കാത്തിരിപ്പിനൊടുവില്‍ കെജിഎഫ് 2വിന്‌റെ കിടിലന്‍ ടീസര്‍, വൈറല്‍ വീഡിയോ
ആകാംക്ഷകള്‍ക്കും കാത്തിരിപ്പിനുമൊടുവില്‍ കെജിഎഫ് 2വിന്റെ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങി. യഷിന്റെ പിറന്നാളിന് മുന്നോടിയായിട്ടാണ് അണിയറ പ്രവര്‍ത്തകര്‍ ടീസര്‍ പുറത്തുവിട്ടത്. കോലാര്‍ സ്വര്‍ണഖനിയുടെ കഥ പറയുന്ന ചിത്രം ഇത്തവണയും ബ്രഹ്മാണ്ഡ സിനിമയായിട്ടാണ് എത്തുന്നത്. യഷിന്റെ വില്ലനായി എത്തുന്ന സഞ്ജയ് ദത്തിനെയും ടീസറില്‍ കാണിക്കുന്നുണ്ട്. ഒന്നാം ഭാഗത്തെ വെല്ലുന്ന തരത്തിലുളള ഒരു രണ്ടാം ഭാഗവുമായിട്ടാണ് കെജിഎഫ് ടീം ഇത്തവണ എത്തുന്നത്.
Recommended Video

പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റോക്കി ഭായി ആയുളള യഷിന്റെ രണ്ടാം വരവിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍. കെജിഎഫ് 2വില്‍ അധീര എന്ന വില്ലന്‍ കഥാപാത്രമായിട്ടാണ് സഞ്ജയ് ദത്ത് എത്തുന്നത്. ശ്രീനിധി ഷെട്ടി നായികയാവുന്ന ചിത്രത്തില്‍ ബോളിവുഡ് താരം രവീണ ടണ്ടനും പ്രധാന വേഷത്തില്‍ എത്തുന്നു. കന്നഡത്തിന് പുറമെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം മൊഴിമാറ്റി പ്രദര്‍ശനത്തിന് എത്തും. ഹോമബിള്‍ ഫിലിംസാണ് യഷിന്റെ ബ്രഹ്മാണ്ഡ ചിത്രം നിര്‍മ്മിക്കുന്നത്. കെജിഎഫ് 2വിന്‌റെ കേരളത്തിലെ വിതരണാവകാശം നേരത്തെ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് സ്വന്തമാക്കിയിരുന്നു
പൃഥ്വിരാജിന്‌റെ നായികയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍
2018ലായിരുന്നു കെജിഎഫിന്റെ ആദ്യം ഭാഗം പുറത്തിറങ്ങിയത്. അന്ന് ലോകമെമ്പാടുമായി തരംഗമായ സിനിമ കന്നഡത്തില്‍ ആദ്യമായി ഇരുനൂറ് കോടി ക്ലബിലെത്തിയ ചിത്രമായും മാറി. കേരളത്തിലും മികച്ച വരവേല്‍പ്പാണ് യഷിന്റെ കെജിഎഫിന് ലഭിച്ചത്. ഒറ്റ ചിത്രത്തിലൂടെ തന്നെ ഇവിടെ നിന്നും നിന്നും നിരവധി ആരാധകരെ യഷിന് ലഭിച്ചിരുന്നു. കന്നഡ സൂപ്പര്‍താരത്തിന്‌റെ കരിയറില്‍ തന്നെ വലിയ വഴിത്തിരിവായി മാറിയിരുന്നു കെജിഎഫ്. സാന്‍ഡല്‍വുഡ് ഇന്‍ഡസ്ട്രിക്ക് ഏറെക്കാലത്തിന് ശേഷം പുത്തനുണര്‍വ് നല്‍കിയ ചിത്രം കൂടിയായിരുന്നു കെജിഎഫ്.


Click it and Unblock the Notifications