For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാര്യങ്ങള്‍ കൈവിട്ട് പോവുന്നു, കാന്‍സറിന്റെ നാലാം ഘട്ടത്തില്‍ ചികിത്സിക്കാന്‍ പണം പോലുമില്ലെന്ന് കെജിഎഫ് താരം

  |

  കന്നട സിനിമയിലെ ലോകനിലവാരത്തിലേക്ക് എത്തിച്ച ചിത്രമാണ് കെജിഎഫ്. യഷ് നായകനായി അഭിനയിച്ച് സിനിമയുടെ ആദ്യ രണ്ട് ഭാഗങ്ങളും തിയറ്ററുകളെ പൂരപ്പറമ്പാക്കി. മൂന്നാം ഭാഗം വൈകാതെ എത്തുമെന്ന പ്രതീക്ഷയിലാണ്. അതേ സമയം സിനിമയിലെ പ്രധാനപ്പെട്ട കഥാപാത്രം അവതരിപ്പിക്കുന്ന നടന്‍ ഹരിഷ് റായി തന്റെ ദുരവസ്ഥ പുറംലോകത്തോട് വെളിപ്പെടുത്തി കൊണ്ട് എത്തിയിരിക്കുകയാണിപ്പോള്‍.

  കെജിഎഫിലൂടെ പ്രേക്ഷകരുടെ സ്‌നേഹം നേടിയെടുക്കാന്‍ ഹരീഷിന് സാധിച്ചിരുന്നു. എന്നാല്‍ താന്‍ ക്യാന്‍സര്‍ ബാധിതനായെന്നും ചികിത്സിക്കാന്‍ പോലും പണമില്ലാതെ വലയുകയാണെന്നും നടന്‍ വെളിപ്പെടുത്തി കൊണ്ട് രംഗത്തെത്തി. തൊണ്ടയില്‍ ക്യാന്‍സര്‍ വന്നതിനെ പറ്റിയും അതുമായി അനുഭവിക്കേണ്ടി വരുന്ന വിഷമതകളെ പറ്റിയും ആദ്യമായിട്ടാണ് നടന്‍ പ്രതികരിച്ചത്.

  ഇരുപത്തിയഞ്ച് വര്‍ഷത്തോളമായിട്ട് കന്നട സിനിമയില്‍ ക്യാരക്ടര്‍ റോളുകള്‍ ചെയ്യുന്ന നടനാണ് ഹരീഷ് റായ്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ പുതിയ അഭിമുഖത്തിലാണ് മൂന്ന് വര്‍ഷം മുന്‍പ് തനിക്ക് ക്യാന്‍സറാണെന്ന് തിരിച്ചറിഞ്ഞതെന്ന് വെളിപ്പെടുത്തിയത്. 'സാഹചര്യങ്ങള്‍ നമുക്ക് മഹത്വം നല്‍കും. അതല്ലെങ്കില്‍ നിങ്ങളില്‍ നന്നും കാര്യങ്ങളെ എടുത്ത് മാറ്റി കളയും. വിധിയില്‍ നിന്നും രക്ഷയില്ലെന്നാണ്' ഹരീഷിന്റെ അഭിപ്രായം.

  Also Read: മതം മാറണമെന്ന് ഭര്‍ത്താവ് പറഞ്ഞതോടെ പ്രശ്‌നമായി; മൂന്നാം വിവാഹം പരാജയപ്പെടാനുള്ള കാരണത്തെ പറ്റി നടി ചാര്‍മിള

  'മൂന്ന് വര്‍ഷമായി ഞാന്‍ കാന്‍സര്‍ ബാധിതനാണ്. ഈ രോഗം കഴുത്തില്‍ നീര്‍ക്കെട്ട് ഉണ്ടാക്കി. അത് മറച്ച് വെക്കാന്‍ വേണ്ടിയാണ് കെജിഎഫില്‍ അഭിനയിക്കുമ്പോള്‍ താടി നീട്ടി വളര്‍ത്തിയത്. എന്റെ കൈയ്യില്‍ പണമില്ലാത്തത് കൊണ്ട് ശസ്ത്രക്രിയ വൈകിയെന്നും ഇപ്പോള്‍ കാര്യങ്ങള്‍ വഷളായെന്നും ഹരീഷ്ട പറയുന്നു.

  ഇപ്പോള്‍ ക്യാന്‍സറിന്റെ നാലാം സ്‌റ്റേജിലാണെന്നും നടന്‍ പറഞ്ഞു. 'ആദ്യം പണമില്ലാത്തത് കൊണ്ട് ഞാനെന്റെ ശസ്ത്രക്രിയ മാറ്റി വച്ചു. പിന്നെ സിനിമകള്‍ റിലീസ് ചെയ്യുന്നത് വരെ കാത്തിരുന്നു. ഇപ്പോള്‍ ഞാന്‍ നാലാം സ്‌റ്റേജിലാണ്. കാര്യങ്ങള്‍ കൂടുതല്‍ വഷളായി കൊണ്ടിരിക്കുകയാണ്' എന്നും ഹരീഷ് സൂചിപ്പിച്ചു.

  Also Read: അമ്പത് വയസില്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം കൊടുത്ത നടി സുമ ജയറാം; കണ്മണികളുടെ മാമോദീസ ചിത്രങ്ങളുമായി നടി

  കെജിഎഫില്‍ കാസിം ഷെട്ടി എന്ന പ്രധാനപ്പെട്ട കഥാപാത്രത്തെതാണ് ഹരീഷ് റായി അവതരിപ്പിച്ചിരുന്നത്. നായകകഥാപാത്രം റോക്കിയുടെ ആത്മവിശ്വാസവും കാസിം ഷെട്ടിയാണ്. കെജിഎഫിന്റെ രണ്ടാം ഭാഗത്തിലും ഹരീഷിന്റെ കഥാപാത്രം ജനപ്രീതി നേടിയിരുന്നു. അതേ സമയം നടന്റെ ജീവിതം പ്രശ്‌നങ്ങളില്ലാതെ കടന്ന് പോവണമെന്നാണ് ആരാധകരും ആവശ്യപ്പെടുന്നത്. അസുഖത്തെ കുറിച്ച് വെളിപ്പെടുത്തിയ സ്ഥിതിയ്ക്ക് താരത്തിനെ സഹായിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

  Also Read: ഇനിയും വിവാഹം കഴിക്കാത്തതിന് കാരണമുണ്ട്; കല്യാണത്തെ കുറിച്ചുള്ള ചോദ്യത്തിന് അന്യന്‍ നായിക സദ

  പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത് തെന്നിന്ത്യയിലാകെ സൂപ്പര്‍ഹിറ്റായി മാറിയ സിനിമയാണ് കെജിഎഫ്. സ്വര്‍ണഖനിയുമായി ബന്ധപ്പെട്ട് നടന്ന യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗം ഈ വര്‍ഷമാണ് റിലീസ് ചെയ്തത്. വൈകാതെ മൂന്നാം ഭാഗവും ഉണ്ടായേക്കും എന്നാണ് വിവരം.

  Read more about: kgf കെജിഎഫ്
  English summary
  Yash's KGF Movie Fame Harish Rai Opens Up He Is Suffering From Cancer And Has No Money
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X