»   » മൊയ്തീന്റെയും കാഞ്ചനയുടെയും പ്രണയം 50 കോടി ക്ലബ്ബില്‍

മൊയ്തീന്റെയും കാഞ്ചനയുടെയും പ്രണയം 50 കോടി ക്ലബ്ബില്‍

Posted By:
Subscribe to Filmibeat Malayalam

അമര്‍ അക്ബര്‍ അന്തോണിയും അനാര്‍ക്കലിയുമൊക്കെ വന്നെങ്കിലും കേരളത്തിലെ തിയേറ്ററില്‍ കാഞ്ചന മാലയുടെയും മൊയ്തീന്റെയും പ്രണയമഴ തോര്‍ന്നിട്ടില്ല. ഒരേ സമയം ക്രിട്ടിക്കല്‍, കൊമേര്‍ഷ്യല്‍ വിജയം നേടിയ ചിത്രം അമ്പത് കോടി ക്ലബ്ബില്‍ കടന്നു എന്നാണ് പുതിയ വാര്‍ത്ത.

അന്താരാഷ്ട്ര തലത്തില്‍ എന്ന് നിന്റെ മൊയ്തീന്‍ ഇപ്പോള്‍ തന്നെ 45 കോടി നേടിക്കഴിഞ്ഞു. ഇപ്പോഴും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുമ്പോള്‍ ചിത്രം പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായിക്കൊണ്ടിരിക്കുന്നു.


മൊയ്തീന്റെയും കാഞ്ചനയുടെയും പ്രണയം 50 കോടി ക്ലബ്ബില്‍

ആര്‍ എസ് വിമല്‍ സംവിധാനം ചെയ്ത ചിത്രം 50 കോടി ക്ലബ്ബില്‍ കടന്നു കഴിഞ്ഞു.


മൊയ്തീന്റെയും കാഞ്ചനയുടെയും പ്രണയം 50 കോടി ക്ലബ്ബില്‍

ദൃശ്യം, പ്രേമം എന്നീ ചിത്രങ്ങള്‍ കഴിഞ്ഞാല്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ സാമ്പത്തിക വിജയം നേടിയ ചിത്രം എന്ന് നിന്റെ മൊയ്തീനാണ്. അന്താരാഷ്ട്ര തലത്തില്‍ ചിത്രം ഇതുവരെ 45 കോടി ചിത്രം ഇതുവരെ നേടി


മൊയ്തീന്റെയും കാഞ്ചനയുടെയും പ്രണയം 50 കോടി ക്ലബ്ബില്‍

13 വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും വലിയ സോളോ ബ്ലോക്ബസ്റ്റര്‍ ഹിറ്റ് ചിത്രമാണ് എന്ന് നിന്റെ മൊയ്തീന്‍. മൊയ്തീന് ശേഷം ഇറങ്ങിയ അമര്‍ അക്ബര്‍ അന്തോണി, അനാര്‍ക്കലി എന്നീ ചിത്രങ്ങളും മികച്ച വിജയം നേടി


മൊയ്തീന്റെയും കാഞ്ചനയുടെയും പ്രണയം 50 കോടി ക്ലബ്ബില്‍

ബാംഗ്ലൂര്‍ ഡെയ്‌സിന് ശേഷം പാര്‍വ്വതി മലയാളത്തില്‍ ചെയ്യുന്ന ശക്തമായ കഥാപാത്രമാണ് എന്ന് നിന്റെ മൊയ്തീനിലെ കാഞ്ചന മാല. കരിയറില്‍ വളരെ സെലക്ടീവായ പാര്‍വ്വതിയുടെ ഏറ്റവും മികച്ച വേഷം തന്നെയാണ് ഇത്


മൊയ്തീന്റെയും കാഞ്ചനയുടെയും പ്രണയം 50 കോടി ക്ലബ്ബില്‍

വാര്‍ത്തകള്‍ സത്യമാണെങ്കില്‍ അധികം വൈകാതെ മൊയ്തീന്റെയും കാഞ്ചന മാലയുടെയും പ്രണയം തമിഴിലെത്തും. റീമേക്കില്‍ അഭിനയിക്കുന്നതില്‍ നിന്ന് പൃഥ്വിരാജും പാര്‍വ്വതിയും മാറി നില്‍ക്കുകയാണ്. മൊയ്തീനായി കാര്‍ത്തിയെത്തുമ്പോള്‍ നായികയെ ഇനിയും തീരുമാനിച്ചിട്ടില്ല


English summary
Ennu Ninte Moideen, the Prithviraj-Parvathy starrer love story, directed by RS Vimal will soon enter Mollywood's 50 Crore club. As per the latest reports, the movie has already crossed 45 Crores at the worldwide box office.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam