ദേശീയ ചലച്ചിത്ര അവാര്‍ഡ് സുരാജ് മികച്ച നടന്‍?
ദില്ലി: മികച്ച നടനുള്ള ദേശീയ അവാര്‍ഡിന്റെ അന്തിമ പട്ടികയില്‍ നടന്‍ വെഞ്ഞാറമൂട് സുരാജ്. ഡോക്ടര്‍ ബിജു സംവിധാനം ചെയ്ത പേരറിയാത്തവര്‍ എന്ന ചിത്ത്രിലെ അഭിനയത്തിനാണ് സുരാജ് വെഞ്ഞാറമൂട് അന്തിമ പട്ടികയിലേക്ക് പരിഗണിയ്ക്കപ്പെട്ടത്. ഹിന്ദി ചലച്ചിത്രതാരം രാജ്കുമാര്‍ യാദവിനൊപ്പമാണ് സുരാജ് പരിഗണിയ്ക്കുന്നത്. അവാര്‍ഡ് ഇരുവരും പങ്കിടാനാണ് സാധ്യത.
സുരാജിന് മികച്ച നടനുള്ള ദേശീയ പുരസ്‌ക്കാരം ലഭിച്ചാല്‍ ഈ അവാര്‍ഡ് ഉള്‍പ്പടെ മൂന്ന് അവാര്‍ഡുകള്‍ മലയാള സിനിമയ്ക്ക് ലഭിയ്ക്കുമെന്നാണ് സൂചന. പ്രദേശിക ഭാഷ ചിത്രത്തിനുള്ള അന്തിമ പട്ടികയില്‍ പേരറിയാത്തവര്‍, ജയറാം നായകനായ സ്വപാനം, ഫഹദ് ഫാസില്‍ നായകനായ നോര്‍ത്ത് 24 കാതം എന്നീ ചിത്രങ്ങള്‍ ഇടം നേടി.

ദില്ലിയില്‍ വൈകിട്ട് നാല് മണിയ്ക്കാണ് പുരസ്‌കാര പ്രഖ്യാപനം നടക്കുന്നത്. പതിവ് ഹാസ്യ വേഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി സുരാജ് വെഞ്ഞാറമൂട് സീരിയസ് കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് പേരറിയാത്തവര്‍.
ഹാസ്യതാരമെന്ന ഇമേജ് മാറ്റി ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തില്‍ സീം കുമാര്‍ കാഴ്ചവച്ച പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു.


Click it and Unblock the Notifications











