സരിതയുടെ വിവാദം അന്ത്യകൂദാശയ്ക്കു സഹായിക്കുമോ
എന്നാലും അന്ത്യകൂദാശ എന്ന സിനിമയുടെ സംവിധായകന്‍ കിരണ്‍ അനില്‍കുമാര്‍ ഇത്രയും വിചാരിച്ചുകാണില്ല. തന്റെ കന്നി ചിത്രം ഇറങ്ങും മുന്‍പ് ഇത്രയും പ്രശസ്തമാകുമെന്ന്.അതും നായകന്റെ അമ്മയായി അഭിനയിക്കുന്ന താരത്തിന്റെ പേരില്‍. അതെ വിവാദ നായിക സരിത എസ്. നായര്‍ അഭിനയിക്കുന്ന അന്ത്യകൂദാശ എന്നിറങ്ങുമെന്നാണ് ഇപ്പോള്‍ കേരളത്തിലെ യുവാക്കള്‍ മുഴുവന്‍ ചോദിക്കുന്നത്. നായകന്റെ അമ്മയുടെ വേഷത്തിലാണ് സരിത അന്ത്യകൂദാശയില്‍ അഭിനയിക്കുന്നത്.

ഈ സിനിമയിലേക്ക് അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ താല്‍പര്യമില്ലെന്നായിരുന്നു സരിത ആദ്യം പറഞ്ഞത്. പിന്നീട് കഥാപാത്രത്തെക്കുറിച്ചു കേട്ടപ്പോള്‍ താല്‍പര്യമായി. അച്ഛനമ്മമാരുടെ ഏക മകന്‍. വിദേശത്ത് പഠിക്കാന്‍ പോകുന്നു. ഒടുവില്‍എല്ലാം നശിപ്പിച്ച് തിരിച്ചെത്തുന്നതാണ് സിനിമയുടെ പ്രമേയം. അതി ശക്തമായ അമ്മ വേഷമാണ് സരിതയ്‌ക്കെന്നാണു സിനിമയുടെ അണിയറക്കാര്‍പറയുന്നത്.
തിരുവനന്തപുരത്താണു ചിത്രീകരണം. ഗണേഷ് കൃഷ്ണയാണ് സരിതയുടെ മകനായി അഭിനയിക്കുന്നത്. വിനുരാജ്, മീരാനായര്‍ തുടങ്ങിയവരാണു മറ്റു താരങ്ങള്‍. രണ്ടു ഗാനങ്ങളാണു ചിത്രത്തിലുള്ളത്. ഏതാായാലും ഇറങ്ങുംമുന്‍പു തന്നെ ചിത്രം പ്രശ്‌സതമായത് സരിതയുടെ ഇന്റര്‍നെറ്റ് ദൃശ്യങ്ങളിലൂടെയാണ്. കേരളത്തിലെ മിക്കവരുടെ മൊബൈലിലും ഇപ്പോള്‍ ഈ സീനുകള്‍ ഉണ്ട്. വിവാദം സിനിമയ്ക്ക് എങ്ങനെ ഗുണം ചെയ്യുമെന്ന് കണ്ടറിയാം.


Click it and Unblock the Notifications











