എന്റെ വിവാഹത്തിന് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം മതി, സ്വാതി റെഡ്ഡി
ആമേന്‍ എന്ന ചിത്രത്തിലൂടെയാണ് സ്വാതി റെഡ്ഡി എന്ന നടി മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയത്. തുടര്‍ന്ന് നോര്‍ത്ത് 24 കാതം, ഡബിള്‍ ബാരല്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ സ്വാതി മലയാളിയായി മാറി. ഇപ്പോഴിതാ കേരളത്തിന്റെ മരുമകളാകാന്‍ ഒരുങ്ങുകയാണ് സ്വാതി റെഡ്ഡി.
കൊച്ചിക്കാരന്‍ വികാസിനെ വിവാഹം ചെയ്യുന്നതിലൂടെ സ്വാതി കേരളത്തിന് സ്വന്തമാവും. പൈലറ്റായ വികാസുമായി വര്‍ഷങ്ങളായി സ്വാതി പ്രണയത്തിലാരുന്നുവത്രെ. സോഷ്യല്‍ മീഡിയയിലൂടെ വിവാഹക്കാര്യം പരസ്യമാക്കിയത് സ്വാതി തന്നെയാണ്. എന്നാല്‍ വിവാഹം സ്വകാര്യമായിരിയ്ക്കും എന്ന് നടി പറയുന്നു.

പ്രണയ വിവാഹം
കൊച്ചിക്കാരനായ പൈലറ്റ് വികാസുമായുള്ള വിവാഹക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ സ്വാതി റെഡ്ഡി ആരാധകരെ അറിയിച്ചു. വര്‍ഷങ്ങളായി വികാസുമായി പ്രണയത്തിലായിരുന്നുവത്രെ.

വിവാഹം സ്വകാര്യം
തന്റെ വിവാഹം തീര്‍ത്തും സ്വകാര്യമായ ഒരു ചടങ്ങായിരിയ്ക്കും എന്ന് സ്വാതി റെഡ്ഡി പറയുന്നു. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാമിപ്യത്തിലായിരിയ്ക്കും വിവാഹം.

അഭിനയം തുടരും
ജോലി ഇല്ലാതെ എനിക്ക് ജീവിക്കാന്‍ കഴിയില്ല. അതുകൊണ്ട് വിവാഹം ചെയ്താലും അഭിനയം തുടരും. വിവാഹത്തോടെ ഞാന്‍ അഭിനയം നിര്‍ത്തും എന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകള്‍ വ്യാജമാണ്- സ്വാതി പറഞ്ഞു.

സ്വാതി സിനിമയിലേക്ക്
ഡേന്‍ഞ്ചര്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് സ്വാതിയുടെ അരങ്ങേറ്റം. എന്നാല്‍ സ്വാതി റെഡ്ഡി എന്ന അഭിനേത്രിയുടെ വരവ് അറിയിച്ചത് സുബ്രഹ്മണ്യപുരം എന്ന തമിഴ് ചിത്രമാണ്. അഷ്ട ചമ്മ എന്ന തെലുങ്ക് ചിത്രത്തിലൂടെ തെലുങ്ക് സിനിമാ ലോകത്തും സ്വാതി ശ്രദ്ധ നേടി.

മലയാളത്തിലേക്ക്
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ആമേന്‍ എന്ന ചിത്രത്തിലൂടെയാണ് സ്വാതി മലയാളത്തിലെത്തിയത്. പിന്നീട് നോര്‍ത്ത് 24 കാതം, മോസായിലെ കുതിരമീനുകള്‍, ആട് ഒരു ഭീകരജീവിയാണ്, ഡബിള്‍ ബാരല്‍ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.


Click it and Unblock the Notifications