»   » ഒടുവില്‍ നടിയ്ക്കും പ്രതികരിക്കേണ്ടി വന്നു! കൈവിടാതെ പിന്തുണയുമായി കൂടെ അവരുമുണ്ട്!!!

ഒടുവില്‍ നടിയ്ക്കും പ്രതികരിക്കേണ്ടി വന്നു! കൈവിടാതെ പിന്തുണയുമായി കൂടെ അവരുമുണ്ട്!!!

Posted By: Teresa John
Subscribe to Filmibeat Malayalam

ഇന്ന് കേരളത്തിലെ ഏറ്റവും ചൂടുള്ള വിഷയമാണ് കൊച്ചിയില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെയുണ്ടായ വിവാദങ്ങള്‍. ദിവസങ്ങള്‍ കഴിയും തോറും സംഭവം പല ദിശകളിലൂടെയാണ് മുന്നോട്ട് പോവുന്നത്. കേസില്‍ ജനപ്രിയ നടന്‍ ദിലീപ് നടിക്കെതിരെ നടത്തിയ പരാമര്‍ശം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഇതോടെ ഇതുവരെ പ്രതികരിക്കാതിരുന്ന നടിയും വിവാദങ്ങളോട് പ്രതികരിച്ചിരിക്കുകയാണ്.

സണ്ണി ലിയോണിന്റെ ഫോട്ടോ കണ്ട് ആരാധകരും ഞെട്ടി!ഈ ചിത്രത്തിന് ആരെങ്കിലും ഒരു തലക്കെട്ട് കൊടുക്കാമോ?

പ്രമുഖ നടിക്ക് രണ്ടാമതും ഇരട്ടക്കുട്ടികള്‍! നിറ വയറുമായി നടിയുടെ ബിക്കിനി ഫോട്ടോ ഷൂട്ട് വൈറലാവുന്നു!

പിന്നാലെ മലയാള സിനിമയിലെ സ്ത്രീ സംഘടനയായ വുമണ്‍ ഇന്‍ സിനിമ കളക്ടീവും രംഗത്തെത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയ പേജിലുടെയാണ് സംഘടന തങ്ങളുടെ സഹപ്രവര്‍ത്തകയ്ക്ക് നേരെയുണ്ടായ അതിക്രമത്തെക്കുറിച്ച് ശക്തമായി പ്രതികരിച്ചിരിക്കുന്നത്.

സഹപ്രവര്‍ത്തകയ്ക്ക് പിന്തുണ

ഞങ്ങളുടെ സഹപ്രവര്‍ത്തകക്ക് നേരെയുണ്ടായ അതിക്രമവുമായി ബന്ധപ്പെട്ട കേസ് കോടതി നടപടികളുടെ പ്രാഥമിക ഘട്ടത്തിലാണുള്ളത്. ഈ സന്ദര്‍ഭത്തില്‍ അതിക്രമത്തിനെ അതിജീവിച്ച ആളെ അപമാനിക്കുകയും തരം താഴ്ത്തുകയും ചെയ്യുന്ന തരത്തില്‍ ഉണ്ടായ അഭിപ്രായ പ്രകടനങ്ങള്‍ നിയമവിരുദ്ധവും അങ്ങേയറ്റം അപലപനീയവുമാണ്.

പേര് വെളിപ്പെടുത്താന്‍ പാടില്ല

2013ലെ വര്‍മ്മ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ത്യന്‍ പാര്‍ലമെന്റ് അംഗീകരിച്ചതിനു ശേഷം ലൈംഗികാതിക്രമത്തിന് ഇരയാകുന്നവരെ പരസ്യമായി അധിക്ഷേപിക്കുന്നതോ അവരുടെ പേര് വെളിപ്പെടുത്തുന്നതോ അവരെ തരം താഴ്ത്തി സംസാരിക്കുന്നതോ അവര്‍ക്ക് നേരെയുണ്ടായ അതിക്രമത്തെ റദ്ദാക്കുന്ന തരത്തില്‍ സംസാരിക്കുന്നതോ ലഘുവായതോ അവഗണിക്കാവുന്നതോ ആയ പ്രവൃത്തിയല്ലെന്നും സംഘടന പറയുന്നു.

ഇന്ത്യന്‍ നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളി

കോടതിയുടെ പരിഗണനയിലുള്ള കേസിലെ വാദിയായ വ്യക്തിയെ അപമാനിക്കുന്നതും അധിക്ഷേപിക്കുന്നതും ഇന്ത്യന്‍ നിയമ വ്യവസ്ഥയോടും ഭരണഘടനയോടുമുള്ള വെല്ലുവിളിയാണ്. അതിക്രമത്തെ അതിജീവിച്ച വ്യക്തിയെ സംശയമുനയില്‍ നിര്‍ത്തുന്നത് മാപ്പ് അര്‍ഹിക്കുന്ന പ്രവര്‍ത്തിയുമല്ല.

അപലപിക്കുന്നു

ഇത്തരത്തില്‍ സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള എല്ലാ തരം പ്രസ്താവനകളെയും പ്രവൃത്തികളെയും വുമണ്‍ ഇന്‍ സിനിമാ കലക്ടീവ് അപലപിക്കുന്നു. ഇത് നിയമവിരുദ്ധവും ഭരണഘടന ഉറപ്പു വരുത്തുന്ന മനുഷ്യാവകാശങ്ങളുടെ ലംഘനവുമാണെന്നിരിക്കെ പൊതുജനം പ്രത്യേകിച്ച് ചലച്ചിത്ര പ്രവര്‍ത്തകര്‍ ഇത്തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നതില്‍ നിന്ന് ദയവായി വിട്ടു നില്‍ക്കണമെന്ന് ആവശ്യപ്പെടുന്നു. ഇങ്ങനെയാണ് സംഘടനയുടെ പ്രതികരണം.

വൂമണ്‍ ഇന്‍ സിനിമ കളക്ടീവ്

കൊച്ചിയില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് മലയാള സിനിമ മേഖലയില്‍ നിന്നും ആദ്യമായൊരു സ്ത്രീ സംഘടന രൂപം കൊണ്ടത്. വുമണ്‍ ഇന്‍ സിനിമ കളക്ടീവ് എന്നാണ് സംഘടനയ്ക്ക് പേര് കൊടുത്തിരുന്നത്.

മഞ്ജു വാര്യരുടെ നേതൃത്വത്തില്‍

മഞ്ജു വാര്യര്‍, അഞ്ജലി മേനോന്‍, റിമ കല്ലിങ്കല്‍ എന്നിവരാണ് പുതിയ സംഘടനയുടെ നേതൃത്വനിരയിലുണ്ടായിരുന്നത്.മുമ്പ്‌
സംഘടനയ്‌ക്കെതിരെ പല എതിര്‍പ്പുകളും ഉണ്ടായിരുന്നു.

ദിലീപ് പറഞ്ഞത്

ഒരു ചാനലില്‍ തന്റെ പേരില്‍ ഉയരുന്ന ആരോപണങ്ങളെ കുറിച്ച് സംസാരിക്കവെയാണ് നടന്‍ ദിലീപ് നടിയെക്കുറിച്ചും ജയിലില്‍ കഴിയുന്ന പ്രതിയെക്കുറിച്ചും സംസാരിച്ചിരുന്നത്. നടിയുടെ പേര് പറയുകയും ജയിലില്‍ കഴിയുന്ന പ്രതിയുമായി നടിക്ക് അടുത്ത ബന്ധമായിരുന്നെന്നും സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നുമെക്കെയായിരുന്നു ദിലീപ് പറഞ്ഞിരുന്നത്.

നിയമ നടപടിക്ക് ഒരുങ്ങും

സംഭവത്തില്‍ പ്രതികരണവുമായി നടി തന്നെ രംഗത്തെത്തിയിരുന്നു. അനാവശ്യമായി തനിക്കെതിരെ ആരോപണമുന്നയിക്കുന്നവര്‍ അടിസ്ഥാനമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞാല്‍ നിയമനടപടിക്ക് ഒരുങ്ങുമെന്നാണ് പത്രക്കുറിപ്പിലുടെ നടി പറയുന്നത്.

വല്ലാതെ വിഷമിപ്പിച്ചു

ഞാനും കേസിലെ പ്രതിയായ പള്‍സര്‍ സുനിയും സുഹൃത്തുക്കളായിരുന്നുവെന്നും സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നും ഒരു നടന്‍ പറഞ്ഞത് ശ്രദ്ധയില്‍പെട്ടു. അത് വല്ലാതെ വിഷമിപ്പിച്ചുവെന്നും നടി പറയുന്നു.

English summary
Women in Cinema Collective defend the assaulted actress

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam