»   » പുതുമുഖങ്ങളെയടക്കം ലൈംഗിക ചൂഷണം ചെയ്യുന്നത് ഇന്നസെന്റ് അറിയുന്നില്ലേ? താരത്തിനെതിരെ വനിതാ കൂട്ടായ്മ!

പുതുമുഖങ്ങളെയടക്കം ലൈംഗിക ചൂഷണം ചെയ്യുന്നത് ഇന്നസെന്റ് അറിയുന്നില്ലേ? താരത്തിനെതിരെ വനിതാ കൂട്ടായ്മ!

Posted By: Teresa John
Subscribe to Filmibeat Malayalam

മിണ്ടിയാലും മിണ്ടാതിരുന്നാലും കുഴപ്പമാവും എന്ന അവസ്ഥയിലാണ് നടന്‍ ഇന്നസെന്റ് അമ്മയുടെ യോഗത്തില്‍ നടി ആക്രമിക്കപ്പെട്ട വിഷയം ചര്‍ച്ച ചെയ്തില്ലെന്ന തരത്തില്‍ വിമര്‍ശനങ്ങള്‍ തലപൊക്കിയപ്പോഴായിരുന്നു ഇന്നസെന്റ് വാര്‍ത്ത സമ്മേളനം വിളിച്ചു കൂട്ടിയത്. എന്നാല്‍ വാര്‍ത്ത സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ക്കെതിരെ സിനിമയിലെ വനിതാ കൂട്ടായ്മ രംഗത്തെത്തിയിരിക്കുകയാണ്.

ഭര്‍ത്താവിനെ ചുംബിച്ച നടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു! വൈറലായ ചിത്രങ്ങള്‍ കാണണോ?

അങ്ങനെ താന്‍ ചെയ്തിട്ടില്ലെന്ന് ദിലീപ്!കുറ്റക്കാരാണെന്ന് തെളിഞ്ഞാല്‍ നടപടി എടുക്കുമെന്ന് ഇന്നസെന്റ്!

വീണ്ടും ഫേസ്ബുക്കിലുടെയായിരുന്നു വിമെന്‍ ഇന്‍ സിനിമാ കളക്ടീവ് ഇന്നസെന്റിനെതിരെ വിമര്‍ശനവുമായി എത്തിയിരിക്കുന്നത്. സിനിമയില്‍ ലിംഗ വിവേചനം ഒന്നുമില്ലെന്നുള്ള ഇന്നസെന്റിന്റെ പ്രതികരണത്തിനെതിരെ കൂട്ടായ്മ തുറന്ന് പറയുന്നത്.

വാര്‍ത്ത സമ്മേളനം

അമ്മ യോഗത്തിന് ശേഷം പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കും അമ്മ പ്രസിഡന്റ് സ്ഥാനം ഇന്നസെന്റ് രാജി വെക്കുന്നു എന്ന വാര്‍ത്തകള്‍ക്കും മറുപടി പറയുന്നതിനാണ് ഇന്ന് നടന്‍ ഇന്നസെന്റ് തൃശൂരില്‍ വാര്‍ത്തസമ്മേളനം വിളിച്ചു കൂട്ടിയത്.

നടിമാരെ കുറിച്ച്

മലയാള സിനിമയിലെ നടിമാര്‍ നേരിടുന്ന പ്രശ്‌നത്തെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു മറുപടിയായി അദ്ദേഹം പറഞ്ഞിരുന്നത് മോശം സ്ത്രീകളാണെങ്കില്‍ അവര്‍ കിടക്ക് പങ്കിടുമെന്നാണ്. ഇതോടെയാണ് വനിതാ കൂട്ടായ്മ രംഗത്തെത്തിയത്.

ഇന്നസെന്റിന്റെ നിലപാടിനോട് നന്ദി..

വിമെന്‍ ഇന്‍ സിനിമാ കളക്ടീവിനെ സ്വാഗതം ചെയ്തു കൊണ്ട് അമ്മ പ്രസിഡന്റ് ഇന്നസെന്റ് എടുത്ത നിലപാടിനോട് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.

തീര്‍ത്തും വിയോജിക്കുന്ന കാര്യങ്ങള്‍

പക്ഷേ ചലച്ചിത്ര മേഖല ലൈംഗിക പീഡന വിമുക്ത മേഖലയാണ് എന്ന മട്ടില്‍ അദ്ദേഹം നടത്തിയ പ്രസ്താവനയോട് ഞങ്ങള്‍ തീര്‍ത്തും വിയോജിക്കുകയാണെന്നാണ് കൂട്ടായ്മ പറയുന്നത്.

സാമുഹ്യ ബന്ധങ്ങള്‍

നിലവിലുള്ള സാമൂഹ്യ ബന്ധങ്ങള്‍ അതേപടി പ്രതിഫലിക്കപ്പെടുകയോ പുനരുല്പാദിപ്പിക്കപ്പെടുന്ന മേഖലയാണ് സിനിമയും. അങ്ങനെ തന്നെയാണ് ഞങ്ങള്‍ മനസ്സിലാക്കുന്നത്..സമൂഹത്തിലുള്ള മേല്‍ കീഴ് അധികാരബന്ധങ്ങള്‍ അതേപടി അവിടെയും ആവര്‍ത്തിക്കപ്പെടുന്നുണ്ടെന്നും സംഘടന പറയുന്നു.

സിനിമയിലെ കാസ്റ്റിംഗ് കൗച്ച്

സിനിമയിലേക്ക് അവസരങ്ങള്‍ ചോദിച്ചു കടന്നു വരുന്ന പുതുമുഖങ്ങളില്‍ പലരും പലതരം ചൂഷണങ്ങള്‍ക്ക് വിധേയമാകേണ്ടി വരുന്നതും മേല്‍ സൂചിപ്പിച്ച അധികാര ഘടന വളരെ ശക്തമായി ഇവിടെ നിലനില്ക്കുന്നതു കൊണ്ടാണെന്നാണ് കൂട്ടായ്മയുടെ വിലയിരുത്തല്‍.

കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് പറഞ്ഞിരുന്നു

ഞങ്ങളുടെ സഹപ്രവര്‍ത്തകരായ ചിലര്‍ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് ഉറക്കെ സംസാരിച്ചതും ഈ അടുത്ത കാലത്താണ്. പാര്‍വ്വതി, ലക്ഷ്മി റായ് തുടങ്ങിയ നടിമാര്‍ ഇതുമായി ബന്ധപ്പെട്ട് തങ്ങളുടെ അനുഭവങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവച്ചിരുന്നു. എന്നിട്ടും സിനിമയില്‍ അതൊന്നുമില്ലെന്ന് പറയുന്നത് ശരിയല്ലെന്നാണ് വനിതാ കൂട്ടായ്മ പറയുന്നത്.

പ്രതീക്ഷ ഇങ്ങനെയാണ്..

സര്‍ക്കാര്‍ നിയമിച്ച ജസ്റ്റീസ് ഹേമ കമ്മീഷന്‍ ഈ വിഷയത്തില്‍ കാര്യക്ഷമമായ അന്വേഷണം നടത്തുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. അതുകൊണ്ട് തന്നെ വസ്തുതകളെ കണ്ണടച്ച് ഇരുട്ടാക്കി കൊണ്ട് നടത്തുന്ന ഇത്തരം പ്രസ്താവനകളെ കുറിച്ച് ചലച്ചിത്ര മേഖലയിലുള്ളവര്‍ ജാഗ്രത കാണിക്കണമെന്ന് വിമെന്‍ ഇന്‍ സിനിമ കളക്ടീവ് ആവശ്യപ്പെടുകയാണ്.

English summary
Women in cinema collective contests Innocent’s remarks, says film field not free of exploitation.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X