ബാഹുബലി 2 ബ്രഹ്മാണ്ഡമെങ്കില്‍ കെജിഎഫ് 2 അതുക്കും മേലെ! ഹോളിവുഡ് ലെവലില്‍ ചിത്രമൊരുങ്ങുന്നു!

By Prashant V R

Recommended Video

KGF2 വിസ്മയിപ്പിക്കുമെന്ന് ഛായാഗ്രാഹകന്‍ | filmibeat Malayalam

ബ്രഹ്മാണ്ഡ സിനിമകള്‍ക്ക് എന്നും മികച്ച സ്വീകാര്യത നല്‍കിയിട്ടുളളവരാണ് സിനിമാ പ്രേമികള്‍. ഇന്ത്യന്‍ സിനിമയില്‍ ഇറങ്ങാറുളള മിക്ക ബഡ്ജറ്റ് സിനിമകള്‍ക്കും വമ്പന്‍ സ്വീകാര്യത പ്രേക്ഷകര്‍ നല്‍കാറുണ്ട്. എസ് എസ് രാജമൗലിയുടെ ബാഹുബലി സീരിസ് പോലുളള സിനിമകള്‍ക്കും മികച്ച സ്വീകാര്യത സിനിമാ പ്രേമികള്‍ നല്‍കിയിരുന്നു. കന്നഡ സിനിമാ ലോകത്തിന് അഭിമാനമായി പുറത്തിറങ്ങിയ കെജിഎഫും എല്ലാവരും ഹര്‍ഷാരവങ്ങളോടെയാണ് സ്വീകരിച്ചത്.

സാന്‍ഡല്‍വുഡിലെ ആദ്യ വമ്പന്‍ ഹിറ്റുകളിലൊന്നായി കെജിഎഫ് മാറിയിരുന്നു. റിലീസ് ചെയ്ത കേന്ദ്രങ്ങളില്‍ നിന്നെല്ലാം മികച്ച പ്രതികരണത്തോടൊപ്പം കളക്ഷന്റെ കാര്യത്തിലും സിനിമ മുന്നിലെത്തി. കന്നഡ സൂപ്പര്‍സ്റ്റാര്‍ യഷ് നായകനായ ചിത്രത്തിന് ആദ്യ ദിനം മുതല്‍ ഗംഭീര സ്വീകരണമായിരുന്നു എല്ലാവരും നല്‍കിയിരുന്നത്. ബാഹുബലിയ്‌ക്കൊപ്പം നില്‍ക്കുന്ന സിനിമയാണ് കെജിഎഫെന്നും അഭിപ്രായങ്ങള്‍ വന്നിരുന്നു. ഇപ്പോഴിതാ ആദ്യ ഭാഗം വന്‍വിജയമായതിനു പിന്നാലെ കെജിഎഫിന്റെ രണ്ടാം ഭാഗവുമായി എത്തുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഛായാഗ്രാഹകനായ ഭൂവന്‍ റെഡ്ഡി ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇക്കാര്യം പറഞ്ഞിരുന്നത്.

കെജിഎഫ്

കെജിഎഫ്

കോളാര്‍ ഗോള്‍ഡ് ഫാക്ടറിയുടെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ചിത്രമായിരുന്നു കെജിഎഫ്. കന്നഡത്തിലെ റോക്കിംഗ് സൂപ്പര്‍സ്റ്റാര്‍ യഷ് നായകനായി എത്തിയതു തന്നെയായിരുന്നു ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണമായി മാറിയത്. യഷിന്റെ ഗംഭീര പ്രകടനം പ്രകടനം ചിത്രത്തിന്റെ വലിയ വിജയത്തില്‍ നിര്‍ണായകമായി മാറി. തെന്നിന്ത്യന്‍ സിനിമാ ലോകം ഇതുവരെ പറയാത്ത തരത്തിലുളള ഒരു പ്രമേയം പറഞ്ഞതും സിനിമ ശ്രദ്ധിക്കപ്പെടാന്‍ കാരണമായി.

പ്രഭാസിന് ലഭിച്ച അതേ ജനപ്രീതി

പ്രഭാസിന് ലഭിച്ച അതേ ജനപ്രീതി

പ്രശാന്ത് നീല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം കന്നഡത്തിന്റെ മാത്രമല്ല ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാനമാകുകയും ചെയ്തു. ഹോംബിള്‍ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗണ്ടൂര്‍ നിര്‍മ്മിച്ച സിനിമ 50 കോടിയോളം മുതല്‍ മുടക്കുളള ബിഗ് ബഡ്ജറ്റ് ചിത്രം കൂടിയായിരുന്നു. ബാഹുബലിയിലൂടെ പ്രഭാസിന് ലഭിച്ച അതേ ജനപ്രീതി യഷിനും ലഭിച്ചിരുന്നു. സൂപ്പര്‍താരത്തിന്റെ കരിയറില്‍ തന്നെ വലിയ വഴിത്തിരിവായി സിനിമ മാറുകയും ചെയ്തു.

നൂറ് കോടി ക്ലബിലെത്തിയ കന്നഡ ചിത്രം

നൂറ് കോടി ക്ലബിലെത്തിയ കന്നഡ ചിത്രം

കന്നഡത്തിലെ ആദ്യ നൂറ് കോടി ക്ലബിലെത്തിയ ചിത്രമായും കെജിഎഫ് മാറിയിരുന്നു. റിലീസിനെത്തി വെറും അഞ്ച് ദിവസം കൊണ്ടായിരുന്നു സിനിമയുടെ ഈ നേട്ടം. കന്നഡത്തിനു പുറമെ മലയാളം,തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിലും സിനിമ റിലീസ് ചെയ്തിരുന്നു. കന്നഡത്തില്‍നിന്നുളള ആദ്യ ആഗോളഹിറ്റ് മൂവീ എന്ന റൊക്കോര്‍ഡും കെജിഎഫ് സ്വന്തമാക്കിയിരുന്നു. വമ്പന്‍ ഹൈപ്പുമായി എത്തിയ ചിത്രത്തിന് പ്രേക്ഷക പ്രതീക്ഷകള്‍ക്കൊത്ത് ഉയരാനും സാധിച്ചിരുന്നു.

കെജിഎഫ് 2

കെജിഎഫ് 2

കെജിഎഫിന്റെ ആദ്യ ഭാഗത്തിനു പിന്നാലെ ചിത്രത്തിന് തുടര്‍ച്ചയുണ്ടാകുമെന്ന് അണിയറ പ്രവര്‍ത്തകര്‍ തുറന്നുപറഞ്ഞിരുന്നു. ഇപ്പോഴിതാ രണ്ടാം ഭാഗത്തിനെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് ഛായാഗ്രാഹകനായ ഭൂവന്‍ ഗൗഡ. ദൃശ്യപരമായി കെജിഎഫ് ആദ്യ ഭാഗത്തേക്കാള്‍ മുന്നില്‍നില്‍ക്കുന്നതാവും രണ്ടാം ഭാഗമെന്ന് ഭുവന്‍ ഗൗഡ പറയുന്നു. ചിത്രം ഹോളിവുഡ് നിലവാരത്തിലാകും പുറത്തിറങ്ങുകയെന്നും അദ്ദേഹം വെളിപ്പെടുത്തി.

പ്രതീക്ഷകള്‍ക്ക് അപ്പുറത്തുളള പ്രതികരണം

പ്രതീക്ഷകള്‍ക്ക് അപ്പുറത്തുളള പ്രതികരണം

ഞങ്ങളുടെ പ്രതീക്ഷകള്‍ക്ക് അപ്പുറത്തുളള പ്രതികരണമായിരുന്നു ആദ്യ ഭാഗത്തിന് ലഭിച്ചിരുന്നത്. അതിനാല്‍ തന്നെ രണ്ടാം ഭാഗത്തെക്കുറിച്ച് പ്രേക്ഷകര്‍ക്കുളള പ്രതീക്ഷകള്‍ പൂര്‍ത്തീകരിക്കുക എന്നത് വലിയ വെല്ലുവിളിയാണ്. ആദ്യ ഭാഗത്തിന്റെ ചിത്രീകരണത്തിനിടെ രണ്ടാം ഭാഗത്തിനായുളള അഞ്ച് ശതമാനം രംഗങ്ങളേ ഷൂട്ട് ചെയ്തിരുന്നുളളു. 95 ശതമാനം ചിത്രീകരണം ഇനിയും പൂര്‍ത്തീകരിക്കാനുണ്ട്. ഭൂവന്‍ ഗൗഡ അഭിമുഖത്തില്‍ വ്യക്തമാക്കി.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X