»   » കുഞ്ചാക്കോ ബോബന്റെ വലിയ ചിറകുള്ള പക്ഷികള്‍ക്ക് വേള്‍ഡ് ഹ്യൂമാനിറ്റേറിയന്‍ അവാര്‍ഡ്

കുഞ്ചാക്കോ ബോബന്റെ വലിയ ചിറകുള്ള പക്ഷികള്‍ക്ക് വേള്‍ഡ് ഹ്യൂമാനിറ്റേറിയന്‍ അവാര്‍ഡ്

Posted By: AkhilaKS
Subscribe to Filmibeat Malayalam


കാസര്‍ഗോഡ് ജില്ലയിലെ എന്റോസള്‍ഫാന്‍ വിതച്ച ദുരിതം പശ്ചാത്തലമാക്കി ഡോക്ടര്‍ ബിജു സംവിധാനം ചെയ്യുന്ന ചിത്രമാണ് വലിയ ചിറകുള്ള പക്ഷികള്‍. കുഞ്ചാക്കോ ബോബന്‍ നായക വേഷത്തിലെത്തുന്ന ചിത്രത്തിന് വേള്‍ഡ് ഹ്യുമാനിറ്റേറിയന്‍ അവാര്‍ഡ്. ചിത്രത്തിലെ മാനിവകത ഉയര്‍ത്തുന്ന കാഴ്ചപ്പാടുകളെ മുന്‍ നിര്‍ത്തിയാണ് ഈ അവാര്‍ഡ്.

ഒപ്പം ചിത്രത്തിന്റെ സംവിധായകന്‍ ഡോ ബിജുവിന് ന്യൂസ്റ്റാര്‍ ഓഫ് ഹ്യുമാനിറ്റി അവാര്‍ഡും ലഭിച്ചു. മാതൃഭൂമി ഫോട്ടോഗ്രാഫര്‍ മധുരാജായിരുന്നു കാസര്‍ഗോഡിലെ ദുരന്ത ദൃശ്യങ്ങള്‍ ക്യാമറയിലൂടെ പകര്‍ത്തിയത്.

kunjako-boban

ഒരു ഫോട്ടോ ജേര്‍ണലിസ്റ്റിന്റെ വേഷമാണ് കുഞ്ചാക്കോ ബോബന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പത്ത് വര്‍ഷമായി എന്റോസള്‍ഫാന്‍ വിഷയത്തെ കുറിച്ച് കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്ന ഫോട്ടോഗ്രാഫര്‍ കണ്ടെത്തുകെയും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

ഡോ എകെ പിള്ള നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നെടുമുടി വേണു, സുരാജ് വെഞ്ഞാറമൂട്,സലിം കുമാര്‍, അനുമോള്‍ എന്നിവരും മറ്റ് പ്രധാന കഥപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. നവംബര്‍ 27നാണ് ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്.

English summary
The film is a partly fictionalized presentation of the great tragedy occurred in Ksaragod District of Kerala in India.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam