ഗ്യാങ്‌സ്റ്ററില്‍ മമ്മൂട്ടിയ്‌ക്കൊപ്പം ജോണ്‍ പോളും
മമ്മൂട്ടിയെ നായകനാക്കി ആഷിക് അബു ഒരുക്കുന്ന ത്രില്ലര്‍ ചിത്രമായ ഗ്യാങ്‌സ്റ്ററില്‍ പ്രശസ്ത തിരക്കഥാകൃത്ത് ജോണ്‍ പോള്‍ പ്രധാനവേഷത്തില്‍ എത്തുന്നു. മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ ഒട്ടേറെ ചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ചിട്ടുള്ള ജോണ്‍ പോള്‍ കുറച്ചുകാലമായി സിനിമാരംഗത്തുനിന്നും വിട്ടുനില്‍ക്കുകയാണ്.
ഗ്യാങ്‌സ്റ്ററിലെ ഒരു നിര്‍ണായക കഥാപാത്രത്തെയാണ് ജോണ്‍ പോള്‍ അവതരിപ്പിക്കുന്നത്. ആഷിക് അബുവിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് ജോണ്‍ പോള്‍ അഭിനയിക്കാന്‍ തയ്യാറായത്.

മമ്മൂട്ടി അഞ്ച് ഗെറ്റപ്പുകളില്‍ എത്തുന്ന ചിത്രമെന്ന നിലയില്‍ ഗ്യാങ്സ്റ്റര്‍ ഇതിനകം തന്നെ ശ്രദ്ധനേടിക്കഴിഞ്ഞു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മാര്‍ച്ച് 20നെത്തിയ ട്രെയിലറും വലിയ ആവേശത്തോടെയാണ് മമ്മൂട്ടി ആരാധകര്‍ സ്വീകരിച്ചത്.
അപര്‍ണ ഗോപിനാഥ്, നൈല ഉഷ എന്നിവര്‍ നായികമാരായി എത്തുന്ന ചിത്രത്തില്‍ ശേഖര്‍ മേനോന്‍ നെഗറ്റീവ് കഥാപാത്രമായിട്ടാണ് എത്തുന്നത്.


Click it and Unblock the Notifications











