സണ്ണി ലിയോണിന് മോഹം ഇന്ദിരാഗാന്ധിയാകാന്‍
മുംബൈ: ബോളിവുഡ് ഐറ്റം ഗേള്‍ സണ്ണി ലിയോണിന്റെ സ്വപ്‌ന വേഷം ഏതാണെന്നോ, കേട്ടിട്ട് ആരും ഞെട്ടരുത്. സാക്ഷാല്‍ ഇന്ദിരാഗാന്ധി. രാഷ്ട്രീയത്തില്‍ നിന്നുള്ള ഏതെങ്കിലും സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ കിട്ടിയാല്‍ അത് ഇന്ദിരാ ഗാന്ധി ആവണം എന്നാണ് എന്റെ ആഗ്രഹം.
ഇന്ദിരാ ഗാന്ധിയുടെ വേഷം ചെയ്യാനായി ഏതെങ്കിലും ഒരു സംവിധായകന്‍ എന്നെ സമീപിച്ചാല്‍ ഞാന്‍ സമ്മതിക്കും. ഇന്ദിരാ ഗാന്ധിയെ സ്‌ക്രീനില്‍ അവതരിപ്പിക്കാന്‍ എനിക്കും ആഗ്രഹമുണ്ട്. രാഗിണി എം എം എസിന്റെ പ്രമോഷണല്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സണ്ണി ലിയോണ്‍.

അഡല്‍റ്റ് മൂവി ഇന്‍ഡസ്ട്രിയില്‍ നിന്നും ബോൡവുഡിലെത്തിയ ഇന്തോ - കനേഡിയന്‍ നടിയായ സണ്ണി ലിയോണിന്റെ മൂന്നാമത്തെ ചിത്രമാണ് രാഗിണി എം എം എസ് 2. റിലീസാകുന്നതിന് മുന്‍പേ ചിത്രം ലെസ്ബിയന്‍ ലിപ് ലോക്കിന്റെ പേരില്‍ വിവാദത്തിലായിരുന്നു. മാര്‍ച്ച് 21 വെള്ളിയാഴ്ചയാണ് ചിത്രം റിലീസായത്.
ഹൊറര്‍ ത്രില്ലര്‍ ത്രിഡി ചിത്രമായ രാഗിണി എം എം എസ് 2 നിര്‍മിച്ചിരിക്കുന്നത് ഏക്ത കപൂറാണ്. ഭുഷന്‍ പട്ടേലാണ് ചിത്രത്തിന്റെ സംവിധായകന്‍. ചിത്രത്തില്‍ സണ്ണി എന്ന കഥാപാത്രത്തെയാണ് സണ്ണി ലിയോണ്‍ അവതരിപ്പിക്കുന്നത്. സാഹില്‍ പ്രേം, പര്‍വിന്‍ ദബാസ്, സോണിയ മെഹ്ര തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍.


Click it and Unblock the Notifications











