കെജിഎഫ് 2 ഇറങ്ങുമ്പോള്‍ ആദ്യ ഭാഗം ഒന്നുമായിരുന്നില്ലെന്ന് തോന്നും! തുറന്നുപറഞ്ഞ് യഷ്
കന്നഡ സൂപ്പര്‍ സ്റ്റാര്‍ യഷിന്റെ കെജിഎഫ് കഴിഞ്ഞ വര്‍ഷം തരംഗമായി മാറിയ സിനിമകളിലൊന്നാണ്. അഞ്ച് ഭാഷകളിലായി പുറത്തിറങ്ങിയ ബ്രഹ്മാണ്ഡ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. സാന്‍ഡല്‍വുഡ് ഇന്‍ഡസ്ട്രിക്ക് ഒന്നടങ്കം അഭിമാനമായി മാറിയ ചിത്രം യഷിന്റെയും കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. പ്രശാന്ത് നീലിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ സിനിമ കന്നഡ പതിപ്പിനൊപ്പം തന്നെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും പുറത്തിറങ്ങി.
ബോക്‌സോഫീസില്‍ നിന്നുമായി 200 കോടിയിലധികം കളക്ഷനായിരുന്നു ബ്രഹ്മാണ്ഡ ചിത്രത്തിന് ലഭിച്ചത്. കോളാര്‍ ഗോള്‍ഡ് ഫീല്‍ഡിന്റെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ സിനിമ തിയ്യേറ്ററുകളില്‍ നിന്നും വലിയ വിജയം തന്നെയാണ് നേടിയത്.

കെജിഎഫിന്റെ രണ്ടാം ഭാഗത്തിനായും വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ആദ്യ ഭാഗം സിനിമയ്ക്ക് ഒരു രണ്ടാം ഭാഗം കൂടി ഉണ്ടാവുമെന്ന സൂചന നല്‍കികൊണ്ടായിരുന്നു അവസാനിപ്പിച്ചിരുന്നത്. നിലവില്‍ കെജിഎഫ് 2 വിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ആദ്യഭാഗം ഒരുക്കിയതിനേക്കാള്‍ വലിയ ക്യാന്‍വാസിലാണ് കെജിഎഫ് 2 അണിയറ പ്രവര്‍ത്തകര്‍ ഒരുക്കുന്നത്.

വമ്പന്‍ താരനിര അണിനിരക്കുന്ന സിനിമയില്‍ ബോളിവുഡ് സൂപ്പര്‍താരം സഞ്ജയ് ദത്താണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത്. സിനിമയില്‍ അധീര എന്ന ക്രൂരനായ വില്ലന്‍ വേഷത്തിലാണ് നടന്‍ എത്തുന്നത്. 225 കോടി കളക്ഷനായിരുന്നു കെജിഎഫ് ആദ്യ ഭാഗം ലോകമെമ്പാടുമുളള തിയ്യേറ്ററുകളില്‍ നിന്നായി നേടിയത്. ശ്രീനിഥി ഷെട്ടി തന്നെയാണ് ഇത്തവണയും യഷിന്റെ നായികാ വേഷത്തില്‍ എത്തുന്നത്.

കെജിഎഫ് രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പുരോഗമിക്കവേ സിനിമയെക്കുറിച്ച് യഷ് നടത്തിയ വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. കെജിഎഫിന്റെ രണ്ടാം ഭാഗം വലുതും മികച്ചതുമായിരിക്കുമെന്നാണ് നടന്‍ പറഞ്ഞത്. ജനങ്ങളുടെ പിന്തുണ ഞങ്ങള്‍ക്ക് കരുത്തു പകരുന്നു. കെജിഎഫ് രണ്ടാം ഭാഗം ഇറങ്ങുമ്പോള്‍ ആദ്യ ഭാഗം ഒന്നുമായിരുന്നില്ലെന്ന് നിങ്ങള്‍ക്ക് തോന്നുമെന്നും യഷ് തുറന്നുപറഞ്ഞു.

കെജിഎഫിന് പിന്നാലെയുളള പുതിയ സിനിമകളെക്കുറിച്ച് ചോദിച്ചപ്പോള്‍ സംവിധായകരുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നാണ് നടന്‍ പറഞ്ഞത്. എനിക്ക് അതേക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയാനില്ല. എല്ലാം കൃതൃസമയത്ത് അറിയിക്കുന്നതായിരിക്കും. മാധ്യമപ്രവര്‍ത്തകരോടായി യഷ് വെളിപ്പെടുത്തി. അതേസമയം ഷൂട്ടിംഗ് പുരോഗമിക്കുന്ന രണ്ടാം ഭാഗം അടുത്ത വര്‍ഷമായിരിക്കും റിലീസ് ചെയ്യുക.

ഇത്തവണ കൂടുതല്‍ സാങ്കേതിക മികവോടു കൂടിയാണ് കെജിഎഫ് ഒരുക്കുകയെന്ന് അറിയുന്നു. നേരത്തെ കോളാര്‍ ഖനി മേഖലയിലെ ചിത്രീകരണം കോടതി തടഞ്ഞത് കാരണം ഷൂട്ടിംഗ് ഹൈദരാബാദിലേക്ക് മാറ്റിയിരുന്നു. സിനിമയുടെ ചിത്രീകരണം പരിസ്ഥിതി നാശത്തിന് കാരണമാകുന്നു എന്ന് ചൂണ്ടിക്കാട്ടി പരിസരവാസി നല്‍കിയ ഹര്‍ജിയിലാണ് കോലാര്‍ ഫസ്റ്റ് ക്ലാസ് ജൂഡീഷ്യല്‍ കോടതിയുടെ നടപടി ഉണ്ടായത്. തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം ഹൈദരാബാദിലും ബാംഗളൂരുവിലും കൂറ്റന്‍ സെറ്റുകളിട്ട് തുടരാനാണ് അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചത്. അടുത്തിടെയായിരുന്നു കെജിഎഫ് രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പുനരാരംഭിച്ചിരുന്നത്.


Click it and Unblock the Notifications











