര്‍ക്കുന്ന ചിത്രങ്ങള്‍ വിരലിലെണ്ണാവുന്നത് മാത്രമേയുള്ളൂവെങ്കിലും അതു മതി നടിയിലെ പ്രതിഭയെ തിരിച്ചറിയാന്‍.

2002 നവംബറില്‍ ബിജു മേനോനൊപ്പമുള്ള വിവാഹത്തിന് ശേഷം പൂര്‍ണമായും കടുംബിനിയായി. സിനിമയിലേക്കൊരു തിരിച്ചുവരവിനെ കുറിച്ച് സംയുക്ത ചിന്തിക്കുന്നതുപോലുമില്ല. ഇടയ്ക്ക് 'ധാത്രി'യുടെ പരസ്യത്തിലൂടെ ഒരു തിരിച്ചുവരവ് നടത്തിയെങ്കിലും സിനിമയിലേക്കെത്തിയില്ല. ബിജു മേനോനും മകന്‍ ദക്ഷ ധാരമികിനുമൊപ്പം സുന്ദരമായ ഒരു കുടുംബ ജീവിതത്തിലാണ് സംയുക്ത. നടി അഭിനിച്ച സിനിമകളിലേക്കൊരു തിരിഞ്ഞു നോട്ടം...

വീണ്ടും ചില വീട്ടുകാര്യങ്ങള്‍

സംയുക്ത വര്‍മ തിരിച്ചുവരുമോ?

തൃശ്ശൂരിലെ ശ്രീ കേരള വര്‍മ കോളേജില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് 'വീണ്ടും ചില വീട്ടു കാര്യങ്ങള്‍' എന്ന ചിത്രത്തില്‍ നായികയായി അഭിനയിക്കാന്‍ അവസരം ലഭിച്ചത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തില്‍ ജയറാമായിരുന്നു നായകന്‍.

അങ്ങനെ ഒരു അവധിക്കാതലത്ത്

സംയുക്ത വര്‍മ തിരിച്ചുവരുമോ?

വാഴുന്നോര്‍, ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്നീ ചിത്രങ്ങളില്‍ ചെറിയ ഒരു വേഷം ചെയ്തതിന് ശേഷം സംയുക്ത വര്‍മ നായികയായെത്തിയത് മോഹന്‍ സംവിധാനം ചെയ്ത അങ്ങനെ ഒരു അവധിക്കാലത്ത് എന്ന ചിത്രത്തിലാണ്. ശ്രീനിവാസനും മുകേഷും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രം മലയാളത്തില്‍ എന്നും ഗൃഹാതുരത പരത്തുന്ന ചിത്രങ്ങളിലൊന്നാണ്.

മഴ

സംയുക്ത വര്‍മ തിരിച്ചുവരുമോ?

സംയുക്തയെ രണ്ടാമതും കേരള സംസ്ഥന സര്‍ക്കാറിന്റെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയ ചിത്രമാണ് മഴ. ബിജു മേനോനും ലാലുമാണ് ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിലെ മുഖ്യവേഷങ്ങള്‍ ചെയ്തത്.

മധുരനൊമ്പരക്കാറ്റ്

സംയുക്ത വര്‍മ തിരിച്ചുവരുമോ?

മഴയ്ക്ക് ശേഷം ബിജു മേനോനും സംയുക്ത വര്‍മയും വീണ്ടും ഒന്നിച്ച ചിത്രമാണ് മധുര നൊമ്പരക്കാറ്റ്. അസാധ്യ അഭിനയം കാഴ്ചവച്ച ഈ ചിത്രവും പരിഗണിച്ചാണ് 2002ലെ മികച്ച നടിക്കുള്ളല സംസ്ഥന സര്‍ക്കാറിന്റെ പുരസ്‌കാരം ലഭിച്ചത്.

മറ്റ് ചിത്രങ്ങള്‍

സംയുക്ത വര്‍മ തിരിച്ചുവരുമോ?

തെങ്കാശിപ്പട്ടണം, സായ് വര്‍ തിരുമേനി, മേഘസന്ദേശം, നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍വക, നരിമാന്‍, വണ്‍മാന്‍ ഷോ തുടങ്ങിയ ചിത്രങ്ങളിലും സംയുക്ത തന്റെ കഴിവ് തെളിയിച്ചു.

മേഘമല്‍ഹാര്‍

സംയുക്ത വര്‍മ തിരിച്ചുവരുമോ?

ബിജു മേനോനൊപ്പം വീണ്ടും ഒന്നിച്ച മേഘമല്‍ഹാറും സംയുക്തയുടെ അഭിനയ പാടവം തെളിയിച്ച ചിത്രങ്ങളിലൊന്നാണ്. കമല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സിദ്ദിഖാണ് മറ്റൊരു പ്രധാന വേഷം ചെയ്തത്

കുബേരനോടെ മടങ്ങി

സംയുക്ത വര്‍മ തിരിച്ചുവരുമോ?

2002 ല്‍ ദിലീപിനൊപ്പം ചെയ്ത കുബേരനാണ് ഒടുവില്‍ അഭിനയിച്ച ചിത്രം. ബിജു മേനോനെ വിവാഹം ചെയ്തതിന് ശേഷം സിനിമയോട് ബൈ ബൈ പറഞ്ഞു

പുരസ്‌കാരം

സംയുക്ത വര്‍മ തിരിച്ചുവരുമോ?

രണ്ട് തവണ കേരള സര്‍ക്കാറിന്റെ മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചു. ആദ്യ ചിത്രത്തിന് വേണ്ടിയാണ് ആദ്യ പുരസ്‌കാരം ലഭിച്ചതെങ്കില്‍ മധുര നൊമ്പരക്കാറ്റ്, മഴ, സ്വയംവരപ്പന്തല്‍ എന്നീ മൂന്ന് ചിത്രങ്ങള്‍ പരിഗണിച്ചാണ് 2002 ല്‍ സംസ്ഥന പുരസ്‌കാരം ലഭിച്ചത്.

കുടുംബം

സംയുക്ത വര്‍മ തിരിച്ചുവരുമോ?

2002 നവംബര്‍ 21 ലാണ് ബിജു മേനോന്റെയും സംയുക്ത വര്‍മയുടെയും വിവാഹം കഴിഞ്ഞത്. അതുമൊരു പ്രണയ വിവാഹമാണ്. 2006 ല്‍ ദക്ഷ ധരമിക് ഇവരുടെ ജീവിതത്തിലേക്ക് കടന്നുവന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X