twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിനിമ സ്ത്രീശരീരം കണ്ടുരസിക്കാനുള്ളതല്ല: അസിന്‍

    By Ravi Nath
    |

    Asin
    സ്ത്രീ വെറും ശരീരമല്ല എന്ന ഉത്തമബോദ്ധ്യം സമൂഹത്തിനുണ്ടെങ്കിലും നമ്മുടെ സിനിമ അവരെ ശരീരം മാത്രമായി പരിഗണിക്കുന്നത് ഖേദകരമാണ്. സമൂഹത്തിലെ ഏതൊരുരംഗത്തും പുരുഷനോളം ചിലപ്പോഴൊക്കെ പരിമിതികള്‍ക്കപ്പുറത്തും സ്ത്രീ നിലയുറപ്പിച്ചു കഴിഞ്ഞിരിക്കെ സിനിമയില്‍ പ്രത്യേകിച്ച് ഇന്ത്യന്‍ സിനിമയില്‍ സ്ത്രീയുടെ മാംസബന്ധിതമായശരീരമാണ് കാഴ്ച ഉല്‍പ്പന്നമായി പരിണമിക്കുന്നത്- ബോളിവുഡ് താരം അസിന്‍ അഭിപ്രായപ്പെട്ടു

    നടി എന്നനിലയില്‍ ഏതുപൊസിഷനില്‍ നിലയുറപ്പിക്കുമ്പോഴും ഈ വെല്ലുവിളികള്‍ ഏറിയും കുറഞ്ഞും എല്ലാവരേയും ബാധിക്കുന്നുണ്ട്. പുരുഷകേന്ദ്രീകൃതസിനിമയില്‍ ശക്തമായ സ്ത്രീ ഇടപെടലുകള്‍ വന്നുതുടങ്ങിയെങ്കിലും അഭിനേത്രികളുടെ ഗ്‌ളാമര്‍ അനുബന്ധവിഷയങ്ങള്‍ക്ക് മാറ്റം സംഭവിക്കാനുള്ള സാദ്ധ്യത വിദൂരമാണ്. സൗന്ദര്യവും ടെക്‌നോളജിയും പുതുമയുടെ നിറക്കൂട്ടില്‍ വില്‍പ്പനയ്ക്കുവെക്കുന്ന കമ്പോളസിനിമയുടെ പ്രധാനഉപഭോക്താക്കള്‍ പുരുഷന്‍ മാത്രമല്ലാതിരുന്നിട്ടും സിനിമ പെണ്‍ശരീരത്തിന്റെ അഴകളവുകളില്‍ അഭിരമിക്കുന്നത് മറ്റ് ചിലകാരണങ്ങള്‍ കൊണ്ടുകൂടിയാണ്.

    മല്‍സരങ്ങളുടെ വലിയക്യാന്‍വാസില്‍ അഭിനേത്രികള്‍ നിലനില്‍ക്കുവാന്‍ പ്രയോഗിക്കുന്ന അടവുനയം കൂടിയാണ് അവരുടെ ശരീരം. അഭിനയിക്കാനുള്ള പ്രതിഭമാത്രം കൈമുതലായുള്ളവര്‍ക്ക് മികച്ചവേഷങ്ങള്‍ ഇന്ത്യന്‍ സിനിമയില്‍ ലഭിച്ചിട്ടുണ്ട് എങ്കിലും കമ്പോളസിനിമയുടെ തിരക്കുകളിലേക്ക് അവര്‍ കയറിവന്നിട്ടില്ല. സ്മിതാ പാട്ടീല്‍, ശബാന ആസ്മി, സീമ ബിശ്വാസ്, നന്ദിതാ ദാസ്, കൊങ്കണാസെന്‍ തുടങ്ങി മലയാളമടക്കം ഇതരഭാഷാസിനിമകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി നായികമാരെ നമുക്കറിയാം.

    ഇവരില്‍ പലരും സെക്‌സിനു പ്രാധാന്യമുള്ള വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ശക്തമായപ്രമേയങ്ങള്‍ അവര്‍ക്കു കൂട്ടിനുണ്ടായിരുന്നു. കമ്പോളത്തിന്റെ ഇളക്കങ്ങള്‍ക്കനുസരിച്ച് വേഷം മാറാന്‍ ഇവര്‍ തയ്യാറായിരുന്നില്ല കാരണം പണം അവരെ അത്രമാത്രം സ്വാധീനിച്ചിരുന്നില്ല. സിനിമയുടെ പ്രകാശം കണ്ട് പാഞ്ഞടുക്കുന്ന ഈയാംപാറ്റകളെ പോലെയെത്തുന്നവരെ സിനിമകമ്പോളം ശരിക്കും പ്രയോജനപ്പെടുത്തുന്നു.

    പ്രതിഭയുള്ളവരും വഴിതെറ്റി ശരീരം സൂക്ഷിപ്പുകാരാവുന്നു. പുരുഷനായകസങ്കല്‍പ്പത്തില്‍ നിന്ന് സിനിമയ്ക്ക് ഒരുമോചനമോ പരിഗണനകുറവോ പ്രതീക്ഷിക്കാന്‍ വയ്യ. കരുത്തുള്ള സ്ത്രീകഥാപാത്രങ്ങള്‍ വല്ലപ്പോഴുമാണ് സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്, എന്നാല്‍ അപ്പോഴൊക്കെയും അതിന് ഏറ്റവും അനുയോജ്യരായവരെ തേടി ചെല്ലുകയും ചെയ്യും.

    തമിഴിലെ സൂപ്പര്‍ താരറാണിയായിരുന്ന അസിന്‍ ഗ്‌ളാമര്‍പ്രദര്‍ശനത്തില്‍ അധികം വിട്ടുവീഴ്ചകള്‍ ചെയ്തിട്ടില്ല. ഗജിനിയോടുകൂടി ബോളിവുഡ്ഡിലും സാദ്ധ്യതകള്‍ തീര്‍ത്ത അസിന്‍ ഹൗസ് ഫുള്‍ 2, റെഡി ,ബോല്‍ ബച്ചന്‍ എന്നീ ഹിറ്റുകള്‍ പിന്നിട്ട് കിലാഡി 786 ല്‍ എത്തിനില്‍ക്കുമ്പോഴും സിനിമ സ്ത്രീശരീരം കണ്ടുരസിക്കാനുള്ളതല്ല എന്ന ഉല്‍ക്കണ്ഠ പങ്കുവെക്കുന്നുണ്ട്.

    English summary
    Woman's body not only an entertainment thing: Asin
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X