പ്രിയയെ നേരിട്ട് കാണാൻ ആഗ്രഹമുണ്ടോ! താരത്തിനൊപ്പം ഡിന്നർ കഴിക്കണോ, ചെയ്യേണ്ടത് ഇത്ര മാത്രം...
സിനിമയില ഹിറ്റ് ഗാനമായ മാണിക്യമലരായ പൂവിയുടെ കവർ പാടിയ വീഡിയോ [email protected] എന്ന മെയിൽ ഐഡിയിലേയ്ക്ക് അയച്ചു തരുക
പ്രേക്ഷകർക്ക് ഒരു കിടിലൻ ഓഫറുമായി ഒര് അഡാറ് ലവ് ടീം. നിങ്ങൾക്ക് പ്രിയ വാര്യരേയും കൂട്ടരേയും നേരിട്ട് കാണാൻ ആഗ്രഹമുണ്ടോ? അവരോടൊപ്പം ഡിന്നർ കഴിച്ചാലോ. ഇതിനായ പ്രേക്ഷകരെ ക്ഷണിക്കുകയാണ് അഡാർ ടീം. അതിനു നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം.

സിനിമയിലെ ഹിറ്റ് ഗാനമായ മാണിക്യമലരായ പൂവിയുടെ കവർ പാടിയ വീഡിയോ [email protected] എന്ന മെയിൽ ഐഡിയിലേയ്ക്ക് അയച്ചു തരുക. ഇതിൽ നിന്നു സംവിധായകൻ ഒമർ ലുലു തിരഞ്ഞെടുക്കുന്ന വിജയ്ക്ക് ഒരു അഡാറ് ലവ് ടീമിനെ കാണാനും അവരുമായി ഡിന്നർ കഴിക്കാനുമുള്ള അവസരം ലഭിക്കും. ഗാനങ്ങൾ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 21 വരെയായിരിക്കും. മ്യൂസിക് 24 ഉം അഡാറ് ലവ് അണിയറ പ്രവർത്തകരും ചേർന്നാണ് മത്സരം സംഘടിപ്പിക്കുന്നത്.
നവാഗതരായ യുവതാരങ്ങളെ അണിനിരത്തി ഒമർലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു അഡാറ് ലവ്. ഷാൻ റഹ്മാൻ സംഗീതം നൽകി വിനീത് ശ്രീനിവാസൻ പാടിയ മാണിക്യ മലരായ പൂവി എന്ന ഒറ്റ ഗാനമാണ് ചിത്രത്തിന് പ്രേക്ഷക ശ്രദ്ധ നേടിക്കൊടുത്തത്. സാരംഗ് ജയപ്രകാശ്, ലിജോ പനാടനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭഷണവും തയ്യാറാക്കിയിരിക്കുന്നത്.ഔസേപ്പച്ചൻ മൂവി ഹൗസിന്റെ ബാനറിൽ ഔസേപ്പച്ചൻ വാളക്കുഴിയാണ് ചിത്രം നിർമ്മിക്കുന്നത്


Click it and Unblock the Notifications