»   » ബോളീവുഡില്‍ സഞ്ജയ് ദത്തിന് പകരക്കാരന്‍?

ബോളീവുഡില്‍ സഞ്ജയ് ദത്തിന് പകരക്കാരന്‍?

Posted By:
Subscribe to Filmibeat Malayalam

മുംബൈ: സഞ്ജയ് ദത്ത് ഇല്ലാതെ എന്ത് മുന്നാ ഭായി? ഈ ചോദ്യം കേട്ട് അതിശയപ്പെടണ്ട. കാരണം ഇങ്ങനെ ഒരു ചോദ്യം ഉന്നയിച്ചിരിക്കുന്നത് അര്‍ഷാദ് വര്‍സിയാണ്. മുന്നാഭായിയുടെ ചിത്രങ്ങളില്‍ അഭിനയിച്ച് അദ്ദേഹത്തെ അടുത്തറിഞ്ഞ സന്തത സഹചാരി സാക്ഷാല്‍ അര്‍ഷാദ്.

മുന്നാഭായ് എംബിബിഎസിലും ലഗേ രഹോ മുന്നാഭായിയിലും സഞ്ജയ് ദത്തിന് പകരക്കാരനാകാന്‍ ബോളീവുഡില്‍ ആരെങ്കിലും ഉണ്ടോ എന്നാണ് നടന്റെ ചോദ്യം. സഞ്ജയ്ദത്തിന് പകരക്കാരനാകാന്‍ അദ്ദേഹം മാത്രമേ ഉള്ളൂ എന്നാണ് അര്‍ഷാദ് പറയുന്നത്.

അര്‍ഷാദ് അഭിനയിച്ച 'ജോളി എല്‍എല്‍ബി ' എന്ന ചിത്രത്തിന്റെ ഡിവിഡി പ്രകാശനം ചെയ്ത് കൊണ്ടാണ് അദ്ദേഹം തന്റെ സുഹൃത്തിനെ പറ്റി വാചാലനായത്. മുന്നാഭായ് ചിത്രങ്ങളില്‍ സഞ്ജയ് ദത്ത് അവതരിപ്പിച്ച കഥാപാത്രങ്ങള്‍ക്ക് അദ്ദേഹവുമായി സാമ്യമുണ്ടെന്നും അര്‍ഷാദ് പറഞ്ഞു.

മുന്നാഭായ് ശ്രേണിയിലെ ആദ്യചിത്രമായ മുന്നാഭായ് എംബിബിഎസ് പുറത്തിറങ്ങുന്നത് 2003 ല്‍ ആണ്.അതിനുശേഷം പുറത്തിറങ്ങിയ രണ്ടാമത്തെ ചിത്രമായിരുന്നു ലഗേ രഹോ മുന്നാഭായ്(2006). ഈ രണ്ട് ചിത്രങ്ങളും സംവിധാനം ചെയ്തത് രാജ്കുമാര്‍ ഹിരാനി ആയിരുന്നു.

മൂന്നാമത്തെ മുന്നാഭായ് ചിത്രത്തിനായി ആലോചിക്കുന്നുണ്ടെങ്കിലും സഞ്ജയ്ദത്ത് ജയില്‍ മോചിതനായിട്ടാകും ചിത്രം ആരംഭിക്കുക.1993 ലെ മുംബൈ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് ജയില്‍ ശിക്ഷ അനുഭവിക്കുകയാണ് സഞ്ജയ് ദത്ത് ഇപ്പോള്‍.

English summary
Actor Arshad Warsi, who played Circuit in the "Munna Bhai" films with Sanjay Dutt essaying the lead role, says he won't do any new film in the popular franchise without the real "Munna Bhai

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam