»   » മാന്യതയോടെ വിഷയം കൈകാര്യം ചെയ്തില്ലെങ്കില്‍ വിവരമറിയും! മാധ്യമങ്ങള്‍ക്ക് വനിത സംഘടനയുടെ താക്കീത്!!

മാന്യതയോടെ വിഷയം കൈകാര്യം ചെയ്തില്ലെങ്കില്‍ വിവരമറിയും! മാധ്യമങ്ങള്‍ക്ക് വനിത സംഘടനയുടെ താക്കീത്!!

Posted By: Teresa John
Subscribe to Filmibeat Malayalam

കൊച്ചിയില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ടതിന് ശേഷം അരങ്ങേറിയ വിവാദങ്ങളാണ് ഇപ്പോഴും കേരളത്തില്‍ നിറഞ്ഞു നില്‍ക്കുന്ന വിഷയം. അതിനിടെ താരസംഘടനയായ അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്തില്ലെന്നും എന്ന് തുടങ്ങി വിവാദങ്ങളില്‍ നിന്നും വലിയ വിവാദങ്ങളിലേക്ക് പോയി കൊണ്ടിരിക്കുകയാണ്.

പ്രിയങ്കയുടെ സിനിമയില്‍ നിന്നും അഭിഷേകിനെ ഒഴിവാക്കിയത് മുമ്പ് ഐശ്വര്യയുടെ കൂടെ അഭിനയിച്ചിരുന്നതാണ്!!

നടിയെ കാറില്‍ നിന്നും പ്രതികള്‍ ആക്രമണത്തിനിരയാക്കുന്ന സമയത്ത് വീഡിയോ റെക്കോര്‍ഡ് ചെയ്തിരുന്നു. അതിപ്പോള്‍ പുറത്ത് വന്നിരിക്കുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കെതിരെയാണ് വനിത കൂട്ടായ്മ രംഗത്തെത്തിയിരിക്കുന്നത്.

 women-in-cinema-collective

ബന്ധം വേര്‍പെടുത്തിയാലും മറക്കാന്‍ കഴിയുമോ?ഹൃത്വിക് റോഷനും ഭാര്യയും അവധി ആഘോഷിക്കുന്ന ചിത്രം വൈറല്‍!

'നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പോലീസിനു ലഭിച്ച ദൃശ്വങ്ങളെ സംബന്ധിച്ച് പത്രങ്ങളിലും ടെലിവിഷനിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും വരുന്ന വാര്‍ത്തകള്‍ മാധ്യമ പ്രവര്‍ത്തനത്തിന്റെ മൂല്യങ്ങളുടെ ലംഘനമാണ്. വായനക്കാരെ ത്രസിപ്പിച്ച് വാര്‍ത്ത കച്ചവടം ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ മാന്യതയോടെയും മര്യാദയോടെയും ഈ വിഷയത്തെ കൈകാര്യം ചെയ്യുന്നില്ലെങ്കില്‍ അത്തരം റിപ്പോര്‍ട്ടുകള്‍ക്കും മാധ്യമ സ്ഥാപനങ്ങള്‍ക്കുമെതിരേ ഞങ്ങള്‍ക്ക് നിയമ നടപടികള്‍ സ്വീകരിക്കേണ്ടി വരും. ഒപ്പം സര്‍ക്കാരും പോലീസ് സംവിധാനങ്ങളും ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കണം എന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു.' എന്നുമാണ് സംഘടന പറയുന്നത്.

English summary
Women in Cinema Collective's Facebook post going viral

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam