»   » അമല പോളിന് എത്ര വയസ്സായി?

അമല പോളിന് എത്ര വയസ്സായി?

Posted By:
Subscribe to Filmibeat Malayalam

ആണിന്റെ ശമ്പളവും പെണ്ണിന്റെ വയസ്സും ചോദിക്കരുതെന്നാണ്. പ്രത്യകിച്ച് പെണ്‍കുട്ടികള്‍ക്ക് വയസ്സ് പറയാന്‍ വല്യമടിയാണ്. സിനിമാ താരങ്ങളാവുമ്പോള്‍ പറയുകയും വേണ്ട. പക്ഷേ ഇപ്പോള്‍ ഇവിടെ ഒരാളുടെ വയസ്സ് വെളിപ്പെടുത്തുകയാണ്. മറ്റാരുടെയുമല്ല, ഇപ്പോള്‍ തെന്നിന്ത്യ കീഴടക്കി അഭിനയിക്കുന്ന അമലാ പോളിന്റെ തന്നെ.

ഒക്ടോബര്‍ 26ന് അമലയുടെ പിറന്നാളാണ്. പിറന്നാളിന് പൊതുവെ വയസ്സ് ചോദിക്കരുതെന്നാണ് പഴമക്കാര്‍ പറയുന്നത്. പക്ഷേ ഒരു താരത്തിന്റെതാവുമ്പോള്‍ അറിയാനൊരു ജിജ്ഞാസ. അതുകൊണ്ട് പറയാം, 1991 ഒക്ടോബര്‍ 26നാണ് അമലാ പോള്‍ ജനിച്ചത്. അപ്പോള്‍ വസ്സെത്ര? 22.

അമലയുടെ 22ാം പിറന്നാള്‍ രാജസ്ഥാനിലെ ജയ്‌സല്‍മീറില്‍ വച്ചായിരുന്നു. സത്യന്‍ അന്തിക്കാടിന്റെയും ഫഹദ് ഫാസിലിന്റെയും വകയായിരുന്നു പിറന്നാള്‍ കേക്ക്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഒരു ഇന്ത്യന്‍ പ്രണയകഥ എന്ന ചിത്രത്തിന് വേണ്ടി ഒരു പാട്ട് രംഗം ചിത്രീകരിക്കാന്‍ രാജസ്ഥാനിലെത്തിയതായിരുന്നു ടീം. അവിടെ വച്ച് അമലയുടെ പിറന്നാളും ആഘോഷമാക്കി.

അമല പോളിന് എത്ര വയസ്സായി?

1991 ഒക്ടോബര്‍ 26ന് കൊച്ചിയിലാണ് അമലപോളിന്റെ ജനനം.

അമല പോളിന് എത്ര വയസ്സായി?

പോള്‍ വര്‍ഗീസും ആനീസ് പോളുമാണ് താരത്തിന്റെ രക്ഷിതാക്കള്‍

അമല പോളിന് എത്ര വയസ്സായി?

ആലുവ ഗേള്‍സ് സ്‌കൂളില്‍ നിന്ന് പ്ലസ്ടു പാസായതിന് ശേഷം കൊച്ചി സെന്റ് തെരേസ കോളേജില്‍ ബിഎ ഇംഗ്ലീഷിന് ചേര്‍ന്നു. ഇപ്പോള്‍ മൂന്നാവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ്.

അമല പോളിന് എത്ര വയസ്സായി?

അമല എന്ന പേരില്‍ ഒരു നടി നേരത്തെ ഉള്ളതിനാല്‍ സിന്ധു സമവേലി എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ താരത്തിന്റെ പേര് അനഘ എന്നാക്കി. ചിത്രം പൊട്ടിയപ്പോള്‍ അമല പോള്‍ എന്ന തന്റെ സ്വന്തം പേര് തന്നെ താരം സ്ഥിരപ്പെടുത്തുകയായിരുന്നു.

അമല പോളിന് എത്ര വയസ്സായി?

എംടി വാസു ദേവന്‍ നായരും ലാല്‍ ജോസും ഒരുക്കിയ നീലത്താമര എന്ന ചിത്രം പുതുമുഖ താരങ്ങള്‍ കൊണ്ടും സമ്പന്നമായിരുന്നു. ഈ ചിത്രത്തിലൂടെ തന്നെയാണ് അമലയുടെയും അരങ്ങേറ്റം.

അമല പോളിന് എത്ര വയസ്സായി?

നീലത്താമരയില്‍ ചെറിയൊരു വേഷമാത്രം ചയ്ത അമല പിന്നെ ചെയ്തത് രണ്ട് തമിഴ് ചിത്രങ്ങളാണ്. രണ്ടും ശ്രദ്ധിക്കപ്പെട്ടില്ല. എന്നാല്‍ മൈന എന്ന ചിത്രത്തിലൂടെ അമല ശരിക്കും തെന്നിന്ത്യ ലോകത്ത് പാറിപറക്കാനുള്ള തന്റെ വഴി വെട്ടുകയായിരുന്നു.

അമല പോളിന് എത്ര വയസ്സായി?

വിക്രമും അനുഷ്‌കയും താരജോഡികളായ ദൈവത്തിരുമകളിലൂടെയായിരുന്നു അനുഷ്‌കയുടെ മറ്റൊരു പ്രകടനം. ആ ചിത്രത്തിലും മികച്ച അഭിപ്രായം നേടാന്‍ അമലയ്ക്ക് കഴിഞ്ഞു.

അമല പോളിന് എത്ര വയസ്സായി?

അമലയുടെ മലയാളത്തിലേക്കുള്ള തിരിച്ചുവരവായിരുന്നു ഈ ചിത്രം. ലാലേട്ടനൊപ്പം അഭിനയിച്ച ഈ ചിത്രത്തിന്റെ വിജയത്തിന് ജനറേഷന്‍ ഒരു തടസ്സമേ ആയില്ല.

അമല പോളിന് എത്ര വയസ്സായി?

ഒടുവില്‍ ഇളയ ദളപതി വിജയ് യുടെ നായികയായി തലൈവ എന്ന ചിത്രത്തിലെത്തിയതോടെ അമലയുടെ കരിയര്‍ ഗ്രാഫ് ആകെ മാറി മറിയുകയായിരുന്നു. ഈ ചിത്രത്തിന്റെ വിജയത്തിന് ശേഷം ഹിന്ദിയില്‍ നിന്നുപോലും അവസരങ്ങള്‍ അമലയെ തേടിയെത്തി.

അമല പോളിന് എത്ര വയസ്സായി?

അമൃത ഐഫ്ഇഎഫ്‌കെഎ അവാര്‍ഡ്, എഡിഷന്‍ അവാര്‍ഡ്, വിജയ് അവാര്‍ഡ്, എംജിആര്‍ - ശിവാജി അവാര്‍ഡ്, ഫിലിം ഫെയര്‍ അവാര്‍ഡ് എന്നിങ്ങനെയുള്ള ബഹുമതികള്‍ ഒറ്റ ചിത്രത്തിലൂടെ അമല സ്വന്തമാക്കി.

അമല പോളിന് എത്ര വയസ്സായി?

മികച്ച സഹ നടിക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡും ജയ അവാര്‍ഡും ലഭിച്ചത് ഈ ചിത്രത്തിലൂടെയാണ്.

അമല പോളിന് എത്ര വയസ്സായി?

ഏഷ്യാ വിഷന്‍ അവാര്‍ഡ്, സെക്കന്റ് ഇന്റര്‍ നാഷണല്‍ മൂവി അവര്‍ഡ് എന്നിവ റണ്‍ ബേബി റണ്ണിനും കിട്ടി.

അമല പോളിന് എത്ര വയസ്സായി?

തമിഴിലാണ് അമലയ്ക്ക് ആധിപത്യം ഉറപ്പിക്കാന്‍ കഴിഞ്ഞത് എന്നതിന്റെ മറ്റൊരു ഉദാഹരമണാണ് ഈ ചിത്രത്തിനു വേണ്ടി വാരിക്കൂട്ടിയ പുരസ്‌കാരങ്ങളും.

അമല പോളിന് എത്ര വയസ്സായി?

രാജസ്ഥാനില്‍ നടന്ന ഒരു ഇന്ത്യന്‍ പ്രണയ കഥയുടെ ചിത്രീകരണത്തിനിടെ അമലയുടെ പിറന്നാള്‍ ആഘോഷിക്കുന്നു.

English summary
On her 22nd birthday Saturday, southern actress Amala Paul, is busy shooting for a song from upcoming Malayalam drama 'Oru Indian Pranayakatha' (OIP) in Jaisalmer, Rajasthan.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam