For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദിലീപിനെ അമ്മ തിരിച്ചെടുത്തത് വീണ്ടും അപമാനിക്കാന്‍ അല്ലേ? അമ്മയ്‌ക്കെതിരെ വനിതാ സംഘടന

  |
  ദിലീപിനെ തിരിച്ചെടുത്തു, അമ്മക്കെതിരെ ആഞ്ഞടിച്ച് വനിത സംഘടന

  താരസംഘടനയായ അമ്മ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തിരിക്കുകയാണ്. ഇന്നലെ എറണാകുളം ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നിന്നുമായിരുന്നു അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം നടന്നത്. ഇന്നസെന്റ് പ്രസിഡന്റ് സ്ഥാനം രാജി വെച്ചതോടെ പുതിയ പ്രസിഡന്റായി മോഹന്‍ലാല്‍ അധികാരത്തിലെത്തിയിരിക്കുന്നത്.

  നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ പോയതോടെ അമ്മയില്‍ നിന്നും പുറത്താക്കിയ ദിലീപിനെ വീണ്ടും തിരിച്ചെടുത്തിരിക്കുകയാണ്. യോഗത്തില്‍ അക്കാര്യം ചര്‍ച്ച ചെയ്യില്ലെന്ന് പറഞ്ഞിരുന്നെങ്കിലും ഒടുവില്‍ ദിലീപിന് താല്‍പര്യമുണ്ടെങ്കില്‍ തിരിച്ച് അമ്മിയിലേക്ക് വരാമെന്ന് തീരുമാനിക്കുകയായിരുന്നു. ഇക്കാര്യത്തെ കുറിച്ച് സിനിമയിലെ വനിതകളുടെ നേതൃത്വത്തില്‍ ആരംഭിച്ച വുമന്‍ ഇന്‍ സിനിമ കളക്ടീവ് പറയുന്നതെന്താണെന്ന് അറിയാനുള്ള കാത്തിരിപ്പിലായിരുന്നു. സംഘടന ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്.

   അമ്മ വാര്‍ഷിക ജനറല്‍ ബോഡി

  അമ്മ വാര്‍ഷിക ജനറല്‍ ബോഡി

  ജൂണ്‍ 24 ന് ചേരുന്ന അമ്മ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലെടുക്കുന്ന തീരുമാനങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാനുള്ള ആകാംഷയിലായിരുന്നു സിനിമാ പ്രേമികള്‍. എന്നാല്‍ മാധ്യമങ്ങളെ അകത്ത് പ്രവേശിപ്പിക്കുകയോ താരങ്ങള്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനുള്ള അനുമതിയോ നല്‍കാതെ കര്‍ശന നിയന്ത്രണമായിരുന്നു അമ്മ ഏര്‍പ്പെടുത്തിയിരുന്നത്. പുതിയ നേതൃത്വം വന്നതിനൊപ്പം നടന്‍ ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തതായിരുന്നു ഏറ്റവും വലിയ വാര്‍ത്തയായി മാറിയത്.

  ദിലീപിനെ തിരിച്ചെടുത്തു..

  ദിലീപിനെ തിരിച്ചെടുത്തു..

  ദിലീപിനെ കുറിച്ചുള്ള കാര്യം അജണ്ടയില്‍ ഇല്ലെന്നും ചര്‍ച്ച ചെയ്യില്ലെന്ന് കരുതിയിരുന്നെങ്കിലും ദിലീപിനെ തിരിച്ചെടുക്കണമെന്ന ആവശ്യമായിരുന്നു പലരും ഉന്നയിച്ചിരുന്നത്. നടി ഊര്‍മിള ഉണ്ണിയായിരുന്നു ദിലീപിനെ പുറത്താക്കിയത് ശരിയായില്ലെന്നും തിരിച്ചെടുക്കണമെന്നും വാദിച്ചത്. മുമ്പ് ജഗതി ശ്രീകുമാറിനെതിരേ ആരോപണം വന്നപ്പോള്‍ അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്യുക മാത്രമായിരുന്നു ചെയ്തതെന്നും ചിലര്‍ വാദിച്ചു. സിദ്ദിഖും ദിലീപിനെ തിരിച്ചെടുക്കണമെന്നായിരുന്നു പറഞ്ഞിരുന്നത്. ഒടുവില്‍ ദിലീപിനെ പുറത്താക്കിയത് ചട്ടപ്രകാരമായിരുന്നില്ലെന്ന് ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബു പറഞ്ഞതോടെ കൂടുതല്‍ ചര്‍ച്ചകളില്ലാതെ ദിലീപിനെ തിരിച്ചെടുക്കുകയായിരുന്നു.

   വന്‍ വിമര്‍ശനങ്ങള്‍

  വന്‍ വിമര്‍ശനങ്ങള്‍

  ദിലീപിനെ വീണ്ടും അമ്മയിലേക്ക് എടുത്തു എന്നറിഞ്ഞതോടെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങളായിരുന്നു നടന്നിരുന്നത്. പലരും ഇതിനെതിരെയായിരുന്നു സംസാരിച്ചത്. ദിലീപിനെ പുറത്താക്കിയിട്ട് ഒരു വര്‍ഷം പോലും ആയിട്ടില്ലെന്നും ഇത്ര വേഗം എല്ലാവരുടെയും മനസ് മാറിയത് എങ്ങനെയെന്നും പലരും ചോദിച്ചിരുന്നു. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും അഭിപ്രായം എന്താണെന്ന് അറിയാന്‍ കാത്തിരുന്നെങ്കിലും ഇരുവരും മൗനത്തിലായിരുന്നു. അതേ സമയം വുമന്‍ ഇന്‍ സിനിമ കള്കടീവിലെ താരങ്ങളൊന്നും യോഗത്തില്‍ എത്തിയിരുന്നില്ല. അതിനാല്‍ ഇതിനെ കുറിച്ച് സംഘടനയുടെ പ്രതികരണത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു എല്ലാവരും. ഒടുവില്‍ ഫേസ്ബുക്കിലൂടെ സംഘടന രംഗത്തെത്തിയിരിക്കുകയാണ്.

   വനിതാ കൂട്ടായ്മ പറയുന്നതിങ്ങനെ..

  വനിതാ കൂട്ടായ്മ പറയുന്നതിങ്ങനെ..

  ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കാന്‍ അമ്മയുടെ ജനറല്‍ ബോഡി തീരുമാനിച്ചതായി വാര്‍ത്താ മാധ്യമങ്ങളില്‍ നിന്ന് അറിഞ്ഞു. അത് ശരിയാണെങ്കില്‍

  വിമെന്‍ ഇന്‍ സിനിമാ കളക്ടീവ് ചില കാര്യങ്ങള്‍ ചോദിക്കാന്‍ ആഗ്രഹിക്കുന്നു.

  1. അമ്മ സംഘടന എന്തിനായിരുന്നു ദിലീപ് എന്ന നടനെ പുറത്താക്കിയത്?

  2. സംഘടനയിലേക്ക് ഇപ്പോള്‍ തിരിച്ചെടുക്കുവാന്‍ തീരുമാനിക്കുമ്പോള്‍ നേരത്തേ ഉണ്ടായിരുന്നതില്‍ നിന്ന് വ്യത്യസ്തമായി എന്തു പുതിയ സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്?

  3. ബലാല്‍സംഗം പോലുള്ള ഒരു കുറ്റകൃത്യത്തില്‍ ആരോപിതനായ വ്യക്തിയെ ആണ് വിചാരണ പോലും പൂര്‍ത്തിയാവുന്നതിനു മുമ്പ് നിങ്ങള്‍ തിരിച്ചെടുക്കുന്നത്. അതില്‍ നിങ്ങള്‍ക്ക് യാതൊരു അപാകതയും തോന്നുന്നില്ലെ?

  4. അതിക്രമത്തെ അതിജീവിച്ച ആളും ഈ സംഘടനയുടെ തന്നെ അംഗമല്ലെ ?

  5. ഇപ്പോള്‍ എടുത്ത ഈ തീരുമാനം വഴി അതിക്രമത്തെ അതിജീവിച്ചവളെ വീണ്ടും അപമാനിക്കുകയല്ലെ നിങ്ങള്‍ ചെയ്യുന്നത്?

  6. ഒരു ജനാധിപത്യ സംഘടന എന്ന നിലയില്‍ ഇപ്പോള്‍ എടുത്ത തീരുമാനം എന്തു തരത്തിലുള്ള സന്ദേശമാണ് കേരള സമൂഹത്തിനു നല്‍കുക?

  7. വിചാരണാ ഘട്ടത്തിലുള്ള ഒരു കേസില്‍ ഉള്‍പ്പെട്ട വ്യക്തിയെ സംബന്ധിച്ചുള്ള ഇത്തരം തീരുമാനങ്ങള്‍ ഈ നാട്ടിലെ നിയമ നീതിന്യായ സംവിധാനങ്ങളോടുള്ള വെല്ലുവിളിയല്ലെ?

  നിങ്ങളുടെ തികച്ചും സ്ത്രീവിരുദ്ധമായ തീരുമാനത്തെ ഞങ്ങള്‍ അപലപിക്കുന്നു. ഡബ്ല്യൂസിസി അവള്‍ക്കൊപ്പം. എന്നുമാണ് സംഘടന പറയുന്നത്.

  ആഷിക് അബുവും...

  മുന്‍പ് നടന്‍ തിലകനെ പുറത്താക്കിയതിനെ കുറിച്ച ചോദ്യം ചെയ്ത് സംവിധായകന്‍ ആഷിക് അബുവും എത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെ ആഷിക് അബു പറയുന്നതിങ്ങനെ.. ക്രിമിനല്‍ കേസില്‍ പ്രതിയായിരുന്നില്ല, സ്വന്തം അഭിപ്രായം തുറന്നു പറഞ്ഞു എന്ന' കുറ്റത്തിന് 'മരണം വരെ സിനിമത്തമ്പുരാക്കന്മാര്‍ ശത്രുവായി പുറത്തുനിര്‍ത്തിയ തിലകന്‍ ചേട്ടനോട് 'അമ്മ' മാപ്പുപറയുമായിരിക്കും, അല്ലേ?

  English summary
  Women in Cinema Collective's facebook post about dileep come back to AMMA
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X