»   » ഇതാണ് 'ഹീറോയിനിസം' സ്വയം മാറാന്‍ സന്നദ്ധരായ വനിതാ കൂട്ടായ്മയ്ക്ക് ആശംസകളുമായി ഡബ്ല്യൂസിസി!

ഇതാണ് 'ഹീറോയിനിസം' സ്വയം മാറാന്‍ സന്നദ്ധരായ വനിതാ കൂട്ടായ്മയ്ക്ക് ആശംസകളുമായി ഡബ്ല്യൂസിസി!

Posted By:
Subscribe to Filmibeat Malayalam

കഴിഞ്ഞ വര്‍ഷം വിമന്‍ ഇന്‍ സിനിമ കളക്ടീവ് എന്ന പേരില്‍ ആരംഭിച്ച സംഘടയ്ക്ക് പിന്നാലെ മലയാള സിനിമയില്‍ വീണ്ടുമൊരു സ്ത്രീ സംഘടനയ്ക്ക് രൂപം പ്രാപിച്ചിരിക്കുകയാണ്. യുവനടി കൊച്ചിയില്‍ ആക്രമിക്കപ്പെട്ട സാഹചര്യത്തിലാണ് ഡബ്ല്യൂസിസി എന്ന പേരില്‍ വനിതാ കൂട്ടായ്മ ആരംഭിച്ചത്.

നിവിന്‍ പോളിയുടെ അവാര്‍ഡ് സിനിമയല്ല, ഫീല്‍ ഗുഡെന്ന് ട്രോളന്മാര്‍! ഹേയ് ജൂഡ് കാണാന്‍ കാരണങ്ങളേറെ...

എന്നാല്‍ ഡബ്ല്യൂസിസി എന്ന പേരില്‍ ആരംഭിച്ച സംഘടനയെ കുറിച്ച് തങ്ങളൊന്നും അറിഞ്ഞില്ലെന്ന തരത്തില്‍ സിനിമാ മേഖലയിലെ പലനടിമാരും രംഗത്തെത്തിയിരുന്നു. ഇതിന് ശേഷമാണ് ഫെഫ്ക്കയുടെ നേതൃത്വത്തില്‍ പുതിയ സംഘടന ആരംഭിച്ചത്. സംഘടയുടെ ആദ്യ യോഗവും കഴിഞ്ഞു. അതിനിടെ പുതിയ കൂട്ടായ്മയ്ക്ക് ആശംസകളുമായി ഡബ്ല്യൂസിസിയും രംഗത്തെത്തിയിരിക്കുകയാണ്.

ഡബ്ല്യൂസിസിയുടെ ആശംസകള്‍

മലയാള സിനിമയില്‍ ഫെഫ്ക്കയുടെ നേതൃത്വത്തിലാണ് പുതിയ വനിതാ കൂട്ടായ്മ ആരംഭിച്ചത്. സംഘടനയ്ക്ക് ആശംസകളുമായി ഡബ്ല്യൂസിസി എത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പിലൂടെയാണ് ആശംകള്‍ അറിയിച്ചിരിക്കുന്നത്.

കൂട്ടായ്മ പറയുന്നതിങ്ങനെ..


പരമാധികാര സമിതിയില്‍ നേരിട്ട് സ്ത്രീകള്‍ക്ക് പ്രാതിനിധ്യം നല്‍കുന്ന ഇന്ത്യയിലെ ആദ്യത്തെ ചലച്ചിത്ര തൊഴിലാളി സംഘടനയായി ഫെഫ്ക്ക ഇന്നു മുതല്‍ മാറി എന്നതില്‍ ഓരോ ഡബ്ല്യുസിസി അംഗത്തിനും തുല്യതയില്‍ വിശ്വസിക്കുന്ന ഞങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ മനുഷ്യത്വം കാണിച്ച ഓരോ വ്യക്തിക്കും അഭിമാനിക്കാതെയും ആഹ്ലാദിക്കാതെയും വയ്യ.

സ്വയം മാറാന്‍ സന്നദ്ധരാണ്

അതായത് 89 വര്‍ഷവും നമ്മുടെ ചലച്ചിത്ര സംഘടനാ നേതൃത്വം അന്ധമായിരുന്ന യാഥാര്‍ത്യത്തില്‍ നിന്നും തൊണ്ണൂറാമത്തെ വര്‍ഷം സ്വയം മാറാന്‍ അവര്‍ സന്നദ്ധരായിരിക്കുന്നു. ഈ മാറ്റത്തിന് പോയ വര്‍ഷം നാം ഉയര്‍ത്തിയ കൊടി ഒരു നിമിത്തമായതില്‍ നമുക്ക് അഭിമാനിക്കാം, ആഹ്ലാദിക്കാം.

മാതൃകയായി മാറട്ടെ

സ്ത്രീകള്‍ക്ക് സവിശേഷ പ്രശ്‌നങ്ങളുണ്ട് എന്ന് തിരിച്ചറിയാതെ ഇന്നും അന്ധതയില്‍ കഴിയുന്ന ഓരോ സംഘടനക്കും ഇതൊരു മാതൃകയായി മാറട്ടെ എന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു, ആശംസിക്കുന്നു. എന്നുമാണ് ഡബ്ല്യൂസിസി പറയുന്നത്.

English summary
Women in Cinema Collective's wishes to new women organisation!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam