തരംഗമാകാന്‍ കെജിഎഫ് 2ഉം! ബ്രഹ്മാണ്ഡ ചിത്രത്തിന്റെ റിലീസ് ഡേറ്റ് പുറത്ത്
കന്നഡത്തിലെ റോക്കിങ് സൂപ്പര്‍ സ്റ്റാര്‍ യഷിന്റെതായി തരംഗമായ ചിത്രമാണ് കെജിഎഫ്. പ്രശാന്ത് നീലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിനിമയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. അഞ്ച് ഭാഷകളിലായി പുറത്തിറങ്ങിയ കെജിഎഫ് ലോകമെമ്പാടുമുളള തിയ്യേറ്ററുകളില്‍ നിന്നും വലിയ വിജയം നേടിയിരുന്നു.
കെജിഎഫ് ആദ്യ ഭാഗത്തിന്റെ ക്ലൈമാക്‌സിലാണ് സിനിമയ്ക്ക് ഒരു രണ്ടാം ഭാഗം കൂടി ഉണ്ടാകുമെന്ന് അണിയറ പ്രവര്‍ത്തര്‍ അറിയിച്ചത്. വമ്പന്‍ താരനിര അണിനിരക്കുന്ന സിനിമയുടെ ഷൂട്ടിംഗ് നിലവില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. യഷിനൊപ്പം ചിത്രത്തില്‍ ബോളിവുഡ് സൂപ്പര്‍താരം സഞ്ജയ് ദത്തും എത്തുന്നുണ്ട്.

അധീരയെന്ന വില്ലന്‍ കഥാപാത്രമായിട്ടാണ് സഞ്ജയ് ദത്ത് കെജിഎഫ് 2വില്‍ എത്തുന്നത്. ശ്രീനിഥി ഷെട്ടി തന്നെയാണ് ഇത്തവണയും യഷിന്റെ നായികാ വേഷത്തില്‍ എത്തുന്നത്. വലിയ ക്യാന്‍വാസില്‍ അണിയിച്ചൊരുക്കുന്ന ചിത്രം വലിയ പ്രതീക്ഷകളോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്. ആകാംക്ഷകള്‍ ക്കൊടുവില്‍ കെജിഎഫ് രണ്ടാം ഭാഗത്തിന്റെ റിലീസ് ഡേറ്റ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.

ഒക്ടോബര്‍ 23നാണ് ബ്രഹ്മാണ്ഡ ചിത്രം ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. കെജിഎഫ് 2വിന്റെതായി നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററുകളെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. ഇത്തവണയും വലിയ റിലീസായിട്ടാകും ചിത്രം പുറത്തിറങ്ങുക. കെജിഎഫിലൂടെ മറ്റ് ഇന്‍ഡസ്ട്രികളില്‍ നിന്നും യഷിന് നിരവധി ആരാധകരെ ലഭിച്ചിരുന്നു.

റോക്കി ഭായി ആയുളള നടന്റെ തിരിച്ചുവരവിനായി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. യഷിന്റെ പ്രകടനം തന്നെയായിരുന്നു ആദ്യ ഭാഗത്തില്‍ മുഖ്യ ആകര്‍ഷണമായിരുന്നത്. അഞ്ച് ഭാഷകളിലായി പുറത്തിറങ്ങിയ ബ്രഹ്മാണ്ഡ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. സാന്‍ഡല്‍വുഡ് ഇന്‍ഡസ്ട്രിക്ക് ഒന്നടങ്കം അഭിമാനമായി മാറിയ ചിത്രം യഷിന്റെയും കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു.

പ്രശാന്ത് നീലിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ സിനിമ കന്നഡ പതിപ്പിനൊപ്പം തന്നെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും പുറത്തിറങ്ങി. ബോക്സോഫീസില്‍ നിന്നുമായി 200 കോടിയിലധികം കളക്ഷനായിരുന്നു ആദ്യ ഭാഗം നേടിയത്. കോളാര്‍ ഗോള്‍ഡ് ഫീല്‍ഡിന്റെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ സിനിമ തിയ്യേറ്ററുകളില്‍ നിന്നും വലിയ വിജയം തന്നെയാണ് നേടിയത്.

കന്നഡ ഇന്‍ഡസ്ട്രിയുടെ തലവര തന്നെ മാറ്റിയെഴുതിയ ചിത്രം തന്നെയായിരുന്നു കെജിഎഫ്. ബിഗ് ബഡ്ജറ്റ് ചിത്രത്തിലൂടെ യഷിന്റെ താരമൂല്യം ഒന്നുകൂടി വര്‍ധിച്ചിരുന്നു. കെജിഎഫ് ആദ്യ ഭാഗം പോലെ രണ്ടാം ഭാഗവും തരംഗമാവുമെന്നാണ് സിനിമാ പ്രേമികളുടെ പ്രതീക്ഷ. കേരളത്തിലും കെജിഎഫ് ആദ്യ ഭാഗം തരംഗമുണ്ടാക്കിയിരുന്നു. മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് കെജിഎഫ് കേരളത്തിലെ പ്രേക്ഷകരും ഏറ്റെടുത്തത്.


Click it and Unblock the Notifications