ഐശ്വര്യ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇനി അഭിനയിക്കില്ല: ധനുഷ്

By Aswathi

അച്ഛന്‍ സംവിധാനം ചെയ്യുക മകന്‍ അഭിനയിക്കുക. ഫാസില്‍ സംവിധാനം ചെയ്ത 'കൈ എത്തും ദൂരത്ത്' എന്ന ചിത്രത്തിലൂടെ അത് മലയാളികള്‍ക്ക് പരിചയമാണ്. ജ്യേഷ്ടന്‍ സംവിധാനം ചെയ്ത് അനുജന്‍ അഭിനയിക്കുന്ന രീതിയായിരുന്നു തിരയില്‍. വിനീത് സംവിധാനം ചെയ്തു, ധ്യാന്‍ അഭിനയിച്ചു.

ഭാര്യ സംവിധാനം ചെയ്ത് ഭര്‍ത്താവ് അഭിനയിക്കുന്നത് കണ്ടത് തമിഴിലാണ്. ഐശ്വര്യ സംവിധാനം ചെയ്തു ധനുഷ് അഭിനയിച്ചു. ത്രി എന്ന ചിത്രം ബോക്‌സ് ഓഫീസ് ഹിറ്റുമായിരുന്നു. ചിത്രത്തില്‍ ധനുഷ് പാടിയ 'കൊലവരി സോഗും' ഹിറ്റായി. ഉലകനായകന്‍ കമല്‍ ഹസന്റെ മകള്‍ ശ്രുതി ഹസനായിരുന്നു നായിക.

dhanush

ഈ ചിത്രത്തിലെ അഭിനയിത്തിന് മികച്ച നടനുള്ള വിജയ് പുരസ്‌കാരം, സിമ, ഫിലിം ഫെയര്‍ പുരസ്‌കാരം എന്നിവയ്‌ക്കൊപ്പം മികച്ച പിന്നണി ഗായകനുള്ള പുരസ്‌കാരവും ധനുഷ് വാങ്ങി. ധനുഷിനെ സംബന്ധിച്ച് ആടുകളത്തിന് ശേഷമുള്ള ഹിറ്റായിരുന്നു ത്രി.

ഇനിയൊരു ഹിറ്റ് ഭാര്യയ്‌ക്കൊപ്പം ചേര്‍ന്ന് ഒരുക്കുമോ എന്ന ചോദ്യത്തിന് ഇല്ലെന്ന് ധനുഷ് മറുപടി നല്‍കി. അത് ശരിയാവില്ലെന്നായിരുന്നു വിശദീകരണം. ഐശ്വര്യയുടെ സംവിധാനത്തില്‍ ഞാനിന് അഭിനയിക്കില്ലെന്ന് ധനുഷ് വ്യക്തമാക്കി.

അതൊരു പരിഹാസ ചിരിയ്ക്ക് വഴിവയ്ക്കും എന്നുള്ളതുകൊണ്ടാണോ എന്തോ ധനുഷ് ഇല്ലെന്ന് പറഞ്ഞത്. എന്തായാലും ഐശ്വര്യ സംവിധാനം ചെയ്യുന്ന ചിത്രം താന്‍ നിര്‍മിക്കുമെന്ന് ധനുഷ് പറഞ്ഞിട്ടുണ്ട്.

ഇപ്പോള്‍ ബോളിവുഡില്‍ രണ്ടാമത്തെ ചിത്രത്തിന്റെ തിരക്കിലാണ് ധനുഷ്. ആദ്യം ചെയ്ത രാഞ്ജനയ്ക്ക് പുരസ്‌കാങ്ങളോടെയാണ് ബോളിവുഡ് ലോകം ധനുഷിനെ സ്വീകരിച്ചത്. 'വേലയില്ലാ പട്ടത്താരി' എന്ന ചിത്രമാണ് ധനുഷിന്റേതായി ഉടന്‍ തമിഴില്‍ റിലീസാകുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X