അയ്‌റയ്ക്ക് പിന്നാലെ യഷിനും രാധികയ്ക്കും രണ്ടാമത്തെ കുഞ്ഞ്! ജൂനിയര്‍ യഷിനെ വരവേറ്റ് ആരാധകര്‍
കെജിഎഫിലൂടെ തെന്നിന്ത്യയില്‍ ഒന്നടങ്കം തരംഗമായ താരമാണ് യഷ്. ബ്രഹ്മാണ്ഡ ചിത്രത്തിന്റെ വിജയം നടന്റെ കരിയറിലും വലിയ വഴിത്തിരിവായി മാറിയിരുന്നു. സാന്‍ഡല്‍വുഡിലെ ഇന്‍ഡസ്ട്രി ഹിറ്റായിട്ടാണ് സിനിമ മാറിയത്. കെജിഎഫ് ഹിറ്റായ ശേഷം സിനിമയുടെ രണ്ടാം ഭാഗവും അണിയറയില്‍ ഒരുങ്ങുകയാണ്. സിനിമാത്തിരക്കുകള്‍ക്കിടെയിലും കുടുംബത്തിന്റെ വിശേഷങ്ങളും യഷ് പങ്കുവെക്കാറുണ്ട്. യഷിന്റെയും ഭാര്യ രാധിക പണ്ഡിറ്റിയെയും ആദ്യത്തെ കണ്‍മണിയായ അയ്‌റയുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം ആരാധകര്‍ ഏറ്റെടുത്തിരുന്നു.

അയ്‌റയ്ക്ക് ആറ് മാസം പ്രായമുളളപ്പോഴാണ് രാധിക വീണ്ടും ഗര്‍ഭിണിയായ വിവരം നടന്‍ അറിയിച്ചത്. തുടര്‍ന്ന് രാധികയുടെ ഗര്‍ഭകാല ചിത്രങ്ങളും ബേബി ഷവര്‍ ചിത്രങ്ങളുമെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അയ്‌റയ്ക്ക് പിന്നാലെ ഇവര്‍ക്ക് ഒരു ആണ്‍കുഞ്ഞ് പിറന്നതായി പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കന്നഡ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ന് രാവിലെയാണ് യഷിനും രാധികയ്ക്കും രണ്ടാമത്തെ കുഞ്ഞ് പിറന്നത്.
2016 ലായിരുന്നു യഷും രാധിക പണ്ഡിറ്റും വിവാഹിതരായത്.. 2018 ഡിസംബറില്‍ ഇവരുടെ ജീവിതത്തിലേക്ക് അയ്‌റ വരികയായിരുന്നു. യഷിന്റെയും രാധികയുടെയും പേരുകളുടെ ആദ്യ അക്ഷരം ചേര്‍ത്താണ് ആദ്യത്തെ കണ്‍മണിക്ക് പേരിട്ടിരുന്നത്.


Click it and Unblock the Notifications











