»   » ദിലീപിന്റെ നായികയായി നമിത പ്രമോദ് വീണ്ടും

ദിലീപിന്റെ നായികയായി നമിത പ്രമോദ് വീണ്ടും

Posted By:
Subscribe to Filmibeat Malayalam

രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാരസംഭവത്തില്‍ ദിലീപിന്റെ നായികയായി നമിത പ്രമോദ്. 2016 ല്‍ ഷൂട്ടിംഗ് തുടങ്ങിയ ചിത്രത്തിന്റെ കുറച്ച് ഭാഗങ്ങള്‍ കൂടി ബാക്കിയുണ്ട്. ഇപ്പോഴത്തെ റിപ്പോര്‍ട്ട് പ്രകാരം നമിതാ പ്രമോദ് ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മാര്‍ച്ച് 18 നു നമിത ചിത്രത്തിന്റെ സെറ്റില്‍ എത്തും എന്നാണ് അറിയാന്‍ കഴിഞ്ഞത്.

namithapramodinkammarasambhavam

നമിതയെ കൂടാതെ തമിഴ് നടന്‍ സിദ്ധാര്‍ഥും ബോബി സിന്‍ഹയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. നമിതയുടെ റോളിനെ കുറിച്ച് കൂടുതലൊന്നും വ്യക്തമാക്കിയിട്ടില്ല.

തമന്ന തന്റെ മലയാളത്തിലുള്ള അരങ്ങേറ്റം കമ്മാരസംഭവത്തിലൂടെ കുറിക്കുമെന്ന് നേരത്തെ കിംവദന്തിയുണ്ടായിരുന്നു. പക്ഷെ അത് വെറും പ്രചരണമായിരുന്നു. 3 വ്യത്യസ്ഥ കാലഘട്ടത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ ദിലീപ് മൂന്ന് ഗെറ്റപ്പുകളിലാണ് വരുന്നത്.

വേനല്‍ അവധിക്ക് തിയേറ്ററില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്ന റാഫിയുടെ റോള്‍ മോഡല്‍ എന്ന ചിത്രത്തിന്റെ തിരക്കിലാണ് നമിത ഇപ്പോള്‍. ഫഹദ് ഫാസിലാണ് ഇതില്‍ നായകന്‍.

English summary
Dileep and Namitha Pramod together in Rathish Ambat's new venture

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam