»   » താരരാജാക്കന്മാരും യുവനടന്മാരുമില്ല, മികച്ച നടന്‍ ഇന്ദ്രന്‍സ്! പ്രേക്ഷകര്‍ കാത്തിരുന്ന അതേ വിധി!!

താരരാജാക്കന്മാരും യുവനടന്മാരുമില്ല, മികച്ച നടന്‍ ഇന്ദ്രന്‍സ്! പ്രേക്ഷകര്‍ കാത്തിരുന്ന അതേ വിധി!!

Written By:
Subscribe to Filmibeat Malayalam

മലയാള സിനിമാ പ്രേക്ഷകര്‍ കാത്തിരുന്ന അവാര്‍ഡ് പ്രഖ്യാപനം കഴിഞ്ഞു. താരരാജാക്കന്മാരും യുവതാരങ്ങളും തമ്മിലുള്ള മത്സരപോരാട്ടമായിരുന്നു നടന്നിരുന്നതെന്ന് പറയാം.  മികച്ച നടന്‍ ഇന്ദ്രന്‍സാണ് തിരഞ്ഞെടുക്കപ്പെട്ടത്. ആളൊരുക്കം എന്ന സിനിമയിലൂടെയാണ് ഇന്ദ്രൻസിനെ തേടി അംഗീകാരം എത്തിയത്. 

മികച്ച നടിയായി പാര്‍വ്വതിയാണ് തിരഞ്ഞെടുക്കപ്പെട്ടത്. ടേക്ക് ഓഫിലെ അഭിനയത്തിലൂടെ തന്നെയായിരുന്നു പാര്‍വ്വതിയെ തേടി അംഗീകാരം എത്തിയത്. ഗോവൻ ചലച്ചിത്ര മേളിയിലും പാര്‍വ്വതിയ്ക്ക് ഇതേ സിനിമയിലൂടെ മികച്ച നടിയ്ക്കുള്ള പുരസ്കാരം കിട്ടിയിരുന്നത്. കഴിഞ്ഞ വര്‍ഷം പ്രേക്ഷകര്‍ കാത്തിരുന്ന അതേ വിധി പോലെയായിരുന്നു ഇത്തവണയും. 


ചലച്ചിത്ര പുരസ്‌കാരം

2018 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചിരിക്കുകയാണ്. മികച്ച നടനായി ഇന്ദ്രന്‍സാണ് തിരഞ്ഞെടുക്കപ്പെട്ടത്. മികച്ച നടിയ്ക്കുള്ള പുരസ്‌കാരം പാര്‍വ്വതി സ്വന്തമാക്കി. മികച്ച നവാഗത സംവിധായകന്‍ മഹേഷ് നാരായണനാണ്.


ഇന്ദ്രന്‍സിന്റെ നേട്ടം

ആളൊരുക്കം എന്ന സിനിമയിലെ പ്രകടനത്തിനായിരുന്നു ഇന്ദ്രന്‍സിനെ തേടി മികച്ച നടനുള്ള പുരസ്‌കാരം എത്തിയത്. നല്ലൊരു സിനിമയായിരുന്നെന്നും ഇങ്ങനെ പുരസ്‌കാരം കിട്ടുമെന്ന് കരുതിയിരുന്നില്ലെന്നും ഇന്ദ്രന്‍ പറയുന്നു. പുരസ്‌കാരം കിട്ടിയതില്‍ സന്തോഷമുണ്ടെന്നും ഇന്ദ്രന്‍സ് വ്യക്തമാക്കി.


ആദ്യമായിട്ടാണ്

1980 കളില്‍ സിനിമയിലെത്തിയ താരമായിരുന്നിട്ടും ശക്തമായ കഥാപാത്രങ്ങള്‍ ചെയ്തിരുന്നിട്ടും ഇപ്പോഴാണ് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരം എത്തിയത്. 2014 ല്‍ സംസ്ഥാന പുരസ്‌കാരത്തില്‍ പ്രത്യേക പരാമര്‍ശം നേടിയിരുന്നു.


മികച്ച നടിയായി പാര്‍വ്വതി

മികച്ച നടിയുടെ കാര്യത്തില്‍ പാര്‍വ്വതി എന്ന പേരില്‍ ആര്‍ക്കും സംശയമില്ലായിരുന്നു. ടേക്ക് ഓഫ് എന്ന സിനിമയിലെ അഭിനയത്തിലൂടെയായിരുന്നു പാര്‍വ്വതിയ്ക്ക് അവാര്‍ഡ് കിട്ടിയത്.


ആളൊരുക്കം

വിസി അഭിലാഷ് സംവിധാനം ചെയ്ത് ഇന്ദ്രന്‍സ് നായകനായ സിനിമയായിരുന്നു ആളൊരുക്കം. ജോളി ലോനപ്പനാണ് സിനിമ നിര്‍മ്മിച്ചിരുന്നത്. ഓട്ടം തുള്ളല്‍ കലാകാരന്റെ കഥ പറഞ്ഞ സിനിമയില്‍ പപ്പുവാശാന്‍ എന്ന കഥാപാത്രത്തെയായിരുന്നു ഇന്ദ്രന്‍സ് അവതരിപ്പിച്ചത്.


പ്രണയം പറയുന്ന പപ്പുവാശാന്‍

കല്യാണസൗന്ധികം കളിച്ച് ചായങ്ങളഴിക്കും നേരം കണ്ണുകള്‍ കൊണ്ട് ഒരായിരം പ്രണയം പറഞ്ഞ പപ്പുവാശാനായി ഇന്ദ്രന്‍സ് തികവുറ്റ പ്രകടനമായിരുന്നു കാഴ്ചവെച്ചിരുന്നത്. പപ്പുവാശാന്‍ പറയുന്ന പ്രണകഥയും സിനിമയെ വ്യത്യസ്തമാക്കിയിരുന്നു.

ബിഗ് ബജറ്റ് സിനിമകളെയും താരരാജാക്കന്മാരെയും പിന്തള്ളി പുതുമുഖങ്ങള്‍ മുന്നോട്ട് വന്നതിന് കാരണം ഇതാണ്!

English summary
Winners of best actor and best actress of 2018 Kerala State Film Awards

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam