ഇത് രണ്ടും ഒരാളാണെന്ന് ആരെങ്കിലും പറയുമോ?
സൃന്ദ അഷബിനെ അറിയില്ലെ, കുറച്ചൂടെ എളുപ്പത്തില്‍ പറഞ്ഞാല്‍ 1983 ലെ രമേശേട്ടന്റെ സുശീല, ഹിന്ദി സിനിമകള്‍ കാണാത്തതുകൊണ്ട് സച്ചിനെ അറിയാത്ത സുശീല. താഴെ കാണുന്ന രണ്ട് ചിത്രത്തിലുമുള്ളത് ഈ സുശീല തന്നെയാണെന്ന് പറഞ്ഞാല്‍ സമ്മതിക്കാന്‍ ആദ്യം ഇത്തിരി മടികാണും. എന്നാല്‍ അത് മാത്രമാണ് സത്യം.
സിനിമയില്‍ ശ്രദ്ധിക്കപ്പെടും മുമ്പ് സൃന്ദ അഭിനയിച്ച ഒരു ആല്‍ബത്തിലെ വേഷമാണ് ആദ്യത്തെ ചിത്രത്തില്‍ കാണുന്നത്. 'എന്ത് പറയും ഞാന്‍...' എന്ന് തുടങ്ങുന്ന കൃഷ്ണന്റെ ഭക്തിഗാനമാണ്. ഈ ആല്‍ബത്തിന് മറ്റൊരു പ്രത്യേകതയകൂടെയുണ്ട്. നടി ഭാമയാണ് ഈ പാട്ട് പാടിയിരിക്കുന്നത്.

22 ഫീമെയില്‍ കോട്ടയം, അന്നയും റസൂലും, തട്ടത്തിന്‍ മറയത്ത്, ആര്‍ട്ടിസ്റ്റ്, നോര്‍ത്ത് 24 കാതം, മസാല റിപ്പബ്ലിക്ക് തുടങ്ങി ഒത്തിരി ചിത്രത്തില്‍ സഹനടിയായെത്തിയ സൃന്ദയ്ക്ക് കരിയല്‍ ബ്രേക്ക് നല്‍കിയത് എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത 1983 എന്ന ചിത്രമാണ്.
പോയ വര്‍ഷം റിലീസ് ചെയ്ത മമ്മൂട്ടിയുടെ മംഗ്ലീഷ്, പൃഥ്വിരാജിന്റെ ടമാര്‍ പഠാര്‍ നവാഗതനായ അനൂപ് കണ്ണന്റെ ഹോംലി മീല്‍സ് തുടങ്ങിയ ചിത്രങ്ങളിലെ വേഷവും ശ്രദ്ധേയമായിരുന്നു. ആട് ഒരു ഭീകര ജീവിയാണ് എന്ന ചിത്രമാണ് സൃന്ദയുടേതായി ഒടുവില്‍ തിയേറ്ററിലെത്തിയത്.


Click it and Unblock the Notifications