»   » ഷാറൂഖിന്റെ ഇഫ്താറിന് സല്‍മാനെ ക്ഷണിക്കുമോ?

ഷാറൂഖിന്റെ ഇഫ്താറിന് സല്‍മാനെ ക്ഷണിക്കുമോ?

Posted By:
Subscribe to Filmibeat Malayalam

മുംബൈ: ബോളിവുഡിന്റെ കിങ് ഖാന്‍ ഇപ്പോള്‍ നല്ല സന്തോഷത്തിലാണ്. പുതിയൊരു ആണ്‍ കുട്ടി ജനിച്ചിരിക്കുന്നു. പുതിയ ചിത്രമായ ചെന്നൈ എക്‌സപ്ര്‌സ റിലിസിന് തയ്യാറാകുന്നു, തോളെല്ലിന് ഏറ്റ പരിക്ക് മാറിക്കൊണ്ടിരിക്കുന്നു... പിന്നെ പഴയ മിത്രവും പിന്നെ ശത്രുവും ആയ സല്‍മാന്‍ ഖാനോടൊപ്പമുള്ള പുന:സമാഗവമവും. ഇത്രയൊക്കെ പോരെ കിങ് ഖാനെ ഏറെ സന്തോഷിപ്പിക്കാന്‍.

അഞ്ച് വര്‍ഷം നീണ്ട തെറ്റിന് ഒരു കെട്ടിപ്പിടിത്തത്തിലൂടെ അവസാനമായെന്നാണ് മാധ്യമങ്ങള്‍ എഴുതി പിടിപ്പിച്ചത്. ദിവസങ്ങളോളം സല്‍മാന്‍-ഷാറൂഖ് കെട്ടിപ്പിടി ചിത്രങ്ങള്‍ നെറ്റില്‍ പറന്നു നടന്നു. എന്നാല്‍ സല്‍മാനും ഷാറൂഖും ബാബ സിദ്ദിഖിന്റെ ഇഫ്താര്‍ പാര്‍ട്ടിയില്‍വെച്ച് പസ്പരം കെട്ടിപ്പിടിച്ചത് വെറും ഉപചാരത്തിന്റെ പേരിലാണെന്നും പറയപ്പെടുന്നുണ്ട്.

Shah Rukh and Salman

ബാബ സിദ്ദിഖിന്റെ പാര്‍ട്ടിയില്‍ മുഖ്യമന്ത്രിയും മറ്റ മന്ത്രിമാരും സിനിമ പ്രവര്‍ത്തകരും ഒക്കെ പങ്കെടുത്തിരുന്നു. ഒരു ടേബിളിന് ചുറ്റും ഇരിക്കുന്നവരുടെ കൂട്ടത്തില്‍ സല്‍മാനും ഷാറൂഖും ഉണ്ടായിരുന്നു. എല്ലാവരേയും അഭിവാദ്യം ചെയ്ത് മുന്നോട്ട് നടന്ന സല്‍മാന്‍ ഷാറൂഖിന്റെ അടുത്തെത്തിയപ്പോള്‍ ഒരു നിമിഷം നിന്നു. രണ്ട് സൂപ്പര്‍ സ്റ്റാറുകള്‍ പസ്പരം മൈന്‍ഡ് ചെയ്യാതിരിന്നാല്‍ പാര്‍ട്ടിയുടെ തന്നെ നിറം കെട്ടുപോയേനെ. പക്ഷേ സല്‍മാന്‍ ഷാറൂഖിന് ഹസ്ത ദാനം നല്‍കി. ഷാറൂഖ് സല്‍മാനെ കെട്ടിപ്പിടിച്ചു. കണ്ടു നിന്നവര്‍ സന്തോഷ ഭരിതരായി.

പിന്നെ രണ്ടുപേരും കുറച്ച് ഫോട്ടോക്കൊക്കെ പോസ് ചെയതെങ്കിലും കാര്യമായി സംസാരമൊന്നും ഉണ്ടായില്ലെന്നാണ് കേള്‍വി.

എന്തായാലും സന്തോഷത്തിന്റെ കൊടുമുടിയില്‍ ഇരിക്കുന്ന കിങ് ഭാന്‍ ഇത്തവണ വലിയൊരു ഇഫ്താര്‍ പാര്‍ട്ടി തന്നെ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ചെന്നൈ എക്‌സ് പ്രസിന്‍റെ റിലിസ് ദിവസമായിരിക്കും പാര്‍ട്ടി. സിനിമയുടെ എല്ലാ അണിയറ പ്രവര്‍ത്തകരേയും ബോളിവുഡിലെ പ്രമുഖരേയും മാധ്യമ പ്രവര്‍ത്തകരേയും ഒക്കെ വിരുന്നിന് ക്ഷണിക്കുമെന്നാണ് കേള്‍ക്കുന്നത്. പക്ഷേ മസില്‍ ഖാന്‍ സല്‍മാനെ കിങ് ഖാന്‍ ക്ഷണിക്കുമോ എന്നാണ് ബോളിവുഡ് കാത്തിരിക്കുന്നത്.

English summary
Bollywood super star Shah Rukh Khan is planning at arrange an Iftar Party. The Bollywood is verymuch interested to know that, will Shah Rukh invite Salaman Khan for the party.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam