130 കിലോയുടെ ഡെഡ്‌ലിഫ്റ്റ് ചെയ്ത് പൃഥ്വിരാജ് സുകുമാരന്‍! വൈറല്‍ വീഡിയോ കാണാം
കോവിഡ് കാലം സിനിമാ ചിത്രീകരണം ഇല്ലെങ്കിലും വര്‍ക്കൗട്ട് മുടക്കാതെ തുടര്‍ന്നുകൊണ്ടിരിക്കുകയാണ് താരങ്ങള്‍. മിക്കവരും പുതിയ സിനിമകള്‍ക്കായുളള തയ്യാറെടുപ്പുകള്‍ നേരത്തെ തന്നെ തുടങ്ങിയിരുന്നു. കുടുംബത്തിനൊപ്പമുളള പുതിയ വിശേഷങ്ങള്‍ക്കൊപ്പം ഇടയ്ക്ക് വര്‍ക്കൗട്ട് വീഡിയോകളും ചിത്രങ്ങളും താരങ്ങള്‍ പങ്കുവെക്കാറുണ്ട്. പൃഥ്വിരാജും ടൊവിനോ തോമസും അടക്കമുളളവര്‍ പങ്കുവെച്ച ചിത്രങ്ങളെല്ലാം അടുത്തിടെ തരംഗമായി മാറിയിരുന്നു. ജിമ്മില്‍ പോകാന്‍ കഴിയാത്തതിനാല്‍ വീട്ടില്‍ വെച്ച് തന്നെയാണ് ഇരുവരും വര്‍ക്കൗട്ട് ചെയ്യുന്നത്.

അടുത്തിടെ അപ്പനൊപ്പമുളള ടൊവിനോയുടെ ചിത്രം ആരാധകര്‍ ഏറ്റെടുത്തിരുന്നു. ആടൂജീവിതം ചിത്രീകരണത്തിന് പിന്നാലെ പൃഥ്വിരാജ് വീണ്ടും തന്റെ ഫിറ്റനെസ് വീണ്ടെടുത്തിരുന്നു. പൃഥ്വിരാജ് പങ്കുവെക്കാറുളള ചിത്രങ്ങളും വീഡിയോകളുമെല്ലാം നിമിഷനേരംകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുളളത്. അതേസമയം പൃഥ്വിയുടെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം വീഡിയോയും ശ്രദ്ധേയമായി മാറിയിരുന്നു.
Recommended Video
ഇത്തവണ ഡെഡ്‌ലിഫ്റ്റിംഗ് ചെയ്യുന്ന ഒരു വീഡിയോ ആണ് സൂപ്പര്‍താരം പുറത്തുവിട്ടിരിക്കുന്നത്. വീഡിയോയില്‍ 130 കിലോ ഭാരം അഞ്ച് തവണയാണ് നടന്‍ ഉയര്‍ത്തുന്നത്. വെയ്റ്റ് ട്രെയിനിംഗ് വ്യായാമങ്ങളില്‍പ്പെട്ട ഒന്നാണ് ഡെഡ്‌ലിഫ്റ്റിംഗ്. ഭാരം കൂടിയ ബാര്‍ബെല്‍ നിലത്തുനിന്നും ഉയര്‍ത്തി നിവര്‍ന്നു വന്ന്, തിരികെ താഴെ വെക്കുകയാണ് ഈ വര്‍ക്കൗട്ടില്‍ ചെയ്യുന്നത്. വീഡിയോയില്‍ പൃഥ്വിരാജിന് പിന്തുണ നല്‍കുന്ന ട്രെയിനറുടെ ശബ്ദവും കേള്‍ക്കാം.
അതേസമയം സൂപ്പര്‍താരത്തിന്റെ പുതിയ വീഡിയോയും ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. കൂട്ടത്തില്‍ നടി സാനിയ അയ്യപ്പനും പൃഥ്വിയുടെ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി എപ്പോഴും കൃത്യമായ വ്യായാമ മുറകള്‍ ചെയ്യാറുളള താരമാണ് പൃഥ്വിരാജ്. മുന്‍പ് സിക്‌സ്പാക്ക് വെച്ച് താരം പ്രേക്ഷകരെ അമ്പരപ്പിച്ചിരുന്നു. ആടുജീവിതത്തിലെ കഥാപാത്രത്തിനായി 20കിലോയിലധികം ശരീരഭാരം പൃഥ്വി നേരത്തെ കുറിച്ചിരുന്നു.
ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നജീബ് എന്ന കഥാപാത്രത്തിന്‌റെ ദുരിത കാലഘട്ടം അവതരിപ്പിക്കാനായിരുന്നു ഈ മേക്കോവര്‍. ആടുജീവിതത്തിന് പുറമെ കൈനിറയെ ചിത്രങ്ങള്‍ പൃഥ്വിരാജ് സുകുമാരന്റെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ലോക്ഡൗണ്‍ കാലത്ത് തന്റെ പുതിയ സിനിമകളുടെ പ്രഖ്യാപനം പൃഥ്വി നടത്തിയിരുന്നു. അഭിനയത്തിന് പുറമെ നിര്‍മ്മാതാവായും പൃഥ്വി വീണ്ടും എത്തുന്നുണ്ട്. വലിയ പ്രതീക്ഷകളോടെയാണ് നടന്റെ പുതിയ ചിത്രങ്ങള്‍ക്കായി ആരാധകര്‍ കാത്തിരിക്കുന്നത്.


Click it and Unblock the Notifications