കെജിഎഫ് രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് തടഞ്ഞ് കോടതി! ഞെട്ടലോടെ ആരാധകര്‍! കാരണം ഇതാണ്

By Midhun Raj

കന്നഡ സൂപ്പര്‍താരം യഷ് നായകനായ കെജിഎഫ് പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത സിനിമകളിലൊന്നാണ്. അഞ്ച് ഭാഷകളിലായി പുറത്തിറങ്ങിയ ചിത്രത്തിന് ഗംഭീര വരവേല്‍പ്പാണ് ലഭിച്ചിരുന്നത്. സാന്‍ഡല്‍വുഡിലെ ബ്രഹ്മാണ്ഡ ചിത്രമെന്ന പേരില്‍ പുറത്തിറങ്ങിയ സിനിമ 200 കോടിയലധികമാണ് ലോകമെമ്പാടുനിന്നും കളക്ഷന്‍ നേടിയിരുന്നത്. പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത സിനിമ കന്നഡത്തില്‍ എറ്റവും കൂടുതല്‍ പണംവാരിയ സിനിമകളിലൊന്നായും മാറിയിരുന്നു.

ലോകമെമ്പാടുമുളള തിയ്യേറ്ററുകളില്‍

ലോകമെമ്പാടുമുളള തിയ്യേറ്ററുകളില്‍ വമ്പന്‍ റിലീസായി എത്തിയ ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. റോക്കിങ് സൂപ്പര്‍സ്റ്റാര്‍ യഷിന്റെ പ്രകടനം കൊണ്ടായിരുന്നു സിനിമ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നത്. യഷിന്റെ കരിയറിലും വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു സിനിമ.
ആദ്യ ഭാഗത്തിന്റെ വന്‍ വിജയത്തിന് പിന്നാലെയാണ് കെജിഎഫ് രണ്ടാം ഭാഗവും ആരംഭിച്ചിരുന്നത്.

കെജി എഫ് 2വിന്റെ

കെജി എഫ് 2വിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അതേസമയം തന്നെ ഷൂട്ടിംഗ് പുരോഗമിക്കവേ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം കോടതി തടഞ്ഞതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കോലാര്‍ ഖനി മേഖലയിലെ ചിത്രീകരണമാണ് കോടതി തടഞ്ഞത്. സിനിമയുടെ ചിത്രീകരണം പരിസ്ഥിതി നാശത്തിന് കാരണമാകുന്നു എന്ന് ചൂണ്ടിക്കാട്ടി പരിസരവാസി നല്‍കിയ ഹര്‍ജിയിലാണ് കോലാര്‍ ഫസ്റ്റ് ക്ലാസ് ജൂഡീഷ്യല്‍ കോടതിയുടെ നടപടി.

അതേസമയം കോടതി നടപടി

അതേസമയം കോടതി നടപടി വന്നതോടെ കെജിഎഫിന്റെ ചിത്രീകരണം ഹൈദരാബാദിലും ബാംഗലൂരുവിലും കൂറ്റന്‍ സെറ്റുകളിട്ട് തുടരാനാണ് അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നതെന്ന് അറിയുന്നു. ഇതിനായുളള ജോലികള്‍ അണിയറക്കാര്‍ ആരംഭിച്ചു കഴിഞ്ഞതായാണ് അറിയുന്നത്. കഴിഞ്ഞ ദിവസമായിരുന്നു കെജിഎഫ് രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം വീണ്ടും പുനരാരംഭിച്ചിരുന്നത്.

കെജിഎഫിന്റെ രണ്ടാം ഭാഗത്തിനായി

കെജിഎഫിന്റെ രണ്ടാം ഭാഗത്തിനായി ആരാധകരും സിനിമ പ്രേമികളും ഒന്നടങ്കം വലിയ ആകാംക്ഷകളോടെയാണ് കാത്തിരിക്കുന്നത്. കോളാര്‍ ഗോള്‍ഡ് ഫാക്ടറിയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ സിനിമയുടെ രണ്ടാം ഭാഗം ബ്രഹ്മാണ്ഡമായി തന്നെയാണ് എടുക്കുന്നത്. പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കുറച്ചുഭാഗങ്ങള്‍ നേരത്തെ തന്നെ ചിത്രീകരിച്ചിരുന്നു. ആദ്യ ഭാഗത്തിനേക്കാള്‍ മികച്ചുനില്‍ക്കുന്ന ഒരു രണ്ടാം ഭാഗം നിര്‍മ്മിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്.

225 കോടി കളക്ഷനായിരുന്നു

225 കോടി കളക്ഷനായിരുന്നു കെജിഎഫ് ആദ്യ ഭാഗം ലോകമെമ്പാടുമുളള തിയ്യേറ്ററുകളില്‍ നിന്നായി നേടിയത്. രണ്ടാം ഭാഗത്തില്‍ ബോളിവുഡ് താരം സഞ്ജയ് ദത്താണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത്. സിനിമയില്‍ അധീര എന്ന റോളിലാണ് ബോളിവുഡ് സൂപ്പര്‍താരം എത്തുന്നത്. കെജിഎഫ് രണ്ടാം ഭാഗത്തില്‍ വളരെയധികം പ്രാധാന്യമുളെളാരു വേഷം കൂടിയായിരിക്കും സഞ്ജയ് ദത്ത് അവതരിപ്പിക്കുക. ശ്രീനിഥി ഷെട്ടി തന്നെയാണ് ഇത്തവണയും യഷിന്റെ നായികാ വേഷത്തില്‍ എത്തുന്നത്.

കെജിഎഫ് ആദ്യ ഭാഗത്തിന്റെ ക്ലൈമാക്‌സ്

കെജിഎഫ് ആദ്യ ഭാഗത്തിന്റെ ക്ലൈമാക്‌സ് സിനിമയ്ക്ക് രണ്ടാം ഭാഗം വരുമെന്ന സൂചനയോടെ ആയിരുന്നു അവസാനിപ്പിച്ചിരുന്നത്. ആദ്യ ഭാഗത്തേക്കാള്‍ മികച്ചതായിരിക്കും കെജിഎഫിന്റെ രണ്ടാം ഭാഗമെന്ന് അണിയറ പ്രവര്‍ത്തകരും നേരത്തെ വ്യക്തമാക്കിയിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി അഞ്ച് ഭാഷകളിലായിട്ടാണ് സിനിമ നേരത്തെ പുറത്തിറങ്ങിയിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X