കെജിഎഫ് നായകനെ വധിക്കാന്‍ സൂപ്പര്‍താരങ്ങളുടെ ക്വട്ടേഷന്‍? സംഭവങ്ങളെക്കുറിച്ച് യഷ് പറയുന്നത്? കാണൂ!
Recommended Video

തെന്നിന്ത്യയൊന്നാകെ ഒരുപോലെ കൈനീട്ടി സ്വീകരിച്ച സ്വീകരിച്ച സിനിമകളിലൊന്നാണ് കെജിഎഫ്. ഈ ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയത്തില്‍ ഇടംപിടിച്ച യഷിനെതിരെ വധഭീഷണിയുള്ളതായുള്ളതായുള്ള റിപ്പോര്‍ട്ടുകളായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. കന്നഡയ്ക്ക് പുറത്തുനിന്നും മികച്ച സ്വീകാര്യതയായിരുന്നു യഷിന് ലഭിച്ചത്. താരത്തിനെതിരെയുള്ള വധഭീഷണിക്ക് പിന്നില്‍ സൂപ്പര്‍ താരങ്ങളാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഈ സംഭവം വൈറലായി മാറിയതോടെയാണ് വിശദീകരണവുമായി താരമെത്തിയത്. അത്തരത്തിലുള്ള പ്രചാരണം അസ്ഥാനത്താണെന്ന് വ്യക്തമാക്കുകയാണ് താരം. വാര്‍ത്താസമ്മേളനത്തിലൂടെയാണ് അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചത്.
വാര്‍ത്തകള്‍ പ്രചരിച്ചതിന് പിന്നാലെയായി താന്‍ അഡീഷണല്‍ കമ്മീഷനറുമായും ആഭ്യന്തരമന്ത്രിയുമായും സംസാരിച്ചിരുന്നു. അങ്ങനെയൊരു ഭീഷണിയില്ലെന്ന് അവര്‍ ഉറപ്പ് തന്നതായും താരം പറയുന്നു. താന്‍ അറവുകാരനുള്ള കുഞ്ഞാടല്ലെന്നും തന്റെ കരുത്തിനെക്കുറിച്ച് നല്ല ബോധ്യമുണ്ടെന്നും താരം പറയുന്നു.

ദിവസങ്ങള്‍ക്ക് മുന്‍പാണ് ബെംഗലരു പോലീസ് ഒരു സംഘം ഗുണ്ടകളെ അറസ്റ്റ് ചെയ്തിരുന്നു. കന്നഡ താരത്തെ അപായപ്പെടുത്താനുള്ള നീക്കം അവര്‍ ആസൂത്രണം ചെയ്തിരുന്നുവെന്നും അവര്‍ ലക്ഷ്യം വെച്ചിരുന്നത് യഷിനെയായിരുന്നുവെന്നുമുള്ള റിപ്പോര്‍ട്ടുകളായിരുന്നു പ്രചരിച്ചത്. സിനിമാമേഖലയിലെ ചിലരാണ് ഇതിന് പിന്നിലെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. സിനിമാമേഖലയെ ഒന്നടങ്കം മോശമാക്കി കാണിക്കുന്ന തരത്തിലുള്ള കാര്യങ്ങളാണ് ഇതെന്ന് താരം പറയുന്നു. കന്നഡ സിനിമയില്‍ ആരോഗ്യപരമായ മത്സരമുണ്ട്, പക്ഷേ ആരും ഇത്തരത്തില്‍ തരംതാഴുകയില്ലെന്നും താരം പറയുന്നു.


Click it and Unblock the Notifications