ഫഹദിനെ വിനീത് രക്ഷിക്കുമോ?
ടയര്‍ പഞ്ചറടയ്ക്കുന്ന ജോലിയുമായി ഒത്തിരിപേര്‍ കോഴിക്കോട് കൊയിലാണ്ടിയില്‍ നിന്നു ഗുജറാത്തിലെത്തിയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കു മുന്‍പേയുള്ള തൊഴില്‍തേടിയുള്ള യാത്രയായിരുന്നു ഇത്. പുതിയ തലമുറയും ഇതേ ജോലി തന്നെയാണു ചെയ്യുന്നത്. അധികമാരും അറിയാത്ത ഇത്തരക്കാരിലേക്കാണ് സംവിധായകന്‍ രഞ്ജിത്ത് തന്റെ പുതിയ കഥ കൊണ്ടുപോകുന്നത്. വിനീത്കുമാര്‍ സംവിധാനം ചെയ്യുന്ന അയാള്‍ ഞാനല്ല എന്ന സിനിമയുടെ കഥ രഞ്ജിത്ത് കണ്ടെത്തിയത് കൊയിലാണ്ടിയില്‍ നിന്നു ഗുജറാത്തിലെത്തിയവരിലൂടെയാണ്. അത്തരത്തിലൊരാളാണ് ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്ന പ്രകാശന്‍.
ഈ ചിത്രത്തില്‍ ഫഹദിനെ കണ്ടാല്‍ ആരും തിരിച്ചറിയില്ല. ഫഹദ് ആദ്യമായി വിഗ് വച്ച് അഭിനയിക്കുകയാണ്. മുടിയെല്ലാം മുന്നോട്ടു തൂക്കിയിട്ട്, കുറ്റിത്താടിയുമായി സ്‌ക്രീനിലെത്തുന്ന ഫഹദിനെ കണ്ടാല്‍ തിരിച്ചറിയാന്‍ പ്രേക്ഷകര്‍ ബുദ്ധിമുട്ടും. പോരാത്തതിനു തനി കൊയിലാണ്ടി ഭാഷയിലാണ് ഫഹദ് സംസാരിക്കുന്നതും.

പത്താംകഌസ് തോറ്റപ്പോള്‍ അമ്മാവനൊപ്പം ഗുജറാത്തിലെത്തിയവനാണ് പ്രകാശന്‍. പതിനഞ്ചുവര്‍ഷമായി പ്രകാശന്‍ ഗുജറാത്തിലെത്തിയിട്ട്. നാട്ടില്‍ നിന്നു പോന്നതില്‍ പിന്നെ കൊയിലാണ്ടിയിലേക്കു പോയിട്ടേയില്ല. നാടുമായുള്ള ഏക ബന്ധം ഭാഷയാണ്. ഗുജറാത്തിലെ മലയാളിയായ അരവിന്ദന്റെ മകള്‍ ഇഷയുമായി അവന്‍ പ്രണയത്തിലായി ഈ സമയത്താണ് അമ്മാവന്‍ മരിക്കുന്നത്. അതോടെ അവന് അവിടം വിട്ടുപോകേണ്ടി വന്നു. എത്തിപ്പെടുന്നത് മെട്രോ സിറ്റിയായ ബാംഗ്ലൂരിലും. അവിടെ വച്ച് ഹീര എന്ന പെണ്‍കുട്ടി അവന്റെ ജീവിതത്തിലേക്കു കടന്നുവരുന്നു. ഇഷയും ഹീരയും. ഇതില്‍ ആരെ സ്വീകരിക്കണമെന്നറിയാതെ പ്രകാശന്‍ പ്രയാസപ്പെടുകയാണ്.
ടിനി ടോം, ദിനേശ് നായര്‍, ബാബു അന്നൂര്‍, ടി.ജി. രവി, മൃഥുല, ദിവ്യ എന്നിവരാണ് പ്രധാന താരങ്ങള്‍. രഞ്ജിത്തിന്റെ തിരക്കഥയ്ക്കു പ്രദീപ്കുമാര്‍, എം.സജാസ് എന്നിവര്‍ സംഭാഷണമെഴുതുന്നു. മനു രമേശ് ആണ് സംഗീതം. ശ്യാം ദത്ത് കാമറയും.
നടന്‍ വിനീത് കുമാര്‍ ആദ്യമായി സംവിധാനം ചെയ്യുന്നചിത്രമാണിത്. തുടര്‍ച്ചയായി ചിത്രങ്ങള്‍പരാജയപ്പെട്ടുകൊണ്ടിരിക്കുന്ന ഫഹദിനെ സംബന്ധിച്ചിടത്തോളം അയാള്‍ ഞാനല്ല ജീവിതത്തില്‍ നിര്‍ണായകമാകുകയാണ്.


Click it and Unblock the Notifications











