നടി റിയയുടെ മരണത്തിന് പിന്നിൽ എക്സ് വീഡിയോസ്!! താരം അപമാനിക്കപ്പെട്ടിരുന്നു,പ്രതികരിച്ച് സംവിധായകൻ
എക്സ് വീഡിയോസിൽ അഭിനയിച്ചതിൽ നടി പൊതുനിരത്തിൽ വളരെയധികം അപമാനിക്കപ്പെട്ടിരുന്നു എന്നുള്ള റിപ്പോർട്ടുകളും പ്രചരിക്കുന്നുണ്ട്.
നടി റിയ മിക്കയുടെ ആത്മഹത്യ മറ്റൊരു തലത്തിലേയ്ക്ക് തീങ്ങുകയാണ്. ബുധനാഴ്ചയാണ് താരത്തിനെ ഫ്ലാറ്റിൽ നിന്ന് തൂങ്ങിയ മരിച്ച നിലയിൽ കണ്ടെത്തിയത്. കേസിൽ പോലീസ് അന്വേഷണം ഊർജിതമായി നടക്കുകയാണ്. ഇപ്പോഴിത കേസ് മറ്റൊരു വഴിത്തിരിവിൽ എത്തി നിൽക്കുകയാണ്.
നടിയുടെ ആത്മഹത്യയെ തുടർന്ന് കമുകൻ ദിനേശിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളുമായുളള വഴക്കാണ് നടിയെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് പോലീസ് സംശയിക്കുന്നുണ്ട്. കൂടാതെ കഴിഞ്ഞ കുറച്ച് നാളുകളായി നടി മാനസിക സംഘർഷങ്ങൾ നേരിടിരുന്നുവെന്നും കുടുബം വെളിപ്പെടുത്തിയിരുന്നു. ഇതാണോ ആത്മഹത്യയിലേക്ക് വഴിതെളിച്ചതെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. സമീപകാലത്ത് അഭിനയിച്ച ചിത്രത്തിന്റെ പരാജയത്തെ തുടർന്നാണ് നടി ആത്മഹത്യ ചെയ്തതെന്നുളള റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇപ്പോൾ ഇതിനു മറുപടിയുമായി സംവിധകൻ രംഗത്തെത്തിയിട്ടുണ്ട്.

എക്സ് വീഡിയോസ് സിനിമ
പോൺ സിനിമകളുമായി ബന്ധപ്പെട്ട് അരങ്ങേറുന്ന കുറ്റകൃത്യങ്ങളെ പ്രമേയമാക്കി സിജോ സുന്ദർ സംവിധാനം ചെയ്ത് എക്സ് വീഡിയോസിൽ റിമമിക്ക അഭിനയിച്ചിരുന്നു. ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. ചിത്രത്തിൽ തന്റെ വേഷം ശ്രദ്ധിക്കപ്പെടാതിരുന്നതിന്റെ സങ്കടം കൊണ്ടാണ് നടി ആത്മഹത്യ ചെയ്തതെന്നുളള റിപ്പോർട്ടുകൽ പ്രചരിച്ചിരുന്നു

നടി സന്തോഷവതിയായിരുന്നു
എന്നാൽ നടിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട സിനിമയുടെ പേര് പരാമർശിക്കപ്പെട്ടപ്പോൾ പ്രതികരണവുമായി സംവിധായകൻ രംഗത്തെത്തിയിരുന്നു. ഇപ്പോൾ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണ്. സിനിമയിൽ അഭിനയിക്കുമ്പോൾ നടി സന്തോഷവതിയായിരുന്നു. ജനങ്ങളെ ബോധവൽക്കരിക്കുന്ന ഈ ചിത്രത്തിൽ അഭിനയിച്ചതിൽ സന്തോഷമുണ്ടെന്നും റിയ പറഞ്ഞിരുന്നു. ഇത്തരത്തിലുള്ള തെറ്റായ ആരോപണങ്ങൾ ഉന്നയിക്കരുതെന്ന് സജോ സുന്ദർ പുറത്തിറക്കിയ വാർത്തകുറിപ്പിൽ വ്യക്തമാക്കി.

നിരവധി അവസരങ്ങൾ
എക്സ് വീഡിയോസ് എന്ന ചിത്രത്തിൽ അഭിനയിച്ചതിനു പിന്നാലെ നടിയെ തേടി നിരവധി അവസരങ്ങൾ എത്തിരുന്നു. റിയയുടെ മരണത്തിന്റെ ഷോക്കിലാണ് തങ്ങൾ. കൂടാതെ അവരുടെ വീട്ടിലെത്തി ബന്ധുക്കളേയും മറ്റും കണ്ടിരുന്നു. റിയയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുകയാണ്. കേസിലെ കുറ്റക്കാരനെ പോലീസ് കണ്ടെത്തുമെന്നുള്ള പൂർണ്ണ പ്രതീക്ഷ തങ്ങൾക്കുണ്ടെന്നും ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പറയുന്നു.

അപമാനിതയായി
അതേ സമയം എക്സ് വീഡിയോസിൽ അഭിനയിച്ചതിൽ നടി പൊതുനിരത്തിൽ വളരെയധികം അപമാനിക്കപ്പെട്ടിരുന്നു എന്നുള്ള റിപ്പോർട്ടുകളും പ്രചരിക്കുന്നുണ്ട്. ഇതിൽ മനംനെന്താണ് നടി ആത്മഹത്യ ചെയ്തത്. ഈ റിപ്പോർട്ട് വ്യാപകമായി പ്രചരിച്ച പശ്ചാത്തലത്തിലായിരുന്നു മറുപടിയുമയി എക്സ് വീഡിയോസിസിലെ അണിയറപ്രവർത്തകർ രംഗത്തെത്തിയത്. പോൺ സിനിമയുമായി ബന്ധപ്പെട്ടുളള കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തിൽ പുറത്തിറങ്ങിയ ചിത്രം വളരെ കുറച്ചു പേർ മാത്രമാണ് കണ്ടത്. ചിത്രത്തിന് വേണ്ടവിധം പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നില്ല.

കാമുകനുമായുളള വഴക്ക്
കഴിഞ്ഞ ആറ് മാസത്തോളമായി ദിനേശ് എന്ന വ്യക്തിയുമായി റിയ പ്രണയത്തിലായിരുന്നു. ഇയാളുമായുളള വഴക്കാണ് നടിയെ ആത്മഹത്യയിലേയ്ക്ക് നയിച്ചത്. എന്നാൽ ചൊവ്വാഴ്ചയ്ക്ക് ശേഷം നടിയെ താൻ കണ്ടിട്ടുല്ലെന്നു റിയയുടെ വിവരം ലഭിക്കാത്തതിന് തുടർന്ന് സഹോദരനുമായി ബന്ധപ്പെടുകയായിരുന്നു എന്ന് ദിനേശ് പറഞ്ഞു. കേസിൽ പോലീസ് അന്വേഷണം തുടരുകയാണ്. വരും ദിവസങ്ങളിൽ വ്യക്തമായ ഉത്തര ലഭിക്കുമെന്ന് പോലീസ് പറയുന്നു


Click it and Unblock the Notifications











