woman fell in to well: അമ്മൂമ്മയെ കിണറ്റിൽ വീഴ്ത്തിയത് എങ്ങനെയാണെന്ന് അറിയാമോ, വീഡിയോ കാണാം
വീമ്പ് എന്ന ചിത്രത്തിനു വേണ്ടിയായിരുന്നത്രേ ഇങ്ങനെയൊരു വീഡിയോ ചിത്രീകരിച്ചത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോയാണ് സെൽഫി എടുക്കുന്നതിനിടെ അമ്മൂമ്മ കിണറ്റിൽ വീഴുന്നത്. ഇത് ജനങ്ങൾക്കിടയിൽ ഞെട്ടലും ചിരിയും ഉയർത്തി എങ്കിലും ഇതിനു പിന്നിൽ എന്താണ് സംഗതി എന്നു ആർക്കും ആറിയില്ലായിരുന്നു. വീഡിയോയ്ക്ക് നേരെ രൂക്ഷമായ വിമർശനം ഉയർന്നിരുന്നു . ഇപ്പോഴിത ഈ വീഡിയോയുടെ പിന്നിലുള്ള രഹസ്യം പുറത്തു വന്നിരിക്കുകയാണ്. ഒരു സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായിട്ടാണ് ഈ രംഗം ചിത്രീകരിച്ചിരിക്കുന്നതെന്ന് സംവിധായകൻ വിവിയൻ രാധകൃഷ്ണൻ അറിയിച്ചു. അദ്ദേഹത്തിന്റെ വീമ്പ് എന്ന ചിത്രത്തിനു വേണ്ടിയായിരുന്നത്രേ ഇങ്ങനെയൊരു വീഡിയോ ചിത്രീകരിച്ചത്.

വീഡിയോ സോഷ്യൽ മീഡിയിൽ വൈറലായതിനു പിന്നാലെ മേക്കിങ്ങ് വീഡിയോ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്തു വിട്ടിട്ടുണ്ട്. രണ്ടു കുട്ടികൾ സെൽഫി എടുക്കുന്നതിനിടെ അമ്മൂമ്മ കിണറ്റിൽ വീഴുന്നതിയിരുന്നു വീഡിയോ. ഈ വീഡിയോ ചിത്രീകരിച്ചതിനു പിന്നിലെ കാരണവും സംവിധായകൻ വ്യക്തമനാക്കിയിട്ടുണ്ട്. വാർത്തകൾ മാറി മറിയുന്നതിനെ കുറിച്ചാണ് ഈ വീഡിയോ എന്നും.
ആലപ്പുഴ സ്വദേശിയായ ഒരു സ്ത്രീ കിണറ്റിൽ വീണു അപകടത്തിൽപ്പെട്ടു എന്ന രീതിയിലാണ് വാർത്തകൾ പ്രചരിച്ചിരുന്നത്. മാധ്യമങ്ങളിൽ വാർത്തയായതോടെയാണ് ഇതിനു മറുപടിയായിട്ടാണ് സംവിധായകൻ രംഗത്തെത്തിയത്.എല്ലാവരും പറയുന്നത് തനിയ്ക്ക് മനസ്സിലാവും. ഞാനും ഇതിന്റെ ടെ ഭാഗമാണ്. ഇതല്ലെങ്കിൽ വേറെ വിഡിയോ. ഇത് തെളിയിക്കാൻ എന്നെ കൊണ്ട് സാധിച്ചു എന്നതിലും. എല്ലാരേയും ഒരു കാര്യത്തിൽ ഒരുമിപ്പിക്കാൻ സാധിച്ചതിലും ദൈവത്തിന് നന്ദി. വ്യാജ ന്യൂസിനെതിരെയുള്ള സമരം. നിങ്ങളോരുത്തരും അതിന്റെ ഭാഗമാണെന്നും സംവിധായകൻ പറഞ്ഞു..


Click it and Unblock the Notifications











