മമ്മൂട്ടി ചിത്രം അബ്രഹാമിന്റെ സന്തതികള്‍ക്കെതിരെ അരുന്ധതി റോയ്!സിനിമയില്‍ വംശീയതയുണ്ടെന്ന് വിമര്‍ശനം

By Midhun Raj

Recommended Video

മമ്മൂട്ടിക്കെതിരെ ആരോപണവുമായി അരുന്ധതി റോയി | filmibeat Malayalam

മമ്മൂട്ടിയുടെതായി കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ബ്ലോക്ക് ബസ്റ്റര്‍ ചിത്രമായിരുന്നു അബ്രഹാമിന്റെ സന്തതികള്‍. ഡെറിക്ക് അബ്രഹാം എന്ന പോലീസ് ഓഫീസറായി മമ്മൂക്ക സിനിമയില്‍ തിളങ്ങിയിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതക്കൊപ്പം വലിയ കളക്ഷനും ചിത്രം തിയ്യേറ്ററുകളില്‍നിന്നും നേടി. 2018ലെ വലിയ ഹിറ്റുകളിലൊന്നായി മാറിയ ചിത്രം കൂടിയായിരുന്നു അബ്രഹാമിന്റെ സന്തതികള്‍.

ആക്ഷന്‍ ത്രില്ലറായി പുറത്തിറങ്ങിയ സിനിമയ്ക്ക് മികച്ച വരവേല്‍പ്പു തന്നെ പ്രേക്ഷകര്‍ നല്‍കി. കഴിഞ്ഞ ദിവസം എഴുത്തുകാരി അരുന്ധതി റോയ് അബ്രഹാമിന്റെ സന്തതികളെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. അബ്രഹാമിന്റെ സന്തതികളില്‍ വംശീയത കാണിക്കുന്നുണ്ടെന്ന് പറഞ്ഞുകൊണ്ടായിരുന്നു അരുന്ധതി റോയ് എത്തിയിരുന്നത്.

അബ്രഹാമിന്റെ സന്തതികള്‍

അബ്രഹാമിന്റെ സന്തതികള്‍

സംവിധായകന്‍ ഹനീഫ് അദേനിയുടെ തിരക്കഥയില്‍ ഷാജി പാടൂര്‍ ഒരുക്കിയ ചിത്രമായിരുന്നു അബ്രഹാമിന്റെ സന്തതികള്‍. മമ്മൂക്കയുടെ പ്രകടനത്തോടൊപ്പം ഹനീഫിന്റെ തിരക്കഥയും ഷാജി പാടൂരിന്റെ മേക്കിങ്ങും സിനിമയില്‍ മികച്ചുനിന്നു. അന്‍സണ്‍ പോളും മമ്മൂക്കയ്‌ക്കൊപ്പം പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു അബ്രഹാമിന്റെ സന്തതികള്‍. നടന്റെ അനിയനായി തുല്യ പ്രാധാന്യമുളള റോളില്‍ തന്നെ അന്‍സണ്‍ സിനിമയില്‍ അഭിനയിച്ചു. 2018 ജൂണിലായിരുന്നു സിനിമ പുറത്തിറങ്ങിയിരുന്നത്.

ത്രില്ലടിപ്പിച്ച ചിത്രം

ത്രില്ലടിപ്പിച്ച ചിത്രം

ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് ആയിരുന്നു ചിത്രം നിര്‍മ്മിച്ചിരുന്നത്. പ്രേക്ഷകരെ അധിക സമയവും ത്രില്ലടിപ്പിച്ച ഒരു ചിത്രം കൂടിയായിരുന്നു അബ്രഹാമിന്റെ സന്തതികള്‍. മമ്മൂക്കയുടെ മാസും ക്ലാസും ചേര്‍ന്ന പ്രകടനം തന്നെ സിനിമയില്‍ ഉണ്ടായിരുന്നു. ഗോപീ സുന്ദറിന്റെ പശ്ചാത്തല സംഗീതവും സിനിമയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ക്ലൈമാക്‌സിലെ ട്വിസ്റ്റും പ്രേക്ഷകരുടെ കൈയ്യടി ഏറ്റുവാങ്ങിയ രംഗങ്ങളായിരുന്നു.

അബ്രഹാമിന്റെ സന്തതികളില്‍ വംശീയത

അബ്രഹാമിന്റെ സന്തതികളില്‍ വംശീയത

അബ്രഹാമിന്റെ സന്തതികളിലെ മമ്മൂട്ടിയുടെ കഥാപാത്രവും ആഫ്രിക്കന്‍ വംശജരും തമ്മിലുളള ആക്ഷന്‍ രംഗത്തെ വിമര്‍ശിച്ചുകൊണ്ടായിരുന്നു അരുന്ധതി റോയ് രംഗത്തെത്തിയിരുന്നത്. "പുരോഗമനപരമായ സംസ്ഥാനമായ കേരളത്തിലെ ഒരു സിനിമ ഞാന്‍ അടുത്തിടെ കണ്ടു, അബ്രഹാമിന്റെ സന്തതികള്‍ എന്ന സിനിമ. ചിത്രത്തില്‍ ക്രൂരന്‍മാരും വിഡ്ഡികളുമായ വില്ലന്‍മാര്‍ ആഫ്രിക്കന്‍ കറുത്ത വര്‍ഗ്ഗക്കാരാണ്.

വംശീയത കാണിക്കാന്‍ വേണ്ടി മാത്രം

വംശീയത കാണിക്കാന്‍ വേണ്ടി മാത്രം

ആഫിക്കന്‍ ആളുകള്‍ കേരളത്തില്‍ ഇല്ല. എന്നിട്ടും വംശീയത കാണിക്കാന്‍ വേണ്ടി മാത്രം അവരെ ഇറക്കുമതി ചെയ്യുന്നു. എന്നാല്‍ ഇതിന് കേരളത്തെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. സമൂഹം ഇങ്ങനെയാണ്. നടന്‍മാരും എഴുത്തുകാരും കലാകാരന്‍മാരും സിനിമാ നിര്‍മ്മാതാക്കളും ഇങ്ങനെത്തന്നെയാണ്. ഇരുണ്ട ചര്‍മ്മത്തിന്റെ പേരില്‍ ഉത്തരേന്ത്യക്കാരാല്‍ പരിഹസിക്കപ്പെടുന്ന ദക്ഷിണേന്ത്യക്കാര്‍ അതേകാരണത്താല്‍ ആഫ്രിക്കന്‍ വംശജരെയും പരിഹസിക്കുന്നു. ക്രാക്ടിവിസ്റ്റ് ഡോട്ട് ഓര്‍ഗ് എന്ന ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അരുന്ധതി റോയ് വൃക്തമാക്കി.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X