കാത്തിരിപ്പിന് വിരാമം, കെജിഎഫ് 2 റിലീസ് തിയ്യതി പുറത്ത്, ആരാധകര്‍ ആവേശത്തില്‍
ആകാംക്ഷകള്‍ക്കും കാത്തിരിപ്പിനൊടുവില്‍ ബ്രഹ്മാണ്ഡ ചിത്രം കെജിഎഫ് 2വിന്‌റെ റിലീസ് തിയ്യതി പുറത്ത്. യഷ് ആരാധകര്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രം നിലവില്‍ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണ്. പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ ബോളിവുഡ് സൂപ്പര്‍താരം സഞ്ജയ് ദത്താണ് വില്ലന്‍. റോക്കി ഭായുടെ എതിരാളിയായ അധീര എന്ന കൊടൂര വില്ലന്‍ കഥാപാത്രമായിട്ടാണ് നടന്‍ എത്തുന്നത്. ഇവര്‍ക്കൊപ്പം പ്രകാശ് രാജ്, രവീണ ടണ്ഠന്‍, ശ്രീനിഥി ഷെട്ടി തുടങ്ങിയ താരങ്ങളും കെജിഎഫ് 2വില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

അതേസമയം ജൂലായ് 16നാണ് കെജിഎഫ് 2 തിയ്യേറ്ററുകളിലേക്ക് എത്തുക. പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് ഇത്തവണ യഷ് ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്. കന്നഡ, തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായിട്ടാണ് ചിത്രം പുറത്തിറങ്ങുക. നേരത്തെ കെജിഎഫ് 2വിന്‌റെതായി പുറത്തിറങ്ങിയ ആദ്യ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായിരുന്നു. 150 മില്യണിലധികം വ്യൂസാണ് ബിഗ് ബഡ്ജറ്റ് ചിത്രത്തിന്‌റെ ടീസറിന് ലഭിച്ചത്.
കെജിഎഫ് നിര്‍മ്മാതാക്കളായ ഹോമബിള്‍ ഫിലിംസിന്റെ യൂടൂബ് ചാനലിലായിരുന്നു ടീസര്‍ പുറത്തിറങ്ങിയത്. കോവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിരുന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 26നാണ് വീണ്ടും പുനരാരംഭിച്ചത്. പിന്നാലെ മാസങ്ങള്‍ക്കുളളില്‍ കെജിഎഫ് 2വിന്‌റെ ബാക്കിയുളള ഭാഗങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പൂര്‍ത്തിയാക്കിയിരുന്നു. 2018ലായിരുന്നു കെജിഎഫിന്റെ ആദ്യ ഭാഗം തിയ്യേറ്ററുകളില്‍ എത്തിയത്. നിലവില്‍ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളാണ് കെജിഎഫ് 2വിന്‌റെതായി ബാക്കിയുളളത്.
ഗ്ലാമറസായി തമിഴ് താരം, നടി ശരണ്യയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം


Click it and Unblock the Notifications