»   » നിവിന്‍ കിടു ലുക്കില്‍ മൂത്തോന്‍, ഗീതു സംവിധാനം, രാജീവ് രവിയും അനുരാഗ് കുശ്യപും കൂടെ; ഇത് പൊളിക്കും!

നിവിന്‍ കിടു ലുക്കില്‍ മൂത്തോന്‍, ഗീതു സംവിധാനം, രാജീവ് രവിയും അനുരാഗ് കുശ്യപും കൂടെ; ഇത് പൊളിക്കും!

By: Rohini
Subscribe to Filmibeat Malayalam

നിവിന്‍ പോളി അഭിനയത്തില്‍ കൂടുതല്‍ പക്വതയില്‍ എത്തുകയാണ്. തരപദവി തേടി വന്നതോടെ സിനിമകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ നടന്‍ വളരെ ഏറെ ശ്രദ്ധിക്കാറുണ്ട്. സിനിമകളുടെ എണ്ണവും അതുകൊണ്ട് താരതമ്യേനെ കുറയുന്നു.

നിവിന്‍ പോളിയ്‌ക്കൊപ്പം എന്നല്ല, ഒരു സിനിമയും ഞാനിപ്പോള്‍ ചെയ്യുന്നില്ല; മാര്‍ട്ടിന്‍

വളരെ ഏറെ പ്രതീക്ഷ നല്‍കുന്നതാണ് നിവിന്‍ പോളിയുടെ പുതിയ ചിത്രം. ചിത്രത്തെ കുറിച്ച് നിവിന്‍ തന്നെ ഫേസ്ബുക്കിലൂടെ ഔദ്യോഗികമായി പ്രഖ്യാപിച്ചു.. ഏതാണ് സിനിമ, ആരാണ് സംവിധാനം??

മൂത്തോന്‍

മൂത്തോന്‍ എന്നാണ് ചിത്രത്തിന്റെ പേര്. നിവിന്‍ തീര്‍ത്തും വ്യത്യസ്തമായ അവതാരത്തിലായിരിയ്ക്കും ഈ ചിത്രത്തിലെത്തുക എന്ന് ഫസ്റ്റ്‌ലുക്ക് പോസ്റ്ററിലൂടെ തന്നെ വ്യക്തമാകുന്നു.

സംവിധാനം ഗീതു

ദേശീയ തലത്തില്‍ വരെ ശ്രദ്ധ നേടിയ ഗീതു മോഹന്‍ദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലയേര്‍സ് ഡയസിന് ശേഷം ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ഫീച്ചര്‍ ചിത്രമാണ് മൂത്തോന്‍.

അണിയറയില്‍

ചിത്രത്തിന്റെ അണിയറയില്‍ പ്രവൃത്തിക്കുന്നവരാണ് ഏറെ പ്രതീക്ഷ നല്‍കുന്നത്. ഗീതുവിനൊപ്പം ഭര്‍ത്താവും ഛായാഗ്രാഹകനും സംവിധായകനുമായ രാജീവ് രവിയും ബോളിവുഡ് സംവിധായകന്‍ അനുരാഗ് കുശ്യപും ഉണ്ടാവും.

അനുരാഗ് കുശ്യപ്

മൂത്തോന്‍ എന്ന ചിത്രത്തിലൂടെ അനുരാഗ് കുശ്യപ് മലയാളത്തില്‍ അരങ്ങേറുകയാണ് എന്ന പ്രത്യകതയുമുണ്ട്. ഗീതുവിനൊപ്പം ചിത്രത്തിന്റെ ഡയലോഗ് എഴുതാനാണ് അനുരാഗ് കുശ്യപ് എത്തുന്നത്. ചിത്രത്തില്‍ ഒരു കഥാപാത്രത്തെ കുശ്യപ് കൈകാര്യം ചെയ്യും എന്ന റിപ്പോര്‍ട്ടുമുണ്ട്.

നിര്‍മ്മാണം

ബോളിവുഡ് സംവിധായകനായ ആനന്ദ് എല്‍ റായ്, അജയ് ജി റായ്, അലന്‍ മക്അലക്‌സ് എന്നിവര്‍ക്കൊപ്പം ഇറോസ് ഇന്റര്‍നാഷണലും ചേര്‍ന്നാണ് ചിത്രം നിര്‍മിയ്ക്കുന്നത്. മറ്റ് വിവരങ്ങള്‍ വൈകാതെ പുറത്ത് വിടും

English summary
WOW! Nivin Pauly & Geetu Mohandas With 'Moothon'
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam