»   » ദി ഗ്രേറ്റ് ഫാദറിന്റെ ടീസര്‍ കണ്ടത് 80 ലക്ഷം പേര്‍

ദി ഗ്രേറ്റ് ഫാദറിന്റെ ടീസര്‍ കണ്ടത് 80 ലക്ഷം പേര്‍

Posted By:
Subscribe to Filmibeat Malayalam

മമ്മൂട്ടി നായകനായ ദി ഗ്രേറ്റ് ഫാദറിന്റെ ടീസര്‍ ഫേസ്ബുക്കില്‍ ഇപ്പോള്‍ തന്നെ 80 ലക്ഷം പേര്‍ കണ്ടുകഴിഞ്ഞു. മലയാളത്തില്‍ അടുത്ത കാലത്തായി ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആഘോഷിച്ച ഒരു ടീസറാണ് ദി ഗ്രേറ്റ് ഫാദറിന്റേത്.

mammooty

മലയാള സിനിമാ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും കൂടുതല്‍ ആളുകള്‍ ഒരു ടീസര്‍ കാണുന്നത്. മോഹന്‍ലാല്‍ നായകനായ 1971 ബിയോണ്ട് ബോര്‍ഡേഴ്സിന്റെ ഔദ്യോഗിക ടീസറും ഇറങ്ങിയിട്ടുണ്ട്. ദി ഗ്രേറ്റ് ഫാദറിന്റെ റെക്കോര്‍ഡ് 1971 ബിയോണ്ട് ബോര്‍ഡേഴ്സ് തകര്‍ക്കുമോ. രണ്ട് ടീസറുകളും ഫേസബുക്കില്‍ ക്രോസ് പോസറ്റിങ്ങ് വഴി നേരിട്ട് റിലീസ് ചെയ്തതാണ്.

മലയാളം ടീസേഴ്‌സെല്ലാം ഫേസബുക്കില്‍ ഒരേ സമയത്ത് ഫേസബുക്കിന്റെ പല പേജുകളിലായാണ് പോസറ്റ് ചെയ്യുന്നത്. പുതുമുഖ സംവിധായകനായ ഹനീഫ് അദേനിയാണ് പ്രതികാരം പ്രമേയമാക്കിയ ദി ഗ്രേറ്റ് ഫാദറിന്റെ സംവിധാനം. ഓഗസ്റ്റ് സിനിമയുടെ ബാനറില്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് പൃഥ്വിരാജ്, സന്തോഷ് ശിവന്‍, ഷാജി നടേശന്‍, ആര്യ എന്നിവരാണ്. കേന്ദ്ര കഥാപാത്രമായ ഡേവിഡിനെ മമ്മൂട്ടിയും നായികയെ സ്‌നേഹയും അവതരിപ്പിക്കുന്നു. നിര്‍മ്മാതാക്കളിലൊരാളായ ആര്യയും നല്ലൊരു കഥാപാത്രം ചെയ്യുന്നുണ്ട്. മാര്‍ച്ച് മുപ്പതോടു കൂടി ചിത്രം തിയേറ്ററിലെത്തും.

English summary
The Great Father teaser is all set to cross 8 Million views on Facebook.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X