»   » ഒപ്പം കണ്ട് ഇഷ്ടപ്പെട്ട കമല്‍ ഹസന്‍ മോഹന്‍ലാലിനെയും പ്രിയനെയും വിളിച്ച് പറഞ്ഞത്?

ഒപ്പം കണ്ട് ഇഷ്ടപ്പെട്ട കമല്‍ ഹസന്‍ മോഹന്‍ലാലിനെയും പ്രിയനെയും വിളിച്ച് പറഞ്ഞത്?

Posted By: Rohini
Subscribe to Filmibeat Malayalam

മോഹന്‍ലാലും പ്രിദര്‍ശനും വീണ്ടും ഒന്നിച്ച ഒപ്പം എന്ന ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിയ്ക്കുന്നത്. കേരളത്തിന് പുറത്തും പ്രദര്‍ശനം തുടരുന്ന ചിത്രത്തിന്റെ കലക്ഷനും കുതിച്ചുയരുകയാണ്.

ഉലകനായകന്‍ കമല്‍ ഹസന് ഒപ്പം വളരെ അധികം ഇഷ്ടപ്പെട്ടുവത്രെ. സിനിമ കണ്ട ശേഷം കമല്‍ മോഹന്‍ലാലിനെയും പ്രിയദര്‍ശനെയും വിളിച്ച് പ്രത്യേകം അഭിനന്ദിയ്ക്കുകയും ചെയ്തു. അഭിനന്ദിയ്ക്കുക മാത്രമല്ല, തന്റെ ഒരു ആഗ്രഹവും കമല്‍ പങ്കുവച്ചുവത്രെ.


റീമേക്ക് ചെയ്യുമെങ്കില്‍

ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യുമെങ്കില്‍ തന്നെ നായകനാക്കണം എന്ന് പ്രിയനോട് കമല്‍ ഹസന്‍ പറഞ്ഞു എന്നാണ് കേള്‍ക്കുന്നത്.


യോഗ്യന്‍ കമല്‍ ഹസന്‍ തന്നെ

അങ്ങനെ ഒരു റീമേക്ക് സംഭവിയ്ക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും മോഹന്‍ലാലിന് പകരക്കാരനായി തമിഴില്‍ ഏറ്റവും യോഗ്യന്‍ കമല്‍ ഹസന്‍ തന്നെയാണെന്ന് മലയാളികള്‍ പറയും.


പാപനാശം

നേരത്തെ ജീത്തു ജോസഫ് മോഹന്‍ലാലിനെ നായകമനാക്കി ഒരുക്കിയ ദൃശ്യം എന്ന ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യുകയും, പാപനാശം എന്ന് പേരിട്ട ചിത്രത്തില്‍ കമല്‍ ഹസന്‍ നായകനായി എത്തുകയും ചെയ്തിരുന്നു.


വിനീത് ശ്രീനിവാസന്‍ ഒപ്പം കണ്ട അനുഭവം

കമല്‍ മാത്രമല്ല, മലയാളത്തിലെ യുവനടന്മാരും യവ സംവിധായകരുമൊക്കെ ഒപ്പത്തെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്. നടനും സംവിധായകനും ഗായകനുമൊക്കെയായ വിനീത് ശ്രീനിവാസന്‍ ഒപ്പം കണ്ട അനുഭവം ഫേസ്ബുക്കിലൂടെ പങ്കുവച്ചിരുന്നു.


English summary
Oppam, the recently released Mohanlal movie has impressed both the audiences and critics. Interestingly, the movie which is directed by Priyadarshan has also succeeded in impressing the Tamil star, Kamal Haasan.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam