»   » മമ്മൂട്ടി താടി വടിച്ചു, അടുത്ത ചിത്രത്തില്‍ കൊമ്പന്‍ മീശയുമായി മെഗാസ്റ്റാര്‍ എത്തുന്നു

മമ്മൂട്ടി താടി വടിച്ചു, അടുത്ത ചിത്രത്തില്‍ കൊമ്പന്‍ മീശയുമായി മെഗാസ്റ്റാര്‍ എത്തുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

ദ ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിന് വേണ്ടി ഇത്രയും നാള്‍ താടി നീട്ടി വളര്‍ത്തി മരണ മാസ് ലുക്കിലായിരുന്നു മമ്മൂട്ടി ഉണ്ടായിരുന്നത്. പുതിയ ചിത്രത്തിന് വേണ്ടി മമ്മൂട്ടി താടി വടിച്ചു. ഇപ്പോഴും ലുക്കിന് കുറവൊന്നുമില്ല.

മമ്മൂട്ടിക്ക് ഗ്ലാമര്‍ വേണ്ടാന്ന് തോന്നി, ഗ്ലാമറിനെ വെല്ലുവിളിച്ച മലയാളി താരങ്ങള്‍!

രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുത്തന്‍ പണം എന്ന ചിത്രത്തിന് വേണ്ടിയാണ് മമ്മൂട്ടിയുടെ പുതിയ ലുക്ക്. അറ്റം പിരിച്ചുവച്ച കട്ടിമീശയുമായിട്ടാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്.

രഞ്ജിത്തും മമ്മൂട്ടിയും

കടല്‍ കടന്നൊരു മാത്തുക്കുട്ടി എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും രഞ്ജിത്തും ഒന്നിയ്ക്കുന്ന ചിത്രമാണ് പുത്തന്‍ പണം. നേരത്തെ ചിത്രത്തിന് വമ്പന്‍ എന്ന പേരിട്ടതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് രഞ്ജിത്ത് അത് നിഷേധിച്ചു. മമ്മൂട്ടിയുമൊത്ത് നേരത്തെ ചെയ്ത പ്രാഞ്ചിയേട്ടന്‍, മാത്തുക്കുട്ടി, പാലേരി മാണിക്യം തുടങ്ങിയ ചിത്രങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായിരിയ്ക്കും പുത്തന്‍ പണം എന്ന് സംവിധായകന്‍ പറയുന്നു.

പുത്തന്‍ പണത്തെ കുറിച്ച്

'ദ ന്യൂ ഇന്ത്യന്‍ റുപ്പീ' എന്ന ടാഗ്‌ലൈനിലെത്തുന്ന ചിത്രത്തില്‍ കള്ളപ്പണത്തിന്റെ പ്രചാരവഴികളും നോട്ടുകള്‍ പിന്‍വലിച്ച പുതിയ സാഹചര്യവും ഉണ്ടാവുമെന്നാണ് അറിയുന്നത്. നവംബര്‍ 25ന് എറണാകുളത്ത് ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ മറ്റ് ലൊക്കേഷനുകള്‍ കാസര്‍ഗോഡും ഗോവയുമാണ്. (ഇതാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ ലുക്ക്)

ഇന്ത്യന്‍ റുപീയുമായി ബന്ധം

പൃഥ്വിരാജിനെ നായകനാക്കി രഞ്ജിത്ത് 2011 ല്‍ സംവിധാനം ചെയ്ത 'ഇന്ത്യന്‍ റുപ്പി'യുടെ പ്രമേയം വസ്തുക്കച്ചവടവും ദല്ലാള്‍ ജീവിതവുമൊക്കെയായിരുന്നു. ഏതുവഴിയിലൂടെയും സമ്പാദിക്കുന്ന പണത്തെക്കുറിച്ച് സ്വപ്‌നം കാണുന്നവനായിരുന്നു ചിത്രത്തിലെ നായകന്‍. ഇന്ത്യന്‍ റുപ്പിയുടെ പ്രമേയത്തുടര്‍ച്ചയാവും പുത്തന്‍ പണമെന്നും അറിയുന്നു.

മറ്റ് താരങ്ങള്‍

ഇനിയ, രണ്‍ജി പണിക്കര്‍, സായ്കുമാര്‍, സിദ്ദിഖ്, ഹാരിഷ് പെരുമണ്ണ, മാമൂക്കോയ, ജോജു ജോര്‍ജ്ജ് തുടങ്ങിയവര്‍ ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തും. മാരി, കാശ്‌മോര എന്നീ തമിഴ് ചിത്രങ്ങളുടെ ഛായാഗ്രാഹകനായ ഓം പ്രകാശാണ് പുത്തന്‍ പണത്തിന് വേണ്ടി ക്യാമറ ചലിപ്പിയ്ക്കുന്നത്.

മമ്മൂക്കയുടെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
Mammootty, the megastar is all set to join hands with Ranjith, for the upcoming project Puthan Panam. The social media is going gaga over Mammootty's different get-up for the movie

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam