»   » ചെന്നൈയിലെ തെരുവുകളിലൂടെ നിവിന് ഇനി നടക്കാന്‍ കഴിയില്ല എന്ന് വിനീത് ശ്രീനിവാസന്‍

ചെന്നൈയിലെ തെരുവുകളിലൂടെ നിവിന് ഇനി നടക്കാന്‍ കഴിയില്ല എന്ന് വിനീത് ശ്രീനിവാസന്‍

Written By:
Subscribe to Filmibeat Malayalam

നിവിന്‍ പോളിയെ ഒരു നടനും നായകനും ആക്കിയ സംവിധായകനാണ് വിനീത് ശ്രീനിവാസന്‍. അതിന് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനവം ചെയ്ത പ്രേമം എന്ന ചിത്രം സൂപ്പര്‍സ്റ്റാര്‍ എന്ന നിലയിലേക്ക് നിവിനെ ഉയര്‍ത്തി.

ഇനി നിവിന്‍ പോളിയ്ക്ക് ചെന്നൈയിലെ തെരുവുകളിലൂടെ നടക്കാന്‍ കഴിയില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിനീത് ശ്രീനിവാസന്‍ പറഞ്ഞു. ഞാന്‍ ജീവിയ്ക്കുന്നത് ചെന്നൈയിലാണ്. അവിടെയുള്ള ജനങ്ങള്‍ നിവിനെ സ്‌നേഹിയ്ക്കുന്നുണ്ട്- വിനീത് പറയുന്നു

nivin-vineeth

തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിന്റെ പോസ്റ്റ്‌പ്രൊഡക്ഷന്‍ ജോലികള്‍ നടന്ന 2012 കാലം ഓര്‍മവരുന്നു. ചെന്നൈയിലായിരുന്നു പോസ്റ്റ് പ്രൊഡക്ഷന്‍. ഞങ്ങള്‍ അന്ന് ചായക്കടയിലൊക്കെ പോകുമായിരുന്നു. ആരും ഞങ്ങളെ തിരിച്ചറിയുമായിരുന്നില്ല.

എന്നാല്‍ കഴിഞ്ഞ വര്‍ഷം ഒരു വടക്കന്‍ സെല്‍ഫി റിലീസായതിന് ശേഷം ഞാനും നിവിനും ചെന്നൈയിലെ തെരുവിലൂടെ നടന്നിരുന്നു. ബസന്ത് നഗര്‍ ബീച്ചിലൊക്കെ പോയപ്പോള്‍ ചിലര്‍ നിവിനെ ശ്രദ്ധിയ്ക്കുന്നുണ്ടായിരുന്നു.

പക്ഷെ അല്‍ഫോണ്‍സ് പുത്രന്റെ പ്രേമം റിലീസായതിന് ശേഷം നിവിന് ഇനി അങ്ങനെ ചെന്നൈയിലെ തെരുവിലൂടെ നടക്കണം എന്ന് ആഗ്രഹിച്ചാലും പറ്റില്ല. ഒരാളുടെ വളര്‍ച്ച കാണാനുള്ള ഭാഗ്യം തനിക്കുണ്ടായെന്നും, കൗതുകകരമാണതെന്നും വിനീത് പറഞ്ഞു.

English summary
I am lucky to see the entire process of the growth of a person. It is very interesting; Vineeth Sreenivasan about Nivin Pauly

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam