»   » നയന്‍താര തന്നെ മമ്മൂട്ടിയുടെ ഭാഗ്യ നായിക, പൃഥ്വിയ്ക്ക് വേണ്ടി വീണ്ടും ഒന്നിക്കുന്നു?

നയന്‍താര തന്നെ മമ്മൂട്ടിയുടെ ഭാഗ്യ നായിക, പൃഥ്വിയ്ക്ക് വേണ്ടി വീണ്ടും ഒന്നിക്കുന്നു?

Written By:
Subscribe to Filmibeat Malayalam

ഈ ജെനറേഷനില്‍ മമ്മൂട്ടിയുടെ ഭാഗ്യ നായിക നയന്‍താര തന്നെയാണ് എന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. നയന്‍താര തുടര്‍ച്ചയായി മലയാളത്തില്‍ അഭിനയിക്കുന്നു, അതും മമ്മൂട്ടി ചിത്രത്തിന് വേണ്ടി മാത്രം. ഒരു വര്‍ഷം ഒരു മലയാള സിനിമ എന്ന കണക്കെ മാത്രം കേരളത്തിലെത്തുന്ന നയന്‍ കഴിഞ്ഞ വര്‍ഷം തുടര്‍ച്ചയായി രണ്ട് മമ്മൂട്ടി ചിത്രങ്ങളില്‍ അഭിനയിച്ചു.

നയന്‍താര കൈ നീട്ടി, പക്ഷെ മെഗാസ്റ്റാര്‍ കൈ കൊടുത്തില്ല; ജാഡയാണോ?

പൃഥ്വിരാജും സംഘവും നിര്‍മിയ്ക്കുന്ന പുതിയ ചിത്രത്തിന് വേണ്ടിയിതാ നയന്‍താരയും മമ്മൂട്ടിയും വീണ്ടും ഒന്നിയ്ക്കുന്നു. ചിത്രത്തിലെ കേന്ദ്ര നായികയെ അവതരിപ്പിയ്ക്കണം എന്ന ആവശ്യവുമായി ടീം നയന്‍താരയെ സമീപിച്ചു എന്നും, കഥ നയന്‍താരയ്ക്ക് വളരെ ഇഷ്ടപ്പെട്ടു എന്നും അപ്പോള്‍ തന്നെ കരാറൊപ്പിട്ടു എന്നുമാണ് കേള്‍ക്കുന്നത്. തുടര്‍ന്ന് വായിക്കാം

നയന്‍താര തന്നെ മമ്മൂട്ടിയുടെ ഭാഗ്യ നായിക, പൃഥ്വിയ്ക്ക് വേണ്ടി വീണ്ടും ഒന്നിക്കുന്നു?

മമ്മൂട്ടിയുടെ ഭാഗ്യനായികയാണ് നയന്‍താര എന്ന് ആരാധകര്‍ പറയുന്നു. ഇരുവരും നേരത്തെ ഒന്നിച്ച രാപ്പകല്‍, തസ്‌കരവീരന്‍, ഭാസ്‌കര്‍ ദ റാസ്‌ക്കല്‍, പുതിയ നിയമം എന്നീ ചിത്രങ്ങള്‍ മികച്ച വിജയം നേടിയിരുന്നു. വീണ്ടും ഈ കൂട്ടുകെട്ട് ഒന്നിക്കുമ്പോള്‍ പ്രേക്ഷക പ്രതീക്ഷ ഉയരുന്നു.

നയന്‍താര തന്നെ മമ്മൂട്ടിയുടെ ഭാഗ്യ നായിക, പൃഥ്വിയ്ക്ക് വേണ്ടി വീണ്ടും ഒന്നിക്കുന്നു?

നവാഗതനായ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടിയും നയനും ഒന്നിക്കുന്നത്. മൈ ഡാഡ് ഡേവിഡ് എന്നാണ് ചിത്രത്തിന്റെ പേര്. ഈ ചിത്രത്തിന്റെ കഥ ഇഷ്ടപ്പെട്ട മമ്മൂട്ടി ചെയ്യാനിരുന്ന മറ്റ് ചിത്രങ്ങള്‍ മാറ്റിവച്ചാണ് ഹനീഫ് അദേനി ചിത്രം ഏറ്റെടുത്തത് എന്ന് കേള്‍ക്കുന്നു.

നയന്‍താര തന്നെ മമ്മൂട്ടിയുടെ ഭാഗ്യ നായിക, പൃഥ്വിയ്ക്ക് വേണ്ടി വീണ്ടും ഒന്നിക്കുന്നു?

ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ സന്തോഷ് ശിവന്‍, ഷാജി നടേശന്‍, ആര്യ എന്നിവര്‍ക്കൊപ്പം പൃഥ്വിരാജാണ് ചിത്രം നിര്‍മിയ്ക്കുന്നത്. നേരത്തെ മമ്മൂട്ടിയുടെ കടല്‍ കടന്നൊരു മാത്തുക്കുട്ടി എന്ന ചിത്രവും ആഗസ്റ്റ് സിനിമാസ് നിര്‍മിച്ചിട്ടുണ്ട്.

നയന്‍താര തന്നെ മമ്മൂട്ടിയുടെ ഭാഗ്യ നായിക, പൃഥ്വിയ്ക്ക് വേണ്ടി വീണ്ടും ഒന്നിക്കുന്നു?

ചിത്രം നിര്‍മിയ്ക്കുന്നതിനൊപ്പം ചിത്രത്തില്‍ ഒരു അതിഥി താരമായി പൃഥ്വി എത്തുന്നതായും വാര്‍ത്തകളുണ്ട്. നേരത്തെ മുന്നറിയിപ്പ് എന്ന ചിത്രത്തിലും അതിഥി താരമായി പൃഥ്വി എത്തിയിരുന്നു. ഇത് കൂടാതെ പോക്കിരി രാജ, വണ്‍വെ ടിക്കറ്റ് എന്നീ ചിത്രങ്ങളില്‍ മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കുകയും ചെയ്തു.

English summary
Mammootty, the megastar is reportedly all set to join hands with his lucky heroine Nayantara, once again. According to the rumour mills, Mammootty and Nayantara are teaming up for Prithviraj's upcoming production venture.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam