»   » എട്ട് റീടേക്കുകള്‍ എടുത്തിട്ടും ശരിയായില്ല; ക്ഷമ പറഞ്ഞ സംവിധായകനോട് മോഹന്‍ലാല്‍ പറഞ്ഞ മറുപടി

എട്ട് റീടേക്കുകള്‍ എടുത്തിട്ടും ശരിയായില്ല; ക്ഷമ പറഞ്ഞ സംവിധായകനോട് മോഹന്‍ലാല്‍ പറഞ്ഞ മറുപടി

Posted By: Rohini
Subscribe to Filmibeat Malayalam

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന പുലിമുരുകന്‍ എന്ന ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. ഈ നവമി ആഘോഷത്തിനൊപ്പം മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രമായ പുലിമുരുകനും ഉണ്ടാവും.

നീണ്ട കാത്തിരിപ്പിനൊടുവില്‍ അവന്‍ എത്തി, പുലിമുരുകന്‍ ട്രെയിലര്‍ കാണൂ..


മോഹന്‍ലാലിനൊപ്പമുള്ള ഷൂട്ടിങ് അനുഭവത്തെ കുറിച്ച് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ വൈശാഖ് വാചാലനാകുകയുണ്ടായി. ഒരു രംഗം നന്നാവുന്നതിന് വേണ്ടി ഏതറ്റം വരെയും പോകുന്ന മോഹന്‍ലാലിന്റെ അര്‍പ്പണ ബോധത്തെ കുറിച്ച് സംവിധായകന്‍ പറയുന്നു


പനിയെ അവഗണിച്ചു

ക്ലൈമാക്‌സ് ഷൂട്ട് ചെയ്യുമ്പോള്‍ ലാലേട്ടന് നല്ല പനിയുണ്ടായിരുന്നു. എന്നാല്‍ പനിയെ അവഗണിച്ചും സാഹസികമായ രംഗങ്ങളെല്ലാം അദ്ദേഹം അഭിനയിച്ചു.


എട്ട് റീടേക്കുകള്‍

സാങ്കേതിക പ്രശ്‌നങ്ങള്‍ക്കൊണ്ടും സഹതാരങ്ങള്‍ നന്നാവാതെ വരുമ്പോഴും എത്ര ടേക്കുകള്‍ പോകുന്നതിനും മോഹന്‍ലാലിന് വിരോധമില്ലായിരുന്നുവത്രെ. ക്ലൈമാക്‌സ് രംഗം അങ്ങനെ ഏട്ട് റീട്ടേക്കുകള്‍ വരെ പോയി. അപ്പോഴേക്കും മോഹന്‍ലാല്‍ അവശനായിരുന്നുവത്രെ.


ക്ഷമ പറഞ്ഞപ്പോള്‍

ടീമിന്റെ ഭാഗത്തുനിന്നും വന്ന പിഴവിന് സംവിധായകന്‍ വൈശാഖ് മോഹന്‍ലാലിനോട് ക്ഷമ പറഞ്ഞപ്പോള്‍ ലാല്‍ പറഞ്ഞു, 'ഒരു രംഗത്തിന്റെ പെര്‍ഫക്ഷന് വേണ്ടി എല്ലാ സാഹസങ്ങളും സഹിക്കാന്‍ ഒരു നടന്‍ സന്നദ്ധായിരിക്കണം' എന്ന്


പ്രതിഫലം കുറച്ചു

സാഹസികത രംഗങ്ങളില്‍ ക്ഷമയോടെ അഭിനയിക്കുക മാത്രമല്ല, ചിത്രത്തിന് വേണ്ടി മോഹന്‍ലാല്‍ പ്രതിഫലം കുറച്ചു എന്നും സംവിധായകന്‍ വെളിപ്പെടുത്തി.


ഒക്ടോബറില്‍

ഒക്ടോബറില്‍ പുലിമുരുകന്‍ തിയേറ്ററുകളിലെത്തും. ടോമിച്ചന്‍ മുളകുപാടം നിര്‍മിയ്ക്കുന്ന ചിത്രത്തിന്റെ തമിഴ്, ഹിന്ദി പതിപ്പുകള്‍ 2016 അവസാനത്തോടെ മാത്രമേ റിലീസ് ചെയ്യൂലാലേട്ടന്റെ പുതിയ ഫോട്ടോസിനായ് ക്ലിക്ക് ചെയ്യൂ...

English summary
Puli Murugan, the Mohanlal starring action thriller is all set to hit the theatres for this Navarathri. In a recent interview, director Vysakh revealed an interesting fact about Mohanlal's association with the movie.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam