»   » അമ്മയുടെ യോഗത്തില്‍ നടന്നതെന്ത്? രമ്യ നമ്പീശനെ ഒതുക്കിയ അമ്മയുടെ ഇരട്ടത്താപ്പ്!!!

അമ്മയുടെ യോഗത്തില്‍ നടന്നതെന്ത്? രമ്യ നമ്പീശനെ ഒതുക്കിയ അമ്മയുടെ ഇരട്ടത്താപ്പ്!!!

Posted By: Karthi
Subscribe to Filmibeat Malayalam

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവിത്തിലെ പോലീസ് അന്വേഷണം പുതിയ വഴിത്തിരിവുകളിലേക്ക് അനുദിനം പോകുമ്പോള്‍ സിനിമ പ്രവര്‍ത്തകര്‍ക്കിടിയിലും അഭിപ്രായ വ്യത്യാസങ്ങള്‍ രൂപപ്പെടുകയാണ്. വനിത സിനിമ പ്രവര്‍ത്തകരുടെ സംഘടനയായ വിമന്‍ ഇന്‍ സിനിമ കളക്ടീവിന്റെ നിലപാടുകള്‍ ഈ വിഷയത്തില്‍ നിര്‍ണായകമാകുകയാണ്. 

അമ്മയുടെ ജനറല്‍ ബോഡിയില്‍ ഈ വിഷയം ഉന്നയിക്കാന്‍ ഡബ്ല്യുസിസി ഭാരവാഹികളും അമ്മ അംഗങ്ങളുമായ രമ്യ നമ്പീശനേയും റിമ കല്ലിങ്കലിനേയും അനുവദിച്ചില്ലെന്നാണ് വിവരം. എന്നാല്‍ ഇരുവരും സംഘടന മീറ്റിംഗില്‍ ഇക്കാര്യം ഉന്നിയിച്ചില്ലെന്നാണ് മീറ്റിംഗിന് ശേഷം നടന്ന പത്രസമ്മേളത്തില്‍ ഈ വിഷയം ഡബ്ല്യുസിസി ഭാരവാഹികള്‍ ഉന്നയിച്ചില്ലെന്നാണ് അമ്മ അംഗങ്ങള്‍ പറഞ്ഞത്. എന്നാല്‍ അന്ന് മീറ്റിംഗില്‍ സംഭവിച്ച യഥാര്‍ത്ഥ വിവരങ്ങള്‍ പുറത്ത് വരികയാണ്.

റിമ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്

അമ്മ ജനറല്‍ ബോഡി യോഗം കഴിഞ്ഞ് ആദ്യം പുറത്തിറങ്ങിയ റിമ കല്ലിങ്കല്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത് നടി ആക്രമിക്കപ്പെട്ട വിഷയം മീറ്റിംഗില്‍ ഉന്നയിച്ചെങ്കിലും ചര്‍ച്ച ചെയ്യാന്‍ ആരും തയാറായില്ലെന്നാണ്. എന്നാല്‍ ആരും വിഷയം ഉന്നിയിച്ചില്ലെന്നാണ് അമ്മ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞത്.

രമ്യ നമ്പീശനെ സമ്മതിച്ചില്ല

അമ്മ എക്‌സിക്യൂട്ടിവ് മെമ്പറായ രമ്യ നമ്പീശന്‍ നടി ആക്രമിക്കപ്പെട്ട വിഷയം ജനറല്‍ ബോഡിയില്‍ ഉന്നയിച്ചെങ്കിലും ചര്‍ച്ച ചെയ്യാന്‍ ആരും താല്പര്യം കാണിച്ചില്ല. കൊച്ചിയില്‍ നിന്നുള്ള നടിമാര്‍ കൂകി ഇരുത്തുകയായിരുന്നു. രമ്യയെ സംസാരിക്കാന്‍ അനുവദിച്ചില്ലെന്നും ആരോപണമുണ്ട്.

കൂകി തോല്‍പ്പിച്ച നടിമാര്‍

സംഭവത്തില്‍ തുടക്കം മുതല്‍ തന്നെ ദിലീപിനെ പിന്തുണച്ചിരുന്ന ഇന്നസെന്റ് ആരെയും ഇക്കാര്യം ഉന്നയിക്കാന്‍ ആരെയും അനുവദിച്ചില്ല. ഇതോടെയാണ് ഒന്നും സംസാരിക്കാനാകാതെ റിമയ്ക്കും രമ്യയ്ക്കും മടങ്ങേണ്ടി വന്നത്. ഇവരെ നിശബ്ദരാക്കിയ താരങ്ങള്‍ തന്നെയായിരുന്നു മാധ്യമ പ്രവര്‍ത്തകരേയും കൂകി തോല്‍പ്പിച്ചത്.

ഇന്നസെന്റിന്റെ നിലപാട്

ഇപ്പോള്‍ സംഭവിക്കുന്ന കാര്യങ്ങളില്‍ നടിക്ക് ആശങ്കയുണ്ടെന്നും ദിലീപിനെ ചോദ്യം ചെയ്ത കാര്യവും ചര്‍ച്ചയ്ക്ക് പരിഗണിക്കണമെന്ന് പറഞ്ഞ രമ്യയെ തുടര്‍ന്ന് സംസാരിക്കാന്‍ ഇന്നസെന്റ് അനുവദിച്ചില്ല. കേസ് പോലീസ് അന്വേഷിച്ചോളുമെന്നും ഡിജിപിയോട് സംസാരിച്ചുണ്ടെന്നും പറഞ്ഞ ഇന്നസെന്റ് രമ്യയെ കൂടുതല്‍ സംസാരിക്കാന്‍ അനുവദിക്കാതെ തടയുകയായിരുന്നു.

ജനാധിപത്യമില്ല

ജനറല്‍ ബോഡിക്ക് തലേന്ന് കൊച്ചിയില്‍ നടന്ന എക്‌സിക്യൂട്ടിവ് മീറ്റിംഗില്‍ രമ്യ നമ്പീശന്‍ പങ്കെടുത്തിരുന്നില്ല. ജനറല്‍ ബോഡിയില്‍ മഞ്ജുവാര്യര്‍ പങ്കെടുക്കാതിരുന്ന സാഹചര്യത്തില്‍ റിമയുടേയും രമ്യയുടേയും നിലപാടുകളായുരുന്നു ഏവരും ഉറ്റ് നോക്കിയിരുന്നത്. എന്നാല്‍ ജനാധിപത്യ രഹിതമായി അതിനെ പ്രതിരോധിക്കുകയായിരുന്നു സംഘടന.

ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ടാല്‍

ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ടേക്കും എന്നുള്ള വാര്‍ത്തകള്‍ ശക്തമാകുമ്പോള്‍ വിമന്‍ ഇന്‍ സിനിമ കളക്ടീവിന്റെ നിലാപാട് ശ്രദ്ധേയമാകുകയാണ്. ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ടാല്‍ അടിയന്തര യോഗം വിളിക്കണമെന്നും ദിലീപിനെ സംഘടനയില്‍ നിന്നും പുറത്താക്കണമെന്നുമാണ് ഇവര്‍ അമ്മയ്ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

അമ്മയുടെ ഇരട്ടത്താപ്പ്

അമ്മയുടെ ഇരട്ടത്താപ്പാണ് ഇതിലൂടെ ഇപ്പോള്‍ പുറത്ത് വരുന്നത്. വിഷയം അവതരിപ്പിക്കാന്‍ ആരേയും അനുവദിക്കാതിരിക്കുകയും എന്നാല്‍ നേര്‍വിപരീതമായ കാര്യങ്ങള്‍ പത്രസമ്മേളത്തില്‍ പറയുകയാണ് ചെയ്തത്. അമ്മയെ വിമര്‍ശിച്ച് കത്തെഴുതിയ ഗണേഷ്‌കുമാര്‍ വരെ യോഗത്തില്‍ അമ്മയിലെ വ്യത്യസ്തമായ നിലപാട് സ്വീകരിക്കുകയായിരുന്നു.

അമ്മയ്‌ക്കെതിരെ ഉറഞ്ഞ് തുള്ളുന്ന താരങ്ങള്‍

ഇപ്പോള്‍ ദൃശ്യ, ശ്രാവ്യ, സമൂഹ മാധ്യമങ്ങളിലൂടെ അമ്മയുടെ നിലപാടുകളേയും നേതൃത്വത്തേയും പരിഹസിച്ചും വിമര്‍ശിച്ചും രംഗത്തെത്തുന്നുണ്ട്. എന്നാല്‍ ഇവരില്‍ ഒരാള്‍ പോലും അമ്മയുടെ ജനറല്‍ ബോഡിയില്‍ ഈ വിഷയം ഉന്നയിച്ചില്ല എന്നതും ഏറെ ശ്രദ്ധേയമാണ്. ഇവര്‍ രമ്യയ്ക്കും റിമയ്ക്കും മീറ്റിംഗില്‍ പിന്തുണ നല്‍കിയിരുന്നെങ്കില്‍ കാര്യങ്ങള്‍ ഏറെ സുതാര്യവും സുഗമവും ആകുമായിരുന്നു.

English summary
AMMA president Innocent didn't allow Ramya to raise the issue in AMMA general body meeting. The female members of AMMA resist Ramya.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam