കെജിഎഫ് നായകന്റെ പ്രതിഫലം 27 കോടി; വില്ലനും കോടികള്‍, മറ്റ് താരങ്ങളുടെ പ്രതിഫല തുകയെ കുറിച്ചുള്ള റിപ്പോര്‍ട്ട്

കന്നട സിനിമയിലും ഇന്ത്യന്‍ സിനിമാലോകത്തും വലിയ ചലനം സൃഷ്ടിച്ച സിനിമയാണ് കെജിഎഫ്. യഷ് നായകനായിട്ടെത്തിയ ചിത്രം പ്രശാന്ത് നീല്‍ ആണ് തിരക്കഥ ഒരുക്കി സംവിധാനം ചെയ്തത്. ശ്രീനിധി ഷെട്ടി, ആനന്ദ് നാഗ്, അച്യുത് കുമാര്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണ ഖനിയായിരുന്ന കോളാര്‍ പ്രദേശത്തെ യഥാര്‍ഥ കഥയെ ആസ്പദമാക്കി ഒരുക്കിയ സിനിമ ബോക്‌സോഫീസിലും വലിയ വിജയം നേടി എടുത്തിരുന്നു.

കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്സ് എന്നതിന്റെ ചുരുക്കെഴുത്താണ് സിനിമയുടെ പേരായ കെജിഎഫ് എന്നാക്കിയത്. തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം എന്നിങ്ങനെ വിവിധ ഭാഷകളില്‍ റിലീസ് ചെയ്ത സിനിമയ്ക്ക് രണ്ടാം ഭാഗം ഒരുങ്ങുകയാണ്. കെജിഎഫ് ചാപ്റ്റര്‍ 2 എന്ന പേരിട്ടിരിക്കുന്ന സിനിമ ഈ വര്‍ഷം ഏപ്രിലില്‍ റിലീസ് ചെയ്യാന്‍ വേണ്ടിയാണ് ഒരുങ്ങുന്നത്. വീണ്ടും ബോക്‌സോഫീസില്‍ വലിയൊരു വിജയമായി മാറുമെന്ന ഉറപ്പോടെയായിരിക്കും സിനിമ എത്തുക. അതേ സമയം കെജിഎഫ് ചാപ്റ്റര്‍ രണ്ടില്‍ അഭിനയിക്കുന്നതിന് വേണ്ടി താരങ്ങള്‍ പ്രതിഫലം വര്‍ദ്ധിപ്പിച്ചു എന്നതാണ് മറ്റൊരു റിപ്പോര്‍ട്ട്.

നൂറ് കോടി ബജറ്റിൽ കെജിഎഫ് 2

ആദ്യ ഭാഗം റിലീസിനെത്തിയപ്പോള്‍ തന്നെ നായകനടക്കം ഇന്ത്യന്‍ സിനിമാലോകത്ത് വലിയ ജനപ്രീതി നേടിയിരുന്നു. രണ്ടാം ഭാഗത്തില്‍ ബോളിവുഡില്‍ നിന്നും നടന്‍ സഞ്ജയ് ദത്ത് അടക്കമുള്ളവര്‍ അഭിനയിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ബിഗ് ബജറ്റില്‍ ഒരുക്കുന്ന സിനിമയ്ക്ക് നൂറ് കോടിയോളം മുതല്‍ മുടക്ക് ആവശ്യമുണ്ടെന്നാണ് കണക്ക് വിവരങ്ങള്‍. കെജിഎഫിലെ ഏറ്റവും ശ്രദ്ധേയ കേന്ദ്രമാണ് കന്നട നടന്‍ യഷ് അവതരിപ്പിക്കുന്ന റോക്കി ഭായ് എന്ന കഥാപാത്രം. റൊമാന്റിക് ഹീറോ ആയിരുന്ന യഷിന്റെ കരിയര്‍ ബ്രേക്ക് ചെയ്ത സിനിമയാണിത്.

കോടികൾ വാങ്ങി നായകനും വില്ലനും

ഇന്ത്യയിലെ സൂപ്പര്‍താര പദവിയിലേക്ക് ഉയര്‍ന്ന യഷ് കെജിഎഫിന്റെ രണ്ടാം ഭാഗത്തിന് വേണ്ടി വലിയൊരു പ്രതിഫലം തന്നെ വാങ്ങിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുപത്തിയഞ്ച് മുതല്‍ ഇരുപത്തിയേഴ് കോടി വരെ ആയിരിക്കും യഷിന്റെ പ്രതിഫലമെന്നാണ് അറിയുന്നത്. ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാവും സഞ്ജയ് ദത്ത് അഭിനയിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍പ് താരത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വന്നപ്പോള്‍ തന്നെ വലിയ തരംഗമായി മാറിയിരുന്നു. കെജിഎഫിലേക്ക് എത്തുമ്പോള്‍ 9 മുതല്‍ 10 കോടി വരെയായിരിക്കും സഞ്ജയ് ദത്തിന് ലഭിക്കുക എന്നാണ് അറിയുന്നത്.

പ്രധാനമന്ത്രിയായി രവീണ ടണ്ടൻ

കെജിഎഫിലെ നായികമാരില്‍ തരംഗമുണ്ടാക്കാനുള്ള ശ്രമത്തിലാണ് രവീണ ടണ്ടന്‍. ചിത്രത്തില്‍ രാമിക സെന്‍ എന്ന കഥാപാത്രത്തിലാണ് നടി അഭിനയിക്കുന്നത്. ഇന്ത്യയുടെ പ്രധാനമന്ത്രിയുടെ റോള്‍ ആയിരിക്കുമിത്. ഇതിന് വേണ്ടി ഒന്ന് മുതല്‍ രണ്ട് കോടിയ്ക്ക് ഉള്ളിലായിരിക്കും നടിയ്ക്ക് പ്രതിഫലമായി ലഭിക്കുന്നത്. റീന ദേശായി എന്ന പ്രധാനപ്പെട്ട കഥാപാത്രം ചെയ്യുന്നത് നടി ശ്രീനിഥിയാണ്. മൂന്ന് കോടിയ്ക്കും നാല് കോടിയ്ക്കും ഇടയിലുള്ള തുക ഈ നടിയ്ക്കും ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Recommended Video

Aamir Khan Repeatedly Apologized To ‘KGF’ Actor Yash, find out what's the reason? | Filmibeat
റോക്കി ഭായിയുടെ നായികയ്ക്കും കോടികൾ

അതേ സമയം കെജിഎഫ് സംവിധായകനും എഴുത്തുകാരനുമായ പ്രശാന്ത് നീലിനും വലിയൊരു തുക തന്നെയാണ്. പതിനഞ്ചിനും ഇരുപതിനും ഉള്ളിലായിരിക്കും സംവിധായകന്റെ പ്രതിഫലം. പ്രകാശ് രാജ്, മാളവിക അവിനാഷ്, ആനന്ദ് നാഗ് എന്നവരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവര്‍ക്ക് ഒരു കോടിയ്ക്കും അമ്പത് ലക്ഷത്തിനും ഇടയിലുള്ള തുകയായിരിക്കും ലഭിക്കുക.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X