»   » യു എസ് ബോക്‌സോഫീസില്‍ മോഹന്‍ലാലും നിവിന്‍ പോളിയും തമ്മില്‍ കടുത്ത മത്സരം!!

യു എസ് ബോക്‌സോഫീസില്‍ മോഹന്‍ലാലും നിവിന്‍ പോളിയും തമ്മില്‍ കടുത്ത മത്സരം!!

Posted By: Rohini
Subscribe to Filmibeat Malayalam

പ്രേമം എന്ന ചിത്രം റിലീസ് ചെയ്തപ്പോള്‍ പലരും പറഞ്ഞിരുന്നു, നിവിന്‍ പോളി അടുത്ത മോഹന്‍ലാലാണെന്ന്. അന്ന് അതിനെ വിമര്‍ശിച്ചവരൊക്കെ കേട്ടോളൂ, മോഹന്‍ലാല്‍ ചിത്രങ്ങളുടെ കലക്ഷനോട് എന്നും മത്സരിച്ചു നില്‍ക്കുന്നത് ഇപ്പോള്‍ നിവിന്‍ പോളി ചിത്രങ്ങളാണ്.

ആര് പറഞ്ഞു മലയാളി നായികമാര്‍ ബിക്കിനി ധരിക്കില്ല എന്ന്, ഇതാ ബിക്കിനി വേഷമിട്ട മലയാളി നായികമാര്‍!!

യു എസ് ബോക്‌സോഫീസ് കലക്ഷന്‍ എടുത്തു നോക്കുമ്പോഴും ഇക്കാര്യം വ്യക്തമാകുന്നു. ഇവിടെ ലാലിന്റെയും നിവിന്‍ പോളിയുടെയും ചിത്രങ്ങള്‍ കടുത്ത മത്സരം നടത്തുകയാണ്. ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ ചിത്രങ്ങളില്‍ ആദ്യത്തെ ആറ് സിനിമകളും നിവിന്റെയും മോഹന്‍ലാലിന്റെയും മാത്രമാണ്, നോക്കൂ.

പുലിമുരുകന്‍ ഫസ്റ്റ്

യുഎസ് ബോകസോഫീസില്‍ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടുന്ന മലയാള സിനിമ മോഹന്‍ലാല്‍ നായകനായ പുലിമുരുകനാണ്. 241 ആയിരം ഡോളര്‍ ഇതുവരെ പുലിമുരുകന്‍ നേടി. ഇപ്പോഴും വിജയകരമായി പ്രദര്‍ശനം തുടരുന്നു.

രണ്ടാം സ്ഥാനത്ത് പ്രേമം

യു എസ്സില്‍ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ ചിത്രങ്ങളില്‍ രണ്ടാം സ്ഥാനത്ത് നിവിന്‍ പോളിയുടെ പ്രേമമാണ് ഉള്ളത്. 235 ആയിരം ഡോളറാണ് പ്രേമം ആകെ നേടിയ കലക്ഷന്‍.

ദൃശ്യം

മൂന്നാം സ്ഥാനത്ത് മോഹന്‍ലാലിന്റെ ദൃശ്യമാണ് ഉള്ളത്. 176 ആയിരം ഡോളറണാണ് ദൃശ്യത്തിന്റെ ആകെ കലക്ഷന്‍.

നാലും അഞ്ചും സ്ഥാനം

നാലും അഞ്ചും സ്ഥാനത്ത് നിവിന്‍ പോളിയുടെ രണ്ട് ചിത്രങ്ങളാണ്. ആക്ഷന്‍ ഹീറോ ബിജുവും ജേക്കബിന്റെ സ്വര്‍ഗ്ഗ രാജ്യവും. 128 ആയിരം ഡോളേര്‍സ് ബിജുവും 119 ആയിരം ഡോളേര്‍സ് ജേക്കബും നേടി

ആറാം സ്ഥാനത്ത്

ആറാം സ്ഥാനത്ത് പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ ഒപ്പമാണ് ഉള്ളത്. 93 ആയിരം ഡോളേര്‍സാണ് ഒപ്പത്തിന്റെ യുഎസ് കലക്ഷന്‍

ഏഴ് മുതല്‍ പത്ത് വരെ

ദിലീപ് നായകനായ ടു കണ്‍ട്രീസ്, പൃഥ്വിരാജ് നായകനായ എന്ന് നിന്റെ മൊയ്തീന്‍, ദുല്‍ഖര്‍ സല്‍മാന്റെ ചാര്‍ലി, അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡെയ്‌സ് എന്നിവയാണ് ആദ്യ പത്തില്‍ ഇടം നേടിയ മറ്റ് നാല് ചിത്രങ്ങള്‍

English summary
Mohanlal and Nivin Pauly, the complete actor and young crowd-puller of Mollywood, are now dominating the US box office. The duo's films are at the top of the Mollywood's highest US grossers list

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam