»   » സ്ത്രീകളോട് പറയാനുള്ളത്, ശക്തമായി പ്രതികരിക്കുക; ആശ ശരത്ത് പറയുന്നു

സ്ത്രീകളോട് പറയാനുള്ളത്, ശക്തമായി പ്രതികരിക്കുക; ആശ ശരത്ത് പറയുന്നു

Posted By:
Subscribe to Filmibeat Malayalam

ഇന്റര്‍നെറ്റില്‍ തന്റെ അശ്ലീല വീഡിയോ വൈറലായപ്പോള്‍ മറ്റ് സെലിബ്രിട്ടി നായികമാരെ പോലെ മിണ്ടാതിരിക്കാന്‍ ആശ ശരത്തിന് കഴിയുമായിരുന്നില്ല. കേസ് കൊടുത്ത് പ്രതികളെ അറസ്റ്റ് ചെയ്യുത്തുവരെ കാര്യങ്ങളെത്തിച്ചു. ഇത്തരത്തില്‍ സമൂഹത്തിന്റെ നീചവൃത്തിക്കിരയാകുന്ന സ്ത്രീകളോട് ആശ ശരത്തിന് പറയാനുള്ളത് ശക്തമായി പ്രതികരിക്കൂ എന്ന് മാത്രമാണ്.

യൂട്യൂബില്‍ തന്റെ വീഡിയോ കണ്ടപ്പോള്‍ ഒരു നിമിഷം പകച്ചു പോയി എന്നാണ് ആശ പറയുന്നത്. 20 കാരനാണ് എന്റെ കേസിലെ പ്രതി. പ്രായമല്ല, അവര്‍ ചെയ്ത തെറ്റിന്റെ വലുപ്പമാണ് നോക്കേണ്ടത്. ഇവര്‍ക്കിതു കൊണ്ട് എന്താണു ലാഭമെന്ന് ആദ്യം വിചാരിച്ചിരുന്നു. പിന്നീടാണ് ഇതിന്റെ യുട്യൂബ് വ്യൂവര്‍ഷിപ്പനുസരിച്ച് അവര്‍ക്ക് വരുമാനം ലഭിക്കുമെന്നറിഞ്ഞത്. ഇതൊരു ബിസിനസാണ്.

asha-sharath

ഞാന്‍ ഈ കേസുമായി മുന്നോട്ടു പോയത് എനിക്കുവേണ്ടി മാത്രമല്ല. എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയാണ്. അവരോട് എനിക്ക് പറയാനുള്ളത് ജീവിതത്തില്‍ പലപ്രശ്‌നങ്ങളും നേരിടേണ്ടി വരും, അതിലൊന്നായി ഇതിനെയും കരുതുക. തളരരുത്. സില്ലിയായി കാണുക. ശക്തമായി പ്രതികരിക്കുക. എനിക്ക് രണ്ടു പെണ്‍കുട്ടികളാണ്. അവരോടും എനിക്ക് പറയാനുള്ളത് സൂക്ഷിക്കുക എന്നാണ്. എനിക്ക്് മാധ്യമങ്ങളുടെ പിന്തുണ ധാരാളമുണ്ടായിരുന്നു. അതിന് ഒരുപാട് നന്ദിയുണ്ട്.

ഞാന്‍ സോഷ്യല്‍ മീഡിയയെ കുറ്റം പറയില്ല. നൂറുപേരില്‍ ഒരാളാണ് ഇത്തരത്തില്‍ അക്രമം കാണിക്കുന്നത്. അതിന് എല്ലാവരേയും കുറ്റം പറയേണ്ടല്ലോ. സോഷ്യല്‍ മീഡിയയില്‍ എന്തെല്ലാം നല്ല കാര്യങ്ങള്‍ നടക്കുന്നുണ്ട്. ഞാന്‍ 21 വര്‍ഷമായി ദുബായിലാണ് താമസിക്കുന്നത്. അവിടെ ഒരു സ്ത്രീയെ നോക്കി എന്നു പരാതി കൊടുത്താല്‍ പൊലീസ് അവരോട് ചോദിക്കുക പോലുമില്ല. തൂക്കിയെടുത്ത് ജയിലിലാക്കും. നമ്മുടെ നാട്ടിലെ നിയമത്തെയൊന്നും കുറ്റം പറയുന്നില്ല. എങ്കിലും സ്ത്രീകള്‍ക്കെതിരെ അക്രമങ്ങള്‍ കൂടി വരുന്നുണ്ട്- ആശ പറഞ്ഞു.

English summary
Women should react says Asha Sarath

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam