മോഹന്‍ലാലിനെയും മമ്മൂട്ടിയെയും നായകരാക്കി സിനിമ നിര്‍മിയ്ക്കും: സേവി മനോ മാത്യു
തിരുവനന്തപുരം: ഭൂമി വിവാദവും ഐഎസ്ആര്‍ഒയുമായൊക്കെയായി വാര്‍ത്തകളില്‍ നിറഞ്ഞു നില്ക്കുന്ന സേവി മനോ മാത്യു മമ്മൂട്ടിയെയും മോഹന്‍ലാലിനെയും നായകരാക്കി സിനിമകള്‍ നിര്‍മ്മിക്കാന്‍ തയ്യാറെടുക്കുന്നു.
ഇരുവരെയും നായകരാക്കി രണ്ട് സിനിമകള്‍ നിര്‍മിക്കാനാണ് പദ്ധതി. മെര്‍ക്കിന്‍സ്റ്റണ്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട വിവാദത്തെക്കുറിച്ച് വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെയാണ് സേവി തന്റെ ഭാവി സിനിമാ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചത്.
മമ്മൂട്ടി നായകനായി അഭിനയിക്കുന്ന ചെന്പകരാമന്‍ നിര്‍മിക്കുന്നത് സേവി മനോ മാത്യുവാണ്, കാവ്യാ മാധവനാണ് ചിത്രത്തിലെ നായിക.
ഒട്ടേറെ ശ്രദ്ധിക്കപ്പെട്ട സിനിമകളുടെ നിര്‍മാതാവാണ് സേവി മനോ മാത്യു . എകെജി സിനിമയോടൊപ്പം കേരളത്തിലാകെ പ്രദര്‍ശിപ്പിക്കപ്പെട്ട തകരച്ചെണ്ടയുടെ നിര്‍മാതാവ് സേവിയായിരുന്നു.
മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ മകനും നടനുമായ ബീനിഷ് കൊടിയേരി സുഹൃത്താണെങ്കിലും ബീനിഷിന് പുതിയ സിനിമകളില്‍ അവസരം നല്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്ന് സേവി പറഞ്ഞു.


Click it and Unblock the Notifications